KSEBOA - KSEB Officers' Association

Saturday
Mar 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ദൈനംദിന പ്രവൃത്തികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കണം

ദൈനംദിന പ്രവൃത്തികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Computerisationവൈദ്യുതി ബോര്‍ഡില്‍ എന്ത് പരിഷ്കാരം നടപ്പിലാക്കുമ്പോഴും അത് വികലാംഗമാക്കാന്‍ ചിലരെങ്കിലും ശ്രദ്ധ ചെലുത്തുന്നതുപോലെ തോന്നും ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍. ബോര്‍ഡിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രധാന പ്രതിബന്ധം സാധനസമഗ്രികളുടെ സമയനിഷ്ടമായ ലഭ്യതകുറവാണ് എന്ന് പലപ്പോഴും അറിയാം. ഇത് പരിഹരിക്കുന്നതിനുള്ള സമഗ്രപദ്ധതിയായാണ് സപ്ളൈ ചെയിന്‍ മാനേജ്മെന്റ് നിര്‍ദ്ദേശിച്ചത്. വൈദ്യുതി ബോര്‍ഡില്‍ നിലവിലുള്ള രീതികളില്‍ നിന്നുള്ള പ്രകടമായമാറ്റവും കമ്പ്യൂട്ടറൈസേഷനും ഒരുമിച്ച് ഈ മേഖലയില്‍ നടപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറിന്റെ രുപകല്പന സംബന്ധിച്ചും നടത്തിപ്പ് സംബന്ധിച്ചും വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവരുന്നത്. സെക്ഷനിലെ ജോലികള്‍ ലഘൂകരിക്കുകയും കൂടുതല്‍ സുതാര്യമാക്കുകയുമാണ് ലക്ഷ്യമെങ്കില്‍ ഇക്കാര്യത്തില്‍ സമൂലമായ മാറ്റത്തിന് ശ്രമിച്ചേ മതിയാകൂ. ഇനി ഒരിക്കലും മെറ്റീരിയല്‍ മാനേജ്മെന്റില്‍ കമ്പ്യൂട്ടറൈസേഷന്‍ അസാധ്യമാകുംവിധം പരാജയപ്പെടുന്ന അവസ്ഥയിലേക്ക് എസ്.സി.എം. സംവിധാനം പോകാന്‍ നമുക്ക് അനുവദിച്ചുകൂടാ.

ബോര്‍ഡിലെ എല്ലാ പ്രവൃത്തികളും കൈകാര്യം ചെയ്യുന്നരീതിയിലേക്ക് ഈ സോഫ്റ്റ്വെയര്‍ പാക്കേജിനെ പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഒരു ഭാഗമായി മെറ്റീരിയല്‍സ് മാനേജ്മെന്റിനെ കാണുകയും അതിനെ എസ്റിമേറ്റ്, സാംക്ഷന്‍, മെഷര്‍മെന്റ്, വര്‍ക്ക് മോണിറ്ററിങ്, ബില്ലിംഗ് തുടങ്ങിയവയുമായി ബന്ധപ്പെടുത്തുകയും വേണം.
നമ്മുടെ സെക്ഷനിലെ ദൈനംദിന പ്രവൃത്തികള്‍ കമ്പ്യൂട്ടറൈസ് ചെയ്ത് പ്രശ്നങ്ങള്‍ ലഘൂകരിക്കാനായിരിക്കണം ആത്യന്തികമായി ലക്ഷ്യമിടേണ്ടത്.

