KSEBOA - KSEB Officers' Association

Friday
Jan 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേന്ദ്രത്തിന്റെ ഭീഷണി കേരളത്തോട് വേണ്ട - ഓഫീസേഴ്സ് അസ്സോസിയേഷന്‍

കേന്ദ്രത്തിന്റെ ഭീഷണി കേരളത്തോട് വേണ്ട - ഓഫീസേഴ്സ് അസ്സോസിയേഷന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Central Government directs to unbundle ksebഒരു ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റിയും ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സിയും എന്ന നിലയില്‍ വൈദ്യുതിബോര്‍ഡായി തുടരുവാന്‍ കെ.എസ്.ഇ.ബി.ക്ക് ഇനി കാലാവധി നീട്ടിത്തരുവാന്‍ സാധ്യമല്ല എന്ന കടുത്ത നിലപാട് എടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവണ്മെന്റ്. വൈദ്യുതി നിയമം അനുശാസിക്കുന്ന വിധത്തില്‍ വൈദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കണം എന്നും അല്ലെങ്കില്‍ തുടര്‍ന്ന് വൈദ്യുതിരംഗത്ത് കേന്ദ്രസഹായം ഉണ്ടാകില്ല എന്നുള്ള ഭീഷണിയും കേന്ദ്രം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പവിത്രത മറന്ന്, സാമാന്യ മര്യാദയുടെ സീമകള്‍ ലംഘിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ വിവിധ കമ്പനികളാക്കി വിഭജിക്കണമെന്ന് ആജ്ഞാസ്വരത്തില്‍ ആവശ്യപ്പെടാനുള്ള ധിക്കാരത്തിനു വരെ കേന്ദ്രം മുതിര്‍ന്നിരിക്കുന്നു. സംസ്ഥാന വൈദ്യുതി മന്ത്രിയുടെ അടുത്ത് ഭീഷണി വിലപ്പോവില്ല എന്നു മനസ്സിലായപ്പോള്‍, ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കണ്ണുരുട്ടി കാണിക്കുവാനും തുടങ്ങിയിരിക്കുന്നു. വിലക്കെടുക്കാനാവാത്തവരെ ഭീഷണികൊണ്ട് കീഴ്പ്പെടുത്താം എന്ന് കണക്കുകൂട്ടുന്നത് മഠയത്തരമാണ് എന്നു മാത്രം ആമുഖമായി സൂചിപ്പിക്കുന്നു.
രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണ - നവ ഉദാരവല്‍ക്കരണ നയങ്ങളെ തുടക്കം മുതല്‍ കാര്യകാരണ സഹിതം എതിര്‍ത്തു വരുകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. ഈ നയങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ട വൈദ്യുത ബില്ലിനെതിരായും സ്വാഭാവികമായി തന്നെ ഇടതുകക്ഷികള്‍ ശക്തമായ നിലപാടെടുത്തു. പ്രക്ഷോഭവുമായി ദേശവ്യാപകമായി വൈദ്യുതി ജീവനക്കാര്‍ അണി നിരന്നപ്പോള്‍ അതിന് പിന്തുണ നല്‍കി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലിനെതിരേ മറുപടിയില്ലാത്ത വാദമുഖങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ കോണ്‍ഗ്രസും-ബി.ജെ.പിയും ഒന്നിച്ച് നിന്ന് അത് നിയമമാക്കിയെടുക്കുകയായിരുന്നു. വൈദ്യുതി ബോര്‍ഡുകളെ ഇല്ലായ്മ ചെയ്യുന്ന നിയമം. വൈദ്യുതിയെ കേവലം കച്ചവടച്ചരക്കാക്കുന്ന നിയമം. സര്‍വ്വോപരി രാജ്യ താല്‍പ്പര്യങ്ങള്‍ക്കെതിരായ ഒരു നിയമം.ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന കേരളത്തിലെ സംസ്ഥാന ഗവണ്മെന്റ് ഈ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം, കരി നിയമം ആയാല്‍ പോലും, അനുസരിക്കുവാന്‍ നമ്മുടെ രാജ്യത്തെ ഏതൊരു സംസ്ഥാന ഗവണ്മെന്റും ബാദ്ധ്യസ്ഥമാണ്. പുരോഗമന സ്വഭാവമുള്ള ഒരു ഗവണ്മെന്റിന്റെ ഭരണഘടനാപരമായ ഒരു പരിമിതിയാണത്. എന്നാല്‍ ഈ പരിമിതിക്കകത്തു നിന്നുകൊണ്ട് വൈദ്യുതി നിയമത്തിന് ഒരു ബദല്‍ ഉണ്ടാക്കാനാകുമോ എന്നാണ് കേരള ഗവണ്മെന്റ് ശ്രമിക്കുന്നത്. മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍, വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ ഒറ്റ സ്ഥാപനമായി നിലനിര്‍ത്തി സംരക്ഷിക്കും എന്ന് കേരള ഗവണ്മെന്റ് പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്.
