KSEBOA - KSEB Officers' Association

Wednesday
Aug 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ജീവനക്കാരുടെ പങ്ക് വിസ്മരിക്കരുത്

ജീവനക്കാരുടെ പങ്ക് വിസ്മരിക്കരുത്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEB Employeeകേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതി രംഗത്ത് ചെയ്യുവാനുദ്ദേശിച്ച കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. 11 കെ.വി. ലൈനിന്റെ നിര്‍മ്മാണം, പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ പുരോഗതി കൈവരിച്ചു. പുതിയ 11 കെ.വി. ലൈനുകളുടെ നിര്‍മ്മാണം, ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുക, സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസ് ലൈനുകളായി മാറ്റുക, പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുക, ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംബന്ധിച്ച പരാതി സമര്‍പ്പിക്കാന്‍ എസ്.എം.എസ് സംവിധാനം, സ്കൂള്‍ കുട്ടികളുടെ ഇടയില്‍ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയായിരുന്നു വിതരണരംഗത്ത് നൂറു ദിവസത്തിനുള്ളില്‍ നടപ്പാക്കുവാന്‍ ഉദ്ദേശിച്ച പ്രധാന കാര്യങ്ങള്‍. പുതിയ സബ്സ്റേഷനുകളുടെ ഉല്‍ഘാടനം, സബ്സ്റേഷന്‍ നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ എന്നിങ്ങനെയായിരുന്നു പ്രസരണരംഗത്തെ ലക്ഷ്യങ്ങള്‍. ഉല്‍പ്പാദന മേഖലയില്‍ ചില പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ആയിരം കിലോ മീറ്റര്‍ 11 കെ.വി. ലൈനാണ് നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്നത്. ലക്ഷ്യം കവിഞ്ഞ് ആയിരത്തി ഇരുന്നൂറ് കിലോമീറ്റര്‍ ലൈന്‍ നിര്‍മ്മിക്കാനായി. 75000 പുതിയ കണക്ഷനുകള്‍ നല്‍കുവാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് ഒരുലക്ഷത്തിലധികം കണക്ഷനുകള്‍ നല്‍കി. വൈദ്യുതി തകരാര്‍ സംബന്ധിച്ച പരാതി അറിയിക്കുന്നതിനുള്ള എസ്.എം.എസ്. സംവിധാനം സംസ്ഥാന വ്യാപകമായി ആരംഭിച്ചു. സ്കൂള്‍കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ഏതാനും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളുടെ ഉല്‍ഘാടനവും നടന്നിട്ടുണ്ട്. പത്തോളം സബ്ബ് സ്റേഷനുകളാണ് നൂറുദിവസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കിയത്. ചിലത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തീര്‍ത്തും അഭിമാനകരമായ നേട്ടം തന്നെയാണിത്.

കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും വൈദ്യുതിബോര്‍ഡ് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ബോര്‍ഡുകള്‍ ഇല്ലാതായപ്പോള്‍ കെ.എസ്.ഇ.ബി.യെ പൊതുമേഖലയില്‍ ഒറ്റ സ്ഥാപനമായി തന്നെ നിലനിര്‍ത്തി ശക്തിപ്പെടുത്താനുള്ള നടപടികളാണ് അന്ന് സ്വീകരിച്ചത്. ബോര്‍ഡിനെ പലതായി വിഭജിക്കണമെന്നുള്ള കേന്ദ്രഗവര്‍മെന്റിന്റെ ഭീഷണികളേയും സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചാണ് കഴിഞ്ഞ ഗവര്‍മെന്റ് പോരാടി നിന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വൈദ്യുതി സ്ഥാപനമായി കെ.എസ്.ഇ.ബി.യെ വളര്‍ത്തിയെടുത്താണ് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രനയത്തെ വെല്ലുവിളിച്ചത്. പ്രവര്‍ത്തന മികവിനുള്ള നിരവധി അഖിലേന്ത്യാ പുരസ്കാരങ്ങളും സംസ്ഥാന വൈദ്യുതി ബോര്‍ഡ് കരസ്ഥമാക്കി.