അസിസ്റന്റ് എഞ്ചിനീയര്‍ തന്റെ കമ്പ്യൂട്ടര്‍ ലോഗ് ഇന്‍ ചെയ്ത് പ്രവേശിച്ച് പ്രവൃത്തികളുടെ മൊഡ്യൂള്‍ തുറന്നാല്‍ പ്ളാന്‍ചെയ്ത പ്രവൃത്തികള്‍ അതിന്റെ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ദൃശ്യമാകണം. ഓരോ പ്രവൃത്തിയും വീണ്ടും ക്ളിക്ക് ചെയ്താല്‍ മെറ്റീരിയല്‍ ആവശ്യപ്പെടാന്‍ സൌകര്യം ഉണ്ടാവണം. ഏതെങ്കിലും ഒരു സാധനം തെരഞ്ഞെടുത്ത് ക്ളിക്ക് ചെയ്താല്‍ അതിന്റെ ലഭ്യത കാണിക്കുകയും കൂടുതലായി വേണമെങ്കില്‍ ആവശ്യപ്പെടാനുള്ള സൌകര്യവും ഉണ്ടാകണം.

ഇത്തരത്തില്‍ സൌഹൃദമായി ഉപയോഗിക്കാവുന്ന (യൂസര്‍ ഫ്രണ്ട്ലി) സോഫ്ട്വെയര്‍ അസാധ്യമാണോ? തെറ്റ്പറ്റുമ്പോള്‍ അത്ചൂണ്ടിക്കാണിക്കുകയും സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്നതുമായ സോഫ്ട്വെയര്‍ വികസിപ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ് തോന്നുന്നത്. ഭരണാനുമതി, സാങ്കേതികാനുമതി തുടങ്ങിയ കാരണങ്ങളും എസ്റിമേറ്റ് തയ്യാറാക്കല്‍, ബില്‍ തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങളുമെല്ലാം ഇതിന്റെ ഭാഗമാകുകയും വേണം. വിതരണമേഖലയില്‍ ജോലിചെയ്യുന്ന പരിചയസമ്പന്നരും തല്പരരുമായ ജീവനക്കാരും ബോര്‍ഡിന്റെ ഐ.ടി വിഭാഗവും ഒത്തു ചേര്‍ന്ന് ഇക്കാര്യത്തില്‍ അടിയന്തിര പുനര്‍ ചിന്തനം നടത്തുന്നതാണ് അഭികാമ്യം.

ഇപ്പോള്‍ എസ്.സി.എം. നടപ്പിലാക്കിയ രീതിയില്‍ നിന്നും നാം ചിലതു പഠിക്കേണ്ടതുണ്ട്.

ഏതെങ്കിലും ഒരു സര്‍ക്കിളിലും കോര്‍പ്പറേറ്റ് ഓഫീസിലും പ്രത്യേക സെല്ലുകള്‍ രൂപവല്‍ക്കരിച്ച് പൈലറ്റ് പദ്ധതി നടത്തി, പ്രശ്നങ്ങള്‍ പഠിക്കുന്നതിനു പകരം കേരളം മുഴുവന്‍ എസ്.സി.എം. നടപ്പാക്കുകയാണ് ഇപ്പോള്‍.

പ്രശ്നങ്ങള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഒരു കാര്യം മനസ്സിലാകും. സെക്ഷന്‍ ഓഫീസില്‍ നിന്നും സര്‍ക്കിള്‍ സ്റോറില്‍ പോയി മെറ്റീരിയല്‍ എടുക്കുന്നതിലുള്ള പ്രശ്നങ്ങളേക്കാള്‍ കൂടുതലാണ് സ്റോറില്‍ മെറ്റീരിയല്‍ ലഭ്യമാക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. നമ്മുടെ കോണ്‍ഫറന്‍സുകളുടെ ഭൂരിഭാഗം സമയവും, പോസ്റും എ.ബി സ്വിച്ചും ഫ്യൂസ് യൂണിറ്റും സംഘടിപ്പിക്കുന്നത് സംബന്ധിച്ചാകുന്നു എന്നതാണ് പ്രധാന ദുര്യോഗം. എസ്.സി.എം. നടപ്പിലാക്കിയപ്പോള്‍ ‘താഴെ നിന്ന് മുകളിലേക്ക്' എന്നതിന് പകരം ‘മുകളില്‍ നിന്ന് താഴേക്ക്' എന്ന രീതി ആയിരുന്നെങ്കില്‍ കുറച്ചുകൂടി സ്വീകാര്യമാകുമായിരുന്നു.