വൈദ്യുതി നിയമം പുനഃപരിശോധിക്കുക, പുനപരിശോധിക്കുന്നതുവരെ വൈദ്യുതി ബോര്‍ഡുകളെ തുടരുവാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ കൂടി ഉയര്‍ത്തിക്കൊണ്ടാണ് വൈദ്യുതി ജീവനക്കാര്‍ ആഗസ്റ് 20ന് നടന്ന ദേശീയ പണിമുടക്കില്‍ പങ്കുചേര്‍ന്നത്. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും ശക്തമായ പണിമുടക്കായിരുന്നു അത്. ഇതിന്റേയും, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പബ്ളിക്ക് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പരിശോധിക്കാം എന്ന് മുന്‍ കേന്ദ്ര വൈദ്യുതി മന്ത്രി വൈദ്യുതി ജീവനക്കാരുടെ ദേശീയ ഏകോപന സമിതിക്ക് നല്‍കിയ ഉറപ്പിന്റേയും പശ്ചാത്തലത്തിലാണ് സെപ്തംബര്‍ 9-ന് കാലാവധി തീര്‍ന്ന കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കാലാവധി നീട്ടി തരണം എന്ന് കേരള ഗവര്‍മെന്റ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
കാലാവധി നീട്ടിത്തരാതെ വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രം തുനിയുന്നത്. പ്രതിസന്ധി സൃഷിച്ച് അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിയമം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നതും. കാലാവധി നീട്ടി തരില്ല എന്നു മാത്രമല്ല വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണം എന്നു കൂടി നിര്‍ബന്ധം ചെലുത്തി. സെപ്തംബര്‍ 9ന് തീര്‍ന്ന കാലവധി നീട്ടി നല്‍കുവാന്‍ തീരുമാനിച്ചത് സെപ്തംബര്‍ 16ന്. അതും കേവലം 15 ദിവസത്തേക്കു മാത്രം. വിഭജിക്കുന്നതാണ് നല്ലതെന്ന കല്‍പ്പനയോടെ.
ആരോടോയുളള വിധേയത്വത്തിന്റെ പുറത്ത് മനോനില തെറ്റിയതു പോലെയാണ് കേന്ദ്രമന്ത്രിമാരുടേയും ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടേയും പെരുമാറ്റം. എന്നാല്‍ വശത്താക്കലുകളോ ഭീഷണികളോ കേരളത്തോട് ചെലവാകും എന്ന് വിചാരിക്കേണ്ട. ഇത് മനസ്സിലാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്വവും കടമയും വൈദ്യുതി ജീവനക്കാര്‍ക്കുണ്ട്. വൈദ്യുതി ബോര്‍ഡിനെ പൊതു മേഖലയില്‍ ഒറ്റ സ്ഥാപനമായി നിലനിര്‍ത്തി സംരക്ഷിക്കും എന്ന കേരള ഗവര്‍മെന്റിന്റെ പ്രഖ്യാപനത്തിന് പിന്തുണ നല്‍കി കൊണ്ട്, വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന കേന്ദ്രഗവര്‍മെന്റിന്റെ പിടിവാശിക്കെതിരെ പ്രതിഷേധിക്കുവാന്‍ വൈദ്യുതി ജീവനക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണം.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1428
mod_vvisit_counterYesterday4904
mod_vvisit_counterThis Month81459
mod_vvisit_counterLast Month139839

Online Visitors: 40
IP: 23.22.240.119
,
Time: 08 : 53 : 14