KSEBOA - KSEB Officers' Association

Sunday
Oct 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പള്ളത്തെ ടിഎംആര്‍ ഡിവിഷനില്‍ തീപിടിത്തം

പള്ളത്തെ ടിഎംആര്‍ ഡിവിഷനില്‍ തീപിടിത്തം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Pallom TMRപള്ളത്തെ കെഎസ്ഇബി ടിഎംആര്‍ ഡിവിഷനില്‍ (ട്രാന്‍സ്ഫോമര്‍ ആന്‍ഡ് മീറ്റര്‍ റിപ്പയറിങ് യൂണിറ്റ്) തീപിടിത്തം. 30-10-2011നു പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെയും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനയുടെയും സമയോചിത ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

വര്‍ക്ക്ഷോപ്പിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട ട്രാന്‍സ്ഫോമറുകളുടെ ഏഴു ടണ്ണോളം കോയിലുകളാണ് കത്തിനശിച്ചത്. ഇതു നവംബര്‍ പത്തിനു ലേലം ചെയ്യാനിരിക്കുകയായിരുന്നു. ഒരു ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിനോടു ചേര്‍ന്നു പുറത്തുള്ള കെട്ടിടത്തില്‍ അഞ്ഞൂറോളം ട്രാന്‍സ്ഫോമറുകളും ആയിരം ലീറ്റര്‍ ട്രാന്‍സ്ഫോമര്‍ ഓയിലും സൂക്ഷിച്ചിരുന്നു. ഇതിലേക്ക് തീപടര്‍ന്നിരുന്നെങ്കില്‍ വന്‍ സ്ഫോടനം സംഭവിക്കുമായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

കോടികള്‍ വിലവരുന്ന ഇവയ്ക്ക് തീപിടിക്കാതിരുന്നത് തലനാരിഴ വ്യത്യാസത്തിനാണ്. സ്ഥിതി വിലയിരുത്താന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി.എന്‍. മനോഹരന്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. കോട്ടയം, ചങ്ങനാശേരി ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സംഘമാണ് തീയണയ്ക്കാന്‍ നേതൃത്വം നല്‍കിയത്.

Source- Manorama

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday115
mod_vvisit_counterYesterday4639
mod_vvisit_counterThis Month100544
mod_vvisit_counterLast Month134230

Online Visitors: 73
IP: 23.20.86.177
,
Time: 00 : 32 : 38