KSEBOA - KSEB Officers' Association

Friday
Apr 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ തിളക്കമാര്‍ന്ന മുന്നേറ്റം തുടര്‍ച്ച അനിവാര്യം

തിളക്കമാര്‍ന്ന മുന്നേറ്റം തുടര്‍ച്ച അനിവാര്യം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Electrificationവൈദ്യുതി രംഗത്ത് കഴിഞ്ഞ 5 വര്‍ഷങ്ങളിലുണ്ടായ മുന്നേറ്റത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ നമുക്ക് അറിയാവുന്നതാണ്. കണക്കുകള്‍ക്കുമപ്പുറമുള്ള പ്രസക്തിയാണ് ഈ നേട്ടത്തിനുള്ളതെന്ന് അറിയുന്നവരിലും ചിലരൊക്കെ ഉറക്കം നടിക്കുന്ന കാലമാണിത്. നേട്ടങ്ങള്‍ സ്വാഭാവികമായി ഉണ്ടായതല്ലെന്നും നയവും നടപടികളുമാണ് അതിന് കാരണമെന്നും അറിയാതെ, പറയാതെ പോകരുത്.

വൈദ്യുതി രംഗത്ത് ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ക്കാണ് സംസ്ഥാനം തുടക്കം ഇട്ടത്. അത് ഉല്‍പ്പാദന പ്രസരണ വിതരണ രംഗത്തുണ്ടാക്കിയ തിളക്കം കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ എവിടെവച്ചും സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യമാണ്. 2020ലെ വൈദ്യുതി ആവശ്യകത ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്യാന്‍ കഴിഞ്ഞു. 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ കമ്മീഷന്‍ ചെയ്തത് ഉള്‍പ്പടെ 209 മെഗാവാട്ടിന്റെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഒറീസ്സയിലെ കല്‍ക്കരിപ്പാടത്തെ അടിസ്ഥാനപ്പെടുത്തിയും കായംകുളം പദ്ധതി എല്‍.എന്‍.ജി അടിസ്ഥാനത്തില്‍ വിപുലീകരിച്ചും ബ്രഹ്മപുരത്ത് എല്‍.എന്‍.ജി അടിസ്ഥാനപ്പെടുത്തിയുള്ള 1000 മെഗാവാട്ട് പദ്ധതിയും ചീമേനിയിലെ നിര്‍ദ്ദിഷ്ട പ്രകൃതിവാതകാധിഷ്ടിത നിലയവും കേരളത്തിന്റെ വികസന പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ്. കേരളത്തിലെ ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ നിര്‍ദ്ദേശിച്ച പ്രകാരം അതിവേഗം കമ്മീഷന്‍ ചെയ്തുവരികയാണ്. വര്‍ഷങ്ങളായി മുടങ്ങികിടന്ന കുറ്റ്യാടി ടെയില്‍ റേസ് (കെ.റ്റി.ആര്‍) പദ്ധതി പുനരുജ്ജീവിപ്പിച്ച് പൂര്‍ത്തിയാക്കിയതും പൂഴിത്തോട് പദ്ധതി കമ്മീഷന്‍ ചെയ്തതും ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനത്തിലൂടെയാണ്. പദ്ധതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനകീയ അവലോകന സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമായി. പദ്ധതികളുടെ നിര്‍വ്വഹണം കൂടുതല്‍ വേഗത്തില്‍ ആക്കാനും ജനകീയ സഹകരണം വര്‍ദ്ധിപ്പിക്കാനും ഭാവിയില്‍ കഴിയേണ്ടതുണ്ട്.