ഓരോ സര്‍ക്കിളിനു കീഴിലും പുതിയപ്രവൃത്തികള്‍ക്കും അറ്റകുറ്റപണികള്‍ക്കും ആവശ്യമായ സാധനസമഗ്രികളുടെ ആവശ്യകത കണക്കാക്കി അവ ലഭ്യമാക്കേണ്ട സമയക്രമം നിശ്ചയിച്ച് അതിനുള്ള തുടര്‍നടപടികളായിരുന്നു ആദ്യം സ്വീകരിക്കേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി വെണ്ടര്‍ രജിസ്ട്രേഷന്‍, സ്റാന്‍ഡാര്‍ഡൈസേഷന്‍, പ്രൊക്യുര്‍ മെന്റ്, നടപടികള്‍ തുടങ്ങിയവ ആദ്യഘട്ടത്തിലാവണമായിരുന്നു. പകരം, സെക്ഷന്‍ ഓഫീസുകളില്‍ ഓപ്പണിംഗ് സ്റോക്ക് ഉള്‍പ്പടെ എല്ലാം ചെയ്ത് സ്റോറുകളില്‍ എത്തിയാല്‍ വീണ്ടും പഴയതുപോലെ - കമ്പിയുമില്ല ഇന്‍സുലേറ്ററുമില്ല. പതിനായിരം രൂപ വിലയുള്ള എ.ബി സ്വിച്ച് ആരു വാങ്ങണമെന്നതിനെച്ചൊല്ലി തര്‍ക്കം പഴയതുപോലെ; പോസ്റുകള്‍ കിട്ടുന്നത് എപ്പോഴെന്ന് ആര്‍ക്കുമറിയില്ല.

എസ്.സി.എം.ന്റെ ആദ്യ ഘട്ടത്തില്‍ സര്‍ക്കിള്‍ സ്റോര്‍ മുതല്‍ മുകളിലോട്ടുള്ള സംവിധാനം ശരിയാക്കുകയും അടുത്ത ഘട്ടത്തില്‍ സ്റോറില്‍ നിന്നും താഴേത്തട്ടിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന് എല്ലാവരും ആശിച്ചുപോകുന്നു.

വിതരണമേഖലയില്‍ അസിസ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാര്‍ ഇനി ആവശ്യമേ ഇല്ല എന്ന മട്ടിലാണ് എസ്.സി.എം.ന്റെ ഘടന. പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നൊക്കെ പറയുമെങ്കിലും ബില്ലിംഗ് കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കിയപ്പോഴും എസ്.സി.എം. നടപ്പാക്കിയപ്പോഴും അസിസ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാരെ ഒഴിവാക്കിയിരുന്നു. ഈ രീതി ശരിയല്ല.

ഇന്ത്യയില്‍ എസ്.സി.എം. നടപ്പിലാക്കിയ യൂട്ടിലിറ്റികളിലെ അനുഭവം, വൈദ്യുതി ബോര്‍ഡിലെ ആവശ്യകത, കൈകാര്യം ചെയ്യുന്നവരുടെ ശേഷി തുടങ്ങിയ കാര്യങ്ങള്‍ മുന്നില്‍ കണ്ട് സമഗ്രമായ രീതിയില്‍ ഈ പാക്കേജ് പരിഷ്കരിക്കുന്നതിന് ബോര്‍ഡ് പ്രഥമ പരിഗണന നല്‍കേണ്ടിയിരിക്കുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1554
mod_vvisit_counterYesterday4189
mod_vvisit_counterThis Month62659
mod_vvisit_counterLast Month107167

Online Visitors: 61
IP: 54.81.113.59
,
Time: 09 : 55 : 16