KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഊര്‍ജസംരക്ഷണ പ്രചാരണം ശക്തമാക്കാൻ പരസ്യ ചിത്രങ്ങള്‍

ഊര്‍ജസംരക്ഷണ പ്രചാരണം ശക്തമാക്കാൻ പരസ്യ ചിത്രങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Energy conservationസംസ്ഥാനത്ത് വൈദ്യുതിഉപയോഗം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഊര്‍ജസംരക്ഷണ കാമ്പയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍, ദിലീപ്, പൃഥ്വീരാജ്, ജയറാം, കാവ്യാ മാധവന്‍ തുടങ്ങിയവര്‍ അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ തയ്യാറായി. പ്രതിഫലമില്ലാതെയാണ് അവര്‍ ഇതില്‍ അഭിനയിച്ചത്. കാര്യക്ഷമായ മാനേജ്‌മെന്റിലൂടെയും ഊര്‍ജസംരക്ഷണ കാമ്പയിനിലൂടെയും ഉപഭോഗം കുറയ്ക്കും. വേനല്‍ക്കാലവും പരീക്ഷാ സീസണും ഉപയോഗം കനത്തതോതില്‍ വര്‍ധിപ്പിക്കുമെന്ന് കണക്കാക്കിയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒന്നര കോടി സിഎഫ്എല്‍ വിതരണം ചെയ്തതിലൂടെ 250 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇതിനകം 52 ദശലക്ഷം യൂണിറ്റില്‍ എത്തി. ജലവൈദ്യുതിനിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനം 22 ദശലക്ഷം യൂണിറ്റാണ്. ആറുദശലക്ഷം യൂണിറ്റ് താപനിലയങ്ങളില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്നു. 20 ദശലക്ഷം യൂണിറ്റാണ് കേന്ദ്രവൈദ്യുതി നിലയങ്ങളില്‍നിന്ന് ലഭിക്കുന്നത്. മൂന്നുദശലക്ഷം യൂണിറ്റ് പവര്‍ എക്സ്ചേഞ്ചില്‍നിന്ന് വാങ്ങിയാണ് ഇപ്പോള്‍ ഇരുട്ടകറ്റുന്നത്.

സംസ്ഥാനത്തെ ജല സംഭരണികളില്‍ 2900 ദശലക്ഷം യൂണിറ്റ്വൈദ്യുതിക്കുള്ള വെള്ളമാണുള്ളത്. കരുതല്‍ ശേഖരംകൂടി കണക്കാക്കുമ്പോള്‍ 2275 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനേ കഴിയൂ. കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോഗം ഏപ്രില്‍, മെയ് മാസങ്ങളില്‍ 57 ദശലക്ഷം യൂണിറ്റ് വരെ എത്തുമെന്നാണ് കണക്ക്. അതോടെ അഞ്ചുദശലക്ഷം യൂണിറ്റ് കൂടി കണ്ടെത്തേണ്ടി വരും. പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്ക് ആ സമയത്ത് വില യൂണിറ്റിന് 18 രൂപവരെ എത്തും. വൈദ്യുതി വേണ്ടത്ര കിട്ടാത്ത സ്ഥിതിയുമാകും. സംസ്ഥാനത്തെ 100 നിയോജകമണ്ഡലങ്ങളില്‍ മാര്‍ച്ച് മാസത്തോടെ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാകും. 62 നിയോജക മണ്ഡലങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയായി. 40 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനുള്ള ജോലി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.

വൈദ്യുതിബോര്‍ഡിനെ പരാതിരഹിതമാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാരെന്ന് ബാലന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി നടത്തിയ അദാലത്തില്‍ 8643 പരാതികള്‍ എത്തിയതില്‍ 6647 എണ്ണത്തിനും പരിഹാരമായി. അവശേഷിക്കുന്ന പരാതികള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ജോയി, ഉത്പാദന വിഭാഗം അംഗം കെ. രാധാകൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday843
mod_vvisit_counterYesterday5398
mod_vvisit_counterThis Month111762
mod_vvisit_counterLast Month108586

Online Visitors: 104
IP: 54.145.198.123
,
Time: 03 : 22 : 20