KSEBOA - KSEB Officers' Association

Wednesday
Aug 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കായംകുളം നിലയം കേന്ദ്രപൂളിലേക്കു മാറ്റരുത്: സിപിഐ എം

കായംകുളം നിലയം കേന്ദ്രപൂളിലേക്കു മാറ്റരുത്: സിപിഐ എം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

CPIMകായംകുളം താപനിലയം കേന്ദ്രപൂളിലേക്കു മാറ്റാനുള്ള നീക്കം ചെറുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തിന് സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റേഷന്‍ അനുവദിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് 1987-91 കാലത്തെ ഇടതുപക്ഷസര്‍ക്കാര്‍ കായംകുളത്ത് ആയിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനെ ഏല്‍പ്പിക്കുന്നത്. എന്നാല്‍ , സോവിയറ്റ് യൂണിയനുമായി സഹകരിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിച്ച താപനിലയം യാഥാര്‍ഥ്യമായില്ല. അതിനു പകരമാണ് കേരളത്തിന് പൂര്‍ണ അവകാശമുള്ള കായംകുളം ഗ്യാസ് താപനിലയം അനുവദിച്ചത്.

1998ല്‍ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്താണ് പദ്ധതി യാഥാര്‍ഥ്യമായത്. മുന്നൂറ്ററുപത് മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തില്‍നിന്നുള്ള വൈദ്യുതി 2003 വരെ പൂര്‍ണമായും കേരളം ഉപയോഗിച്ചു. 2003ല്‍ ഇവിടെനിന്നുള്ള വൈദ്യുതിയില്‍ പകുതി തമിഴ്നാടുമായി പങ്കുവയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാരണയുണ്ടാക്കി. ഇപ്പോള്‍ 180 മെഗാവാട്ട് വൈദ്യുതിയാണ് കായംകുളം നിലയത്തില്‍നിന്ന് കേരളത്തിന് ലഭിക്കുന്നത്. ഏകദേശം 1200 കോടി രൂപ മുതല്‍മുടക്കുള്ള ഈ നിലയത്തിന് ഫിക്സഡ് ചാര്‍ജിനത്തില്‍ 1474 കോടിയോളം കേരളം നല്‍കിക്കഴിഞ്ഞു.

തുടക്കത്തില്‍ 2.50 രൂപയില്‍ താഴെ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്നെങ്കിലും നാഫ്തയുടെ വില ക്രമാതീതമായി വര്‍ധിച്ചതിനെതുടര്‍ന്ന് ഇവിടെനിന്നുള്ള വൈദ്യുതിയുടെ വില യൂണിറ്റിന് 13 രൂപവരെയായി വര്‍ധിച്ചു. താങ്ങാനാകാത്ത വിലവന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗിക്കാതിരിക്കുമ്പോഴും ഫിക്സഡ് ചാര്‍ജ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നാഫ്തയുടെ വിലകുറഞ്ഞ സാഹചര്യത്തില്‍ ഇവിടെനിന്നുള്ള വൈദ്യുതി ഷെയര്‍ ചെയ്യണമെന്ന് ആന്ധ്രയും കര്‍ണാടകവും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം സതേ റീജണല്‍ പവര്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം നിര്‍ദേശിച്ചു.

പദ്ധതിയുടെ മുതല്‍മുടക്ക് പൂര്‍ണമായും ഫിക്സഡ് ചാര്‍ജിനത്തില്‍ തിരിച്ചുപിടിച്ചുകഴിഞ്ഞതിനാല്‍ പദ്ധതിയില്‍നിന്നുള്ള വൈദ്യുതിയുടെ വില 2010 ഓടെ വീണ്ടും കുറയും. കേരളത്തിന്റെ ബാധ്യതയില്‍ ചെലവ് മുഴുവന്‍ ഈടാക്കിയശേഷം പദ്ധതിയെ കേന്ദ്രപൂളിലേക്കു മാറ്റാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. കേരളത്തിന് പൂര്‍ണ അധികാരമുള്ള വൈദ്യുതിപദ്ധതിയായ കായംകുളം നിലയത്തിന്റെ വൈദ്യുതിവിഹിതം സംബന്ധിച്ച് ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല.

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1128
mod_vvisit_counterYesterday3955
mod_vvisit_counterThis Month112504
mod_vvisit_counterLast Month165538

Online Visitors: 67
IP: 54.80.226.185
,
Time: 06 : 15 : 08