പ്രസരണ രംഗത്തെ പരിമിതികള്‍ അന്തര്‍സംസ്ഥാന വൈദ്യുതി വിനിമയം സുഗമമായി കൈകാര്യം ചെയ്യുന്നതിന് പലപ്പോഴും തടസ്സമാകുന്നുണ്ട്. പ്രസരണ വിതരണ നഷ്ടം ദേശീയ ശരാശരി 35 ശതമാനം ഉള്ളപ്പോള്‍ കേരളത്തിലേത് 18 ശതമാനത്തില്‍ താഴെ എത്തിക്കുന്നതില്‍ പ്രസരണ രംഗത്തെ പദ്ധതികളുടെ പങ്ക് നിര്‍ണ്ണായകമാണ്. പ്രസരണ ലൈനുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ പലയിടങ്ങളിലും നിലനില്ക്കുന്നുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പോലും ഉന്നയിച്ച് പദ്ധതികള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെ ജനങ്ങളുടെ ബോധവല്‍ക്കരണത്തിലൂടെ മറികടക്കാനുള്ള പരിപാടിയാണ് നടത്തിവരുന്നത്. നിര്‍ദ്ദിഷ്ട ബൃഹത് വികസന പദ്ധതികള്‍ കൂടി കണക്കിലെടുത്ത് ആസൂത്രണം ചെയ്ത മാസ്റര്‍ പ്ളാന്‍ ആണ് കേരളത്തിലെ വൈദ്യുതി പ്രസരണ രംഗത്ത് ബോര്‍ഡ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
വൈദ്യുതി വിതരണ രംഗം തന്നെയാണ് ബഹുമുഖ മാറ്റങ്ങളിലൂടെ കടന്നുപോയത്. വിതരണ രംഗത്തെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ശൃംഖല വികസിപ്പിക്കുന്നതിലും ഉപഭോക്തൃ സൌഹൃദ പരിപാടികള്‍ നടപ്പിലാക്കുന്നതിലും മുമ്പെങ്ങുമില്ലാത്ത നേട്ടമാണ് കൈവരിക്കാന്‍ കഴിഞ്ഞത്.

വിതരണ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണം തന്നെയാണ്. സാധാരണകാര്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കുന്ന നയങ്ങള്‍ രാജ്യത്ത് നിലനില്ക്കുമ്പോള്‍ തന്നെയാണ് എല്ലാവര്‍ക്കും വൈദ്യുതി എന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇവിടെയാണ് നയമാണ് പ്രധാനം എന്നറിയേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും എം.എല്‍.എ., എം.പി.മാരുടേയും പ്രാദേശിക വികസന ഫണ്ടുകളും വൈദ്യുതി ബോര്‍ഡിന്റെ തനതു ഫണ്ടും അടിസ്ഥാന സൌകര്യ മേഖല എന്ന നിലയില്‍ വൈദ്യുതി വികസനത്തിനുവേണ്ടി സമന്വയിപ്പിച്ച് പുതിയ വികസന രീതിയായി. വൈദ്യുതി ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കാണാതിരുന്ന ആയിരകണക്കിനാളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. എന്നാല്‍ എത്ര മാധ്യമങ്ങള്‍ ഈ പ്രാധാന്യത്തോടെ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 89000 ത്തോളം ഗ്രാമങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല എന്ന സത്യം നിലനില്ക്കുമ്പോഴാണ് കേരള സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ ചരിത്രത്തിലേക്ക് കടക്കുന്നത്. നാം ഉയര്‍ത്തിയ ബദല്‍ നയത്തിന്റെ പ്രസക്തി ഇവിടെയാണ് കാണേണ്ടത്.

ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി എല്ലാ യോഗങ്ങളിലും വൈദ്യുതി ജീവനക്കാരുടെ പ്രവര്‍ത്തന സന്നദ്ധത സൂചിപ്പിക്കുന്നത് വെറും വാക്കുകളായല്ല. കെ.എസ്.ഇ.ബിക്കെതിരെ നേരത്തെ ഉണ്ടായിരുന്ന പ്രധാനപ്പെട്ട ആക്ഷേപങ്ങളെ മറികടക്കുന്നതിന് കൂടുതല്‍ സന്നദ്ധതയോടെയും ഉപഭോക്തൃ സൌഹൃദത്തോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരിഗണനയാണ് ബോര്‍ഡും ഗവണ്‍മെന്റും നടത്തിവന്നത്. പുതിയ നിയമനങ്ങള്‍, പുതിയ ഓഫീസുകള്‍, പ്രമോഷനുകള്‍ തുടങ്ങിയവയിലൂടെയും പ്രവര്‍ത്തന രീതിയിലെ മാറ്റങ്ങളിലൂടെയും കൂടുതല്‍ ഉത്തരവാദിത്വത്തോടെ കഴിയുന്ന അവസ്ഥ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപനം ഏതൊരു വകുപ്പിനേയും അതിശയിപ്പിക്കുന്ന വേഗതയില്‍ ചെയ്യാന്‍ കഴിഞ്ഞതും മറ്റൊന്നുകൊണ്ടല്ല. 24 മണിക്കൂറും വാഹന സൌകര്യം ഏര്‍പ്പെടുത്തിയത് വിതരണ ഓഫീസുകള്‍ക്ക് അനുഗ്രഹമായി.

