KSEBOA - KSEB Officers' Association

Friday
Jul 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മൂലമറ്റം പവര്‍ഹൗസില്‍ തീപ്പിടിത്തം; പൊട്ടിത്തെറി

മൂലമറ്റം പവര്‍ഹൗസില്‍ തീപ്പിടിത്തം; പൊട്ടിത്തെറി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Moolamattomഇടുക്കി പദ്ധതിയുടെ വൈദ്യുതോല്പാദനനിലയമായ മൂലമറ്റത്തെ ഭൂഗര്‍ഭ പവര്‍ഹൗസില്‍ തീപ്പിടിത്തവും പൊട്ടിത്തെറിയും. ഒരു വനിത അടക്കം രണ്ട്  എന്‍ജിനിയര്‍മാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തെത്തുടര്‍ന്ന് പവര്‍ഹൗസില്‍നിന്നുള്ള വൈദ്യുതി ഉല്പാദനം പൂര്‍ണമായും നിര്‍ത്തി. കേരളത്തിന്റെ ഏറ്റവും വലിയ വൈദ്യുതോല്പാദനകേന്ദ്രമായ മൂലമറ്റത്ത് ഉല്പാദനം നിലച്ചതോടെ സംസ്ഥാനത്ത്  ഭാഗിക വൈദ്യുതനിയന്ത്രണം ഏര്‍പ്പെടുത്തി.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ആറ് ജനറേറ്ററുള്ള പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍പാനലിലാണ് തീപ്പിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. എന്‍ജിനിയര്‍ തൊടുപുഴ പൂമാല തെക്കോലിക്കല്‍ മെറിന്‍ ഐസക്കിനും (26), സബ് എന്‍ജിനിയര്‍ തിരുവനന്തപുരം ഇഞ്ചമൂല വെള്ളാരൂര്‍ ജലജമന്ദിരം കെ.എസ്.പ്രഭയ്ക്കു(48)മാണ് പൊള്ളലേറ്റത്. പ്രഭയ്ക്ക് 80 ശതമാനവും മെറിന് 70 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം രാത്രിയോടെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ്  ആസ്പത്രിയിലേക്ക് മാറ്റി.

പവര്‍ഹൗസില്‍നിന്ന് വൈദ്യുതി പുറത്തേക്ക് കൊണ്ടുപോകുന്ന 220 കെ.വി. ലൈനുകളിലൊന്ന് തിങ്കളാഴ്ച ഉച്ചയോടെ ട്രിപ്പ് ആയിരുന്നു. ഈ സമയത്ത് പവര്‍ഹൗസില്‍ അഞ്ച് ജനറേറ്ററാണ് പ്രവര്‍ത്തിച്ചിരുന്നത്. മൂന്നാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേതന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്.

ലൈന്‍ ട്രിപ്പ് ആയതിന്റെ തകരാര്‍ പരിഹരിച്ചശേഷം ജനറേറ്ററുകള്‍ ഓണ്‍ ചെയ്തപ്പോഴായിരുന്നു സ്‌ഫോടനം.ജനറേറ്റര്‍ ടോപ്പ് ഫ്ലോറിലും പവര്‍ഹൗസിന്റെ മുഴുവന്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ റൂമിലും കനത്ത പുക നിറഞ്ഞു.

വന്‍ മല തുരന്ന് ഭൂമിക്കടിയില്‍ ഒരു കിലോമീറ്റര്‍ ഉള്ളിലാണ് പവര്‍ ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. തീപ്പിടിത്തത്തോടെ പവര്‍ഹൗസിനുള്ളില്‍ പുക നിറഞ്ഞു.  പവര്‍ഹൗസിന്റെ ഉള്ളില്‍നിന്നുള്ള രഹസ്യ വാതില്‍ വഴി പുറത്തുള്ള സ്വിച്ച് യാര്‍ഡ് വരെ പുകയെത്തി.

പവര്‍ഹൗസിനോടു ചേര്‍ന്നുള്ള കെ.എസ്.ഇ.ബി. ഓഫീസുകളിലെ ജീവനക്കാരും പോലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. പിന്നാലെ തൊടുപുഴ എ.എസ്.പി. നിഷാന്തിനിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസും അഗ്‌നിശമനസേനയും പാഞ്ഞെത്തി സ്ഥിതി നിയന്ത്രണാധീനമാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉടന്‍തന്നെ എല്ലാ യന്ത്രങ്ങളും സ്വിച്ച് ഓഫ് ചെയ്തതിനാല്‍ അഗ്‌നിബാധ നിയന്ത്രിക്കാനും വന്‍ ദുരന്തം ഒഴിവാക്കാനുമായി.

രാത്രിയോടെ പവര്‍ഹൗസിലെ രണ്ട് ജനറേറ്ററിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ പവര്‍ഹൗസ് പ്രവര്‍ത്തനം പൂര്‍ണതോതില്‍ ക്രമീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതിബോര്‍ഡ് അധികൃതര്‍ വിശദീകരിച്ചു.

Source- Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3808
mod_vvisit_counterYesterday4900
mod_vvisit_counterThis Month148137
mod_vvisit_counterLast Month153396

Online Visitors: 66
IP: 54.145.101.33
,
Time: 20 : 28 : 09