KSEBOA - KSEB Officers' Association

Sunday
Aug 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേവല പരിസ്ഥിതിവാദം വികസനത്തിനു തടസ്സം: പിണറായി

കേവല പരിസ്ഥിതിവാദം വികസനത്തിനു തടസ്സം: പിണറായി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Pinarayi Vijayanപ്രകൃതിയെ തൊടാന്‍ പറ്റില്ലെന്ന കേവലപരിസ്ഥിതിവാദം മനുഷ്യന്റെ വികാസത്തിന് തടസ്സമാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അഡ്വ. കെ അനില്‍കുമാര്‍ രചിച്ച 'പരിസ്ഥിതിയും രാഷ്ട്രീയസമൂഹവും' എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. ഓരോ പദ്ധതിയുടെയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കണം. പ്രകൃതിയെ തകര്‍ക്കാത്തവ സ്വീകരിക്കണം. പ്രകൃതിയില്‍ ഇടപെടാതെ മനുഷ്യന് മുന്നോട്ടുപോകാനാവില്ല. മുതലാളിത്തത്തിന്റെ അമിതലാഭത്തിനുള്ള ഇടപെടലുകളാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണം.

പരിസ്ഥിതിക്ക് ഏറ്റവുമധികം ആഘാതം ഏല്‍പ്പിക്കുന്ന രാഷ്ട്രം അമേരിക്കയാണ്. ഇക്കാര്യത്തില്‍ ലോകപൊതുജനാഭിപ്രായം അവര്‍ മാനിച്ചിട്ടില്ല. ആഗോളതാപന പ്രശ്നത്തിലും ഈ നിലപാട് കാണാം. ആഗോളതാപനത്തിന്റെ ദുരന്തം പേറേണ്ടിവരുന്നത് ലോകത്തെ 260 കോടി ദരിദ്രരാണ്. ലോകജനസംഖ്യയുടെ നാലു ശതമാനം മാത്രമുള്ള അമേരിക്കയാണ് താപനത്തിന്റെ 16 ശതമാനത്തിന്റെയും ഉത്തരവാദികള്‍ . ഇതിനുള്ള പരിഹാരമാണ് ക്വോട്ടോ ഉടമ്പടി ചര്‍ച്ച ചെയ്തത്. ഇത് അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ലോകത്തിനാകെ ദുരിതം വിതയ്ക്കുകയാണവര്‍ . 

2000 മുതല്‍ 04 വരെ 26 കോടി 20 ലക്ഷം പേരാണ് കാലാവസ്ഥാ ദുരിതത്തിന്റെ പ്രതികൂലഫലം അനുഭവിച്ചത്. ഇതില്‍ 98 ശതമാനവും വികസ്വര രാഷ്ട്രങ്ങളില്‍ ഉള്ളവരാണ്. പരിസ്ഥിതിസംരക്ഷണം കമ്യൂണിസ്റ്റുപാര്‍ടിയുടെ അജന്‍ഡയുടെ ഭാഗമാണ്. സിപിഐ എം പരിപാടിയില്‍ ഈ വിഷയം ഗൌരവമായുണ്ട്. ചില പ്രകൃതിവാദികള്‍ മാര്‍ക്സിസത്തിന് ഇത്തരം പ്രശ്നങ്ങള്‍ അന്യമാണെന്ന് വാദിക്കുന്നു. ഇത് ശരിയല്ല. മാര്‍ക്സിസം മനുഷ്യനെയും പ്രകൃതിയെയുംകുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവച്ചിട്ടുണ്ട്. പ്രകൃതിയില്‍ ജൈവ വൈവിധ്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതും മനുഷ്യനും തമ്മിലുള്ള ബന്ധവും എംഗല്‍സ് വിവരിച്ചിട്ടുണ്ട്.

മാര്‍ക്സ് പ്രകൃതിയെ കാണുന്നത് മനുഷ്യനും പ്രകൃതിയുടെ ഭാഗമെന്ന നിലയിലാണ്. വേണ്ടവിധത്തില്‍ പ്രകൃതിയില്‍ മാറ്റം വരുത്താന്‍ പുരാതന കാലം മുതല്‍ മനുഷ്യന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന് ഉപകരണങ്ങളുടെ വളര്‍ച്ചയും സഹായിച്ചു. അമ്പും വില്ലും മുതല്‍ കംപ്യൂട്ടറില്‍ വരെ എത്തിനില്‍ക്കുന്ന ഉപകരണ വളര്‍ച്ചയ്ക്ക് സമാനമാണ് മനുഷ്യവംശം അടിമത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്ക് വളരുന്നതും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് അധ്യക്ഷനായി. ആദ്യകോപ്പി ഡോ. ബി ഇക്ബാല്‍ ഏറ്റുവാങ്ങി. പ്രൊഫ.എം ടി ജോസഫ്, രവി ഡിസി, അഡ്വ. വി കെ സത്യവാന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ അനില്‍കുമാര്‍ നന്ദി പറഞ്ഞു. ചിന്ത പബ്ളിഷേഴ്സാണ് പ്രസാധകര്‍ .

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3599
mod_vvisit_counterYesterday5177
mod_vvisit_counterThis Month104307
mod_vvisit_counterLast Month165538

Online Visitors: 56
IP: 54.224.172.145
,
Time: 22 : 46 : 21