മോഡല്‍ സെക്ഷന്‍ ആഫീസ് പരിഷ്കരണത്തിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളുടെ ശോചനീയ അവസ്ഥയില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിമുതല്‍ വൈകിട്ട് 6 മണിവരെ പണം സ്വീകരിക്കുന്ന സമയം ദൈര്‍ഘിപ്പിച്ചത് വലിയ ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്.

പശ്ചാത്തല സൌകര്യങ്ങളില്‍ മാത്രമല്ല നടപടി ക്രമങ്ങളിലും സമീപനത്തിലും വൈദ്യുതി ബോര്‍ഡിലുണ്ടായ മാറ്റം ചെറുതല്ല. സര്‍വ്വീസ് കണക്ഷന് സി.ഡി യും ഒ.വൈ.ഇ.സി യും ഒരുമിച്ചടയ്ക്കാന്‍ അപേക്ഷകര്‍ക്ക് കഴിയുമെന്നത് നമ്മളില്‍ തന്നെ ആരെങ്കിലും കരുതിയിരുന്നോ? വിപ്ളവകരമായ തുടക്കം എന്നുതന്നെ വിശേഷിപ്പിക്കേണ്ട ഒന്നാണിത്. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ സൂചിപ്പിച്ച് ഇക്കാര്യത്തിന് വേണ്ട പ്രചാരം നല്കാനോ നടപ്പിലാക്കാനോ ചില ഓഫീസര്‍മാരും ജീവനക്കാരും ഇപ്പോഴും മുന്നോട്ടു വരുന്നില്ല എന്നത് ഖേദകരമാണ്. എല്ലാ ഭാരവും ഉപഭോക്താവിന്റെ മേല്‍ കെട്ടിവെയ്ക്കുന്ന പഴഞ്ചന്‍ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ അവിടവിടങ്ങളില്‍ ഇപ്പോഴും കുറച്ചൊക്കെ ഉണ്ട്. 55 പേജുള്ള അപേക്ഷാഫാറം വെറും 2 പേജാക്കി മാറ്റിയതും ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോള്‍ നല്ല തുടക്കം തന്നെ.

ഇത്തരം മാറ്റങ്ങളൊക്കെ സ്വകാര്യ വല്‍ക്കരിച്ചാലെ നടപ്പാവൂ എന്ന് വാശിപിടിച്ച മാധ്യമങ്ങളും വക്താക്കളും മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ വൈദ്യുതി ബോര്‍ഡിനെപ്പറ്റി പറയുന്ന നല്ല വാക്കുകള്‍ അവഗണിക്കാന്‍ കഴിയാതെ അവര്‍ വീര്‍പ്പുമുട്ടുന്നു. ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരിക്കുകയും വിഭജിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേയും കേരളത്തിലേയും അനുഭവങ്ങള്‍ താരതമ്യം ചെയ്തുനോക്കുമ്പോള്‍ മാത്രമാണ് ഇതിന്റെയൊക്കെ പ്രസക്തി എത്രത്തോളം എന്ന് മനസ്സിലാവുകയുള്ളു.
വൈദ്യുതി വിതരണ രംഗത്ത് വോള്‍ട്ടേജ് അദാലത്ത്, റവന്യു അദാലത്ത്, വൈദ്യുതി മന്ത്രി തന്നെ പങ്കെടുത്ത ജനകീയ വൈദ്യുതി അദാലത്ത് എന്നിവ ഉപഭോക്തൃ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നാഴിക കല്ലുകളാണ്.
കേരളത്തിലെ വൈദ്യുതി രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായിട്ടുവേണം ഈ രംഗത്തെ പ്രവര്‍ത്തനങ്ങളെ കാണാന്‍. അവ സ്വാഭാവികമായിട്ടുണ്ടായതല്ല. കേരളത്തിലെ വൈദ്യുതി വിതരണ രംഗത്തെ വെട്ടിമുറിച്ച് സ്വകാര്യ വല്‍ക്കരണം നടപ്പാക്കാനും ഗ്രാമീണ മേഖലകള്‍ ഇതര സംസ്ഥാനങ്ങളിലേതുപോലെ ഫ്രാഞ്ചൈസികളെ ഏല്പ്പിക്കാനുമുള്ള നയങ്ങള്‍ കരുതിവെച്ചവരെ അധികാരത്തില്‍ നിന്നും പുറന്തള്ളിയതുകൊണ്ടാണ് വൈദ്യുതി രംഗത്തെ അന്യാദൃശമായ മുന്നേറ്റം ഉണ്ടായതെന്നത് നാം മറന്നുകൂട. വിതരണ ഓഫീസുകളിലെ ബില്ലിംഗ് കമ്പ്യൂട്ടര്‍ വല്‍ക്കരണം സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനപ്പെടുത്തി സമഗ്രമാക്കിയതും മറ്റ് രംഗത്തെ കമ്പ്യൂട്ടര്‍ വല്‍ക്കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതും നേട്ടങ്ങളായി. ഉപഭോക്തൃ സൌഹൃദം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളോടെയുള്ള ഐ.ടി. വികസനമാണ് ബോര്‍ഡ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