ആ പ്രവര്‍ത്തനമികവിന്റെ തുടര്‍ച്ചയാണ് പുതിയ ഗവര്‍മെന്റിന്റെ ആദ്യ നൂറുദിനങ്ങളിലെ നേട്ടങ്ങള്‍ എന്ന വസ്തുത ഈ അവസരത്തില്‍ കാണാതിരുന്നുകൂടാ. 11 കെ.വി.ലൈന്‍ നിര്‍മ്മിക്കുന്നതിലും പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിലും കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്ത് ചരിത്രനേട്ടം കൈവരിച്ചിരുന്നു. അന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ നേട്ടത്തിന് പിന്നിലുമെന്ന കാര്യം ആരെങ്കിലും നിഷേധിക്കുമെന്നു തോന്നുന്നില്ല. പുതിയതായി ഉല്‍ഘാടനം ചെയ്ത സബ്സ്റേഷനുകള്‍ എല്ലാം തന്നെ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്ത് ആരംഭിച്ച്, യുദ്ധകാലാടിസ്ഥാനത്തില്‍ പണി നടന്നുവരുന്നവയായിരുന്നു. തറക്കല്ലിട്ട സബ്സ്റേഷനുകളും പുതിയ സെക്ഷനോഫീസുകളും നേരത്തേ ഭരണാനുമതി ലഭിച്ചവയാണ്. ഊര്‍ജ സംരക്ഷണപ്രവര്‍ത്തനത്തിലും, ഉപഭോക്തൃ സൌഹൃദത്തിലും ഈ തുടര്‍ച്ച ദൃശ്യമാണ്.

വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലൂടെ മുഴുവന്‍ ജീവനക്കാരുടേയും പങ്കാളിത്തം, സാധനസാമഗ്രികളുടെ ലഭ്യത, ജീവനക്കാര്‍ക്ക് കൂടുതല്‍ അധികാരവും അംഗീകാരവും, പ്രമോഷനുകളും നിയമനങ്ങളും, മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മാത്രമുള്ള സ്ഥലം മാറ്റങ്ങള്‍, കൃത്യമായ ശമ്പള ലഭ്യതയും ശമ്പള പരിഷ്കരണവും. ഇങ്ങനെ ജീവനക്കാരെയും ഓഫീസര്‍മാരെയും വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സഹായിച്ച സാഹചര്യങ്ങള്‍.
അതിന്റെ തുടര്‍ച്ചയായി ജീവനക്കാരും ഓഫീസര്‍മാരും കഠിനാദ്ധ്വാനം നടത്തിയാണ് ഈ നൂറുദിനത്തിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്ത് പ്രഖ്യാപിച്ച ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണം നൂറുദിവസം കഴിഞ്ഞിട്ടും യാഥാര്‍ത്ഥ്യമായിട്ടില്ല. ഓഫീസര്‍മാരുടെ സ്ഥലംമാറ്റങ്ങള്‍ നടത്തിയപ്പോള്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ടു. അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ പ്രമോഷന്‍ പ്രശ്നം പരിഹരിക്കാനുള്ള ചില നടപടികളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ചിരുന്നു. ആ നടപടികളുടെ തുടര്‍ച്ചയും നൂറുദിവസത്തിനുള്ളില്‍ ഉണ്ടായിട്ടില്ല. നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ തന്നെ, വൈദ്യുതിബോര്‍ഡിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ജീവനക്കാരുടെ പങ്ക് വിസ്മരിക്കുന്നത് അഭികാമ്യമല്ല എന്നാണ് ഞങ്ങള്‍ക്ക് സൂചിപ്പിക്കാനുള്ളത്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1459
mod_vvisit_counterYesterday3955
mod_vvisit_counterThis Month112835
mod_vvisit_counterLast Month165538

Online Visitors: 73
IP: 54.225.20.19
,
Time: 07 : 58 : 07