KSEBOA - KSEB Officers' Association

Thursday
Mar 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പവര്‍ എക്‌സ്‌ചേഞ്ച്‌ വൈദ്യുതി വില കുറഞ്ഞില്ല - അധിക വൈദ്യുതിയുടെ വില 7.85 രൂപ

പവര്‍ എക്‌സ്‌ചേഞ്ച്‌ വൈദ്യുതി വില കുറഞ്ഞില്ല - അധിക വൈദ്യുതിയുടെ വില 7.85 രൂപ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ksercനവംബറിലെ അധിക വൈദ്യുതിയുടെ യൂണിറ്റ്‌ വില 7.85 രൂപയായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചു. ഒക്ടോബറിലും അധികവെദ്യുതിയുടെ വിലയായി 7.85 രൂപ ഈടാക്കാനാണ്‌ വൈദ്യുതിബോര്‍ഡിന്‌ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നത്‌. നാഫ്‌തയുടെ വിലയിടിവ്‌ നിമിത്തം താപവൈദ്യുതിയുടെ വിലയിലുണ്ടായ കുറവ്‌ നവംബറില്‍ ഉപഭോക്താക്കള്‍ക്ക്‌ പ്രയോജനം ചെയ്‌തിട്ടില്ല.

താപവൈദ്യുതിയുടെ വില കുറഞ്ഞുവെങ്കിലും നവംബറില്‍ 85 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച്‌ മുഖേന വൈദ്യുതി വ്യാപാരികളില്‍നിന്ന്‌ വാങ്ങേണ്ടിവന്നതാണ്‌ ഉപഭോക്താക്കള്‍ക്ക്‌ ഗുണം ലഭിക്കാതിരിക്കാന്‍ കാരണം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും പവര്‍ എക്‌സ്‌ചേഞ്ച്‌ മുഖേന വാങ്ങുന്ന വൈദ്യുതിയുടെ വിലയും അനുദിനം വര്‍ധിച്ചുവരികയാണ്‌. ഇപ്പോള്‍ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി 3.5 ദശലക്ഷം യൂണിറ്റാണ്‌ പ്രതിദിനം സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ വാങ്ങുന്നത്‌.

നവംബറില്‍ 200 യൂണിറ്റിലധികം ഉപയോഗിച്ച ഗാര്‍ഹിക ഉപഭോക്താക്കളും അനുവദിക്കപ്പെട്ട 80 ശതമാനം പരിധി ലംഘിച്ച വാണിജ്യവ്യാവസായിക ഉപഭോക്താക്കളുമാണ്‌ അധികം ഉപയോഗിച്ച വൈദ്യുതിക്ക്‌ യൂണിറ്റ്‌ വിലയായി 7.85 രൂപ നല്‍കേണ്ടിവരിക. ഇവരില്‍നിന്ന്‌ അധിക വൈദ്യുതി വിലയായി 7.86 രൂപ ഈടാക്കാന്‍അനുവദിക്കണമെന്നാണ്‌ വൈദ്യുതിബോര്‍ഡ്‌ ആവശ്യപ്പെട്ടിരുന്നതെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ ഒരു പൈസ കുറഞ്ഞ വില നിശ്ചയിച്ചു.

വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂലായില്‍ അധിക വൈദ്യുതിക്ക്‌ യൂണിറ്റ്‌ വിലയായി 11.19 രൂപയാണ്‌ ഈടാക്കിയത്‌. ആഗസ്‌തില്‍ 10.16 രൂപയും സപ്‌തംബറില്‍ 8.83 രൂപയും ഈടാക്കിയിരുന്നു. അധിക വൈദ്യുതിയുടെ വില ക്രമമായി കുറഞ്ഞുവരുന്ന പ്രവണതയാണ്‌ കാണുന്നതെങ്കിലും ഡിസംബറില്‍ അതുണ്ടാവില്ലെന്ന സൂചനകളാണുള്ളത്‌.

കഴിഞ്ഞ മാസം അധിക വിലയുള്ള 8.655 കോടി യൂണിറ്റ് വൈദ്യുതി വാങ്ങിയതിന് 679.34 കോടി രൂപ ചെലവായതായി വൈദ്യുതി ബോര്‍ഡ്, കമ്മിഷനെ അറിയിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് 7.85 രൂപ വില നിശ്ചയിച്ചത്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4079
mod_vvisit_counterYesterday4217
mod_vvisit_counterThis Month137109
mod_vvisit_counterLast Month108586

Online Visitors: 67
IP: 54.211.104.247
,
Time: 22 : 01 : 26