ഏതൊരു സംസ്ഥാനത്തിനും അസൂയാവഹമായത് കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി നിരക്ക് വര്‍ദ്ധിപ്പിക്കാതെ നിലനില്ക്കുന്നു എന്നതുതന്നെയാണ്. മികച്ച ഊര്‍ജ്ജ മാനേജ്മെന്റിലൂടെ പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഒഴിവാക്കാന്‍ തന്ത്രപരമായ ഇടപെടലുകളിലൂടെ കെ.എസ്.ഇ.ബി ക്ക് കഴിഞ്ഞിട്ടുണ്ട്.

മണിക്കൂറുകളോളം ലോഡ്ഷെഡ്ഡിംഗും പവര്‍ഹോളിഡേയും പല സംസ്ഥാനങ്ങളിലും നിലനില്ക്കുമ്പോഴാണ് കേരളത്തില്‍ ഈ സ്ഥിതി കൈവരിച്ചത്. ലോഡ്ഷെഡ്ഡിംഗ് ഉള്ളപ്പോഴേ ഇക്കാര്യത്തെപ്പറ്റിനാം ചിന്തിക്കുന്നുള്ളു. സൌജന്യ നിരക്കില്‍ 1.5 കോടി സി.എഫ്.എല്‍ വിതരണം ചെയ്തതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു നടത്തിയത്. ഇത്തരം പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ പലരും വരുന്നുണ്ട് എന്നതുതന്നെ ഇതിന്റെ പ്രാധാന്യം വെളിവാക്കുന്നു.

വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയിലെ ഒറ്റ സ്ഥാപനമായി മുന്നോട്ടു കൊണ്ടുപോകണമെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നയം. അതോടൊപ്പം കേരളത്തിലെ വൈദ്യുതി മേഖലയില്‍ ലോക നിലവാരത്തിലെത്തിക്കാനുള്ള നയങ്ങളും ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചും ഏറെ പ്രതീക്ഷകളോടെയാണ് ഈ നയങ്ങളെ നോക്കി കാണുന്നത്. വൈദ്യുതി പോലുള്ള തന്ത്ര പ്രധാന മേഖലകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാനുള്ളതല്ല എന്നുള്ളതുതന്നെയാണ് ഏറ്റവും പ്രധാനം. വൈദ്യുതി രംഗത്ത് ആവിഷ്കരിച്ചതും നടപ്പിലാക്കിയതുമായ വിപ്ളവകരമായ പദ്ധതികള്‍ തുടരേണ്ടതാണെന്നത് ഈ അവസരത്തില്‍ പരമ പ്രധാനമാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വൈദ്യുതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റ് രംഗങ്ങളിലേതെന്നപോലെതന്നെ ജീവന്‍ മരണ സമരം തന്നെയാണ്. കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചും ഇത് ദിശ നിര്‍ണ്ണയിക്കുന്ന സമയമാണ്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4822
mod_vvisit_counterYesterday4370
mod_vvisit_counterThis Month87106
mod_vvisit_counterLast Month123110

Online Visitors: 102
IP: 54.81.117.119
,
Time: 21 : 55 : 56