KSEBOA - KSEB Officers' Association

Saturday
May 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കായംകുളം താപനിലയം കേന്ദ്ര പൂളിലേക്ക്‌ മാറ്റല്‍ കേരളത്തെ ഇരുട്ടിലാക്കും

കായംകുളം താപനിലയം കേന്ദ്ര പൂളിലേക്ക്‌ മാറ്റല്‍ കേരളത്തെ ഇരുട്ടിലാക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kayamkulam Thermal power stationകായംകുളം താപവൈദ്യുത നിലയത്തില്‍നിന്നുള്ള വൈദ്യുതി കേന്ദ്ര പൂളിലേക്ക്‌ മാറ്റി വിഭജിക്കണമെന്ന ആന്ധ്രപ്രദേശിന്റെയും കര്‍ണാടകത്തിന്റെയും ആവശ്യം നടപ്പായാല്‍ കേരളം ഇരുട്ടിലാകും. പ്രതിദിനം രണ്ട്‌ ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ കേരളത്തിന്‌ ഒറ്റയടിക്ക്‌ നഷ്ടമാവുക. കായംകുളം കേന്ദ്രപൂളിലേക്ക്‌ മാറ്റുന്നത്‌ തടയാന്‍ കേരളം ശക്തമായി ശ്രമിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

ഇപ്പോള്‍ 180 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ കായംകുളത്തുനിന്ന്‌ കേരളത്തിന്‌ ലഭിക്കുന്നത്‌. നിലയം കേന്ദ്ര പൂളിലേക്ക്‌ മാറ്റി വിഭജിക്കുകയാണെങ്കില്‍ കേരളത്തിന്‌ ലഭിക്കുന്നത്‌ 75 മെഗാവാട്ടായി ചുരുങ്ങും. അതുവഴി പ്രതിദിനം രണ്ട്‌ ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി നഷ്ടമാക്കുകയും ചെയ്യും. നിലവിലുള്ള ഊര്‍ജ പ്രതിസന്ധിക്കിടെ ഇത്‌ താങ്ങാനുള്ള ശേഷി കേരളത്തിനില്ല.

കായംകുളം നിലയത്തിന്റെ അവകാശം പങ്കിടുന്നത്‌ കേരളത്തിന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍ നഷ്ടത്തിനിടയാക്കും. ഭാവിയില്‍ ഉല്‌പാദനശേഷി 1,950 മെഗാവാട്ടാക്കി ഉയര്‍ത്താവുന്ന രൂപത്തിലാണ്‌ നിലയത്തിന്റെ രൂപകല്‌പന. കൊച്ചിയിലെ എല്‍ .എന്‍ .ജി. ടെര്‍മിനല്‍ യാഥാര്‍ഥ്യമാവുന്നതോടെ 201213ല്‍ ഇത്‌ നടക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. തമിഴ്‌നാടുമായുള്ള വൈദ്യുതി പങ്കിടല്‍ കരാര്‍ 2010ല്‍ അവസാനിക്കുന്നതിനാല്‍ കായംകുളത്തെ 1950 മെഗാവാട്ടും കേരളത്തിന്‌ അവകാശപ്പെട്ടതാണ്‌. ഇപ്പോഴത്തെ നിലയില്‍ തമിഴ്‌നാടിന്‌ പകുതി വൈദ്യുതി നല്‍കേണ്ടിവന്നാലും കേരളത്തിന്‌ 975 മെഗാവാട്ട്‌ കിട്ടും. എന്നാല്‍ കേന്ദ്ര പൂളിലേക്ക്‌ പോവുകയാണെങ്കില്‍ ഉല്‌പാദനശേഷിയുടെ 21 ശതമാനമായ 409.5 മെഗാവാട്ട്‌ മാത്രമാണ്‌ കേരളത്തിന്‌ ലഭിക്കുക.

1977ല്‍ സൈലന്റ്‌വാലി പദ്ധതി ഉപേക്ഷിക്കുന്നതിന്‌ പകരമായാണ്‌ കേരളത്തിന്‌ സൂപ്പര്‍ തെര്‍മല്‍ സ്റ്റേഷന്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തത്‌.

1995ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദ്രവഇന്ധന നയം പ്രഖ്യാപിക്കപ്പെട്ടതോടെ കായംകുളത്ത്‌ വാതകമുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയം സ്ഥാപിക്കാന്‍ നിര്‍ദ്ദേശം വന്നു. കേരളത്തിന്‌ മാത്രമുള്ള ഡെഡിക്കേറ്റഡ്‌ പദവിയുമായി കായംകുളത്ത്‌ 360 