KSEBOA - KSEB Officers' Association

Thursday
Dec 14th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ നൂറ് ശതമാനം......

നൂറ് ശതമാനം......

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kollam collection efficiencyമോഡല്‍ സെക്ഷന്‍ എന്നു കേട്ടാല്‍ ചിലരൊക്കെ നെറ്റിചുളിക്കുന്ന ഈ കാലത്ത് നാലു സെക്ഷനാഫീസുകളുള്ള കൊല്ലത്തിന്റെ കിഴക്കന്‍ വനയോര മേഖലയിലെ അഞ്ചല്‍ സബ് ഡിവിഷനിലെ കുളത്തൂപ്പുഴ, കരുകോണ്‍, അഞ്ചല്‍ വെസ്റ്, അഞ്ചല്‍ എന്നീ നാലു സെക്ഷനിലും 100% കളക്ഷന്‍ എഫിഷ്യന്‍സി. സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായ നിസ്സാര്‍ ആണ് അഞ്ചല്‍ സബ്ഡിവിഷന്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍. അഞ്ചല്‍ വെസ്റില്‍ തുടര്‍ച്ചയായി മൂന്നു തവണ 100% കളക്ഷന്‍. അവിടെ അസിസ്റന്റ് എഞ്ചിനീയറായ ബസന്ത് സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. ഏറ്റവും ശ്രദ്ധേയമായത് കുളത്തൂപ്പുഴ സെക്ഷന്‍ ഈ നേട്ടം കൈവരിച്ചതിലാണ്. സംഘടനാംഗമായ അനൂബ് ആണ് അവിടെ അസിസ്റന്റ് എഞ്ചിനീയര്‍.
ആദിവാസിക്കോളനിയും ശ്രീലങ്കന്‍ അഭയാര്‍ത്ഥിക്കോളനിയും മറ്റു പിന്നോക്കക്കാരും ധാരാളമുള്ള, വനഭൂമിയാല്‍ സമൃദ്ധമായ കുളത്തൂപ്പുഴ സെക്ഷന്‍ ഓഫീസില്‍ നടത്തുന്ന സണ്‍ റൈസ് മീറ്റിംഗില്‍ കഴിഞ്ഞ ദിവസത്തെ വര്‍ക്ക്, 11 കെ.വി അറൈഞ്ച്മെന്റും മറ്റ് വിഷയങ്ങളും എല്ലാം ചര്‍ച്ചാ വിഷയം. നല്ല കാര്യങ്ങള്‍ ചെയ്തവര്‍ക്ക് പ്രശംസ. അന്നത്തെ വര്‍ക്ക് പ്ളാന്‍ചെയ്ത് സുരക്ഷാ പ്രതിജ്ഞയുമെടുത്ത് പിരിയുന്നു. ഇതെല്ലാം ബുക്കില്‍ രേഖപ്പെടുത്തുന്നു. ഓവര്‍ഹെഡ് സര്‍വ്വീസ് അടക്കം കാലതാമസമില്ലാതെ ജീവനക്കാര്‍ തന്നെ ചെയ്യുന്നു. ഇതിനെല്ലാം നേതൃത്വം ഏക സബ് എഞ്ചിനീയര്‍. അസി.എക്സി.എഞ്ചിനീയര്‍ കാര്യങ്ങള്‍ തിരക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അതേപോലെ സീനിയര്‍ സൂപ്രണ്ടും ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. എല്ലാവരും ഉഷാര്‍, സമയക്ളിപ്തതയുടെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും.
ഒരു ഓവര്‍സീയറുടെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ നമ്പര്‍ തിരക്കി അറിഞ്ഞ് ചെന്നെത്തിയത് ജീവന്‍ നിലനിര്‍ത്താന്‍ നാട്ടുകാര്‍ ഭക്ഷണം നല്‍കുന്ന വൃദ്ധ ദമ്പതികളുടെ കുടുംബത്തില്‍. മക്കള്‍ വലിയ നിലയില്‍, പക്ഷേ തിരിഞ്ഞ് നോക്കുന്നില്ല. അന്നത്തിന് വകയില്ലാത്ത ഇവര്‍ എങ്ങനെ കറണ്ട് ചാര്‍ജ്ജ് അടക്കും. പ്രതീക്ഷ കൈവിടാതെ ചുറ്റുപാടുമുള്ള ചെറുപ്പക്കാരെ കണ്ട് നൂറുശതമാനം എന്ന ആഗ്രഹം പറഞ്ഞു. അവര്‍ സന്തോഷത്തോടെ അടയ്ക്കാമെന്ന് സമ്മതിച്ചു. അവിടുന്ന് നേരെ അടുത്തയിടം. അത് ഐ.എന്‍.റ്റി.യു.സിയുടെ ഓഫീസാണ്. കണ്ടയുടനെ പ്രസിഡന്റ് കാര്യം തിരക്കി. 100% കാര്യം അവിടെയും പറഞ്ഞു. അതിനെന്താ, എന്നെ ഒന്നു നേരത്തെ വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നല്ലോ. തിരക്കിനിടയില്‍ മറന്നുപോയതാ, ഇപ്പോള്‍ തന്നെ അടയ്ക്കാം. അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ നല്ല പരിചയം. കുളത്തൂപ്പുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ക്വാര്‍ട്ടേഴ്സ്. നേരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ പോയി കണ്ടു. അവിടെയും 100% ആഗ്രഹം പറഞ്ഞു. ഫണ്ടില്ല, ഫണ്ടുവരട്ടെ. സാര്‍ ഫണ്ട് വൈകുമെങ്കില്‍ ഞങ്ങള്‍ അടച്ചോട്ടെ. ഫണ്ട് വരുമ്പോള്‍ തന്നാല്‍ മതി. അതുവേണ്ട, ഞാന്‍ ഇന്നുതന്നെ അടയ്ക്കാം. അതും ശരിയായി.
വിശ്വസിക്കാന്‍ പറ്റാത്ത 100% കുളത്തൂപ്പുഴയില്‍. ഒരു വലിയ കൂട്ടായ്മയുടെ വിജയം. കുളത്തൂപ്പുഴയില്‍ ആകാമെങ്കില്‍ കൂട്ടായ ശ്രമത്തോടെ നമുക്കും ആകാം.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1702
mod_vvisit_counterYesterday5105
mod_vvisit_counterThis Month62188
mod_vvisit_counterLast Month130619

Online Visitors: 61
IP: 54.163.209.109
,
Time: 07 : 36 : 36