KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വേണ്ടത്‌ ആണവക്കരാറല്ല, ഊര്‍ജ മാസ്റ്റര്‍പ്ലാന്‍ - രവീന്ദ്രനാഥ്‌ എം.എല്‍ .എ.

വേണ്ടത്‌ ആണവക്കരാറല്ല, ഊര്‍ജ മാസ്റ്റര്‍പ്ലാന്‍ - രവീന്ദ്രനാഥ്‌ എം.എല്‍ .എ.

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Energy Master plan is essential than Indo-US nuclear agreementരാജ്യത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയുമായി ആണവക്കരാറില്‍ ഒപ്പിടുന്നതിനുപകരം ഊര്‍ജ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന്‌ സി.രവീന്ദ്രനാഥ്‌ എം.എല്‍ .എ. പറഞ്ഞു. കെ.എസ്‌.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ 'ആണവക്കരാറും വൈദ്യുതിമേഖലയും' എന്ന വിഷയത്തില്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ 23-10-2008ന്‌ നടത്തിയ സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ആണവക്കരാര്‍ വഴി വൈദ്യുതി സ്വയംപര്യാപ്‌തത കൈവരിക്കാനാവുമെന്ന്‌ പറയുന്നത്‌ തെറ്റാണ്‌. കരാറില്‍ ഒപ്പിട്ടതോടെ നമ്മുടെ വിഭവങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി വൈദ്യുതി സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാവുകയാണ്‌ ചെയ്‌തത്‌.
ആണവക്കരാര്‍ വഴി പരമാവധി 40,000 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ അധികമായി ലഭിക്കുക. ഇപ്പോഴത്തെ ഡോളര്‍രൂപ വിനിമയ നിരക്കുവെച്ച്‌ അഞ്ചുലക്ഷം കോടിരൂപയാണ്‌ ചെലവ്‌. ഇന്ത്യയുടെ ജി.ഡി.പി.യുടെ എട്ടിലൊന്ന്‌ വരുമിത്‌. ആണവ വൈദ്യുതിക്ക്‌ മാത്രമായി ഇത്രയും പണം ചെലവഴിച്ചാല്‍ മറ്റു മേഖലകളില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ഫണ്ട്‌ ഉണ്ടാവില്ല. കല്‍ക്കരി ഉപയോഗിച്ചുള്ള താപനിലയം, ജല വൈദ്യുതി, കാറ്റ്‌, തിരമാല, സൗരോര്‍ജം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തിയാല്‍ 2020ല്‍ 2.6 ലക്ഷം മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാം. ഇതിന്‌ രണ്ടുലക്ഷം കോടി രൂപയേ ചെലവ്‌ വരൂ. തദ്ദേശീയ ആണവ റിയാക്ടറുകളില്‍നിന്നുള്ള ആണവ വൈദ്യുതിയും ഇതോടൊപ്പം പ്രയോജനപ്പെടുത്താം. അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ സെക്രട്ടറി കെ.ആര്‍ .ഉണ്ണിത്താന്‍ മോഡറേറ്ററായി. യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാന്‍ അഡ്വ. സണ്ണി ജോസഫ്‌, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി.മുരളി, മുസ്ളീം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ്  അന്‍സാരി തില്ലങ്കേരി എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന്റെ 55 മെമ്പര്‍മാരടക്കം ഇരുന്നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ അഗസ്റ്റിന്‍ തോമസ്‌ സ്വാഗതവും ജില്ലാ സെക്രട്ടറി സി.അജയന്‍ നന്ദിയും പറഞ്ഞു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1472
mod_vvisit_counterYesterday5545
mod_vvisit_counterThis Month133374
mod_vvisit_counterLast Month149108

Online Visitors: 78
IP: 54.92.133.186
,
Time: 07 : 27 : 24