KSEBOA - KSEB Officers' Association

Sunday
Dec 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇടുക്കി നിറയാന്‍ ഇനി 12 അടി വെള്ളം മാത്രം

ഇടുക്കി നിറയാന്‍ ഇനി 12 അടി വെള്ളം മാത്രം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Idukkiഇടുക്കി ആര്‍ച്ച് ഡാം നിറയുന്നു. സമൃദ്ധമായി ലഭിച്ച മഴയെത്തുടര്‍ന്ന് ജലനിരപ്പ് സര്‍വകാല റെക്കോഡില്‍ എത്തി. ഡാമിന്‍െറ പരമാവധി സംഭരണ ശേഷിയായ 2403 ല്‍ എത്താന്‍ ഇനി 12 അടി വെള്ളം കൂടി മതി. സംഭരണ ശേഷിയുടെ 86 ശതമാനം നിറഞ്ഞുകഴിഞ്ഞു. ഡാമിലെ ജലനിരപ്പ് രണ്ടു ദിവസംകൊണ്ട് 0.90 അടികൂടി വര്‍ധിച്ച് 2391.16 അടിയായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 2370.02 അടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡാമില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 20.84 അടി കൂടുതല്‍. 11.84 അടികൂടി ഉയര്‍ന്നാല്‍ ഡാം നിറയും. ഒരു ദിവസം 8.27 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഡാമില്‍ ഒഴുകിയെത്തി. 12.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കു സമാനമാണിത്.

ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ നല്ല മഴയാണു ലഭിച്ചത്. ഞായറാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ വൃഷ്ടിപ്രദേശത്തു ലഭിച്ച മഴ 25.4 മില്ലീമീറ്ററായിരുന്നു. മൂലമറ്റം പവര്‍ ഹൌസില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം 4.29 ദശലക്ഷം യൂണിറ്റായിരുന്നു. 1854.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഡാമിലുണ്ട് സംഭരണശേഷിയുടെ 86.35%. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം 45.99 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 19.231 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് എടുത്തു.

അതേസമയം, ഡാം തുറന്നുവിടേണ്ട സാഹചര്യം ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ചിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3750
mod_vvisit_counterYesterday4737
mod_vvisit_counterThis Month77831
mod_vvisit_counterLast Month130619

Online Visitors: 63
IP: 54.242.205.33
,
Time: 19 : 19 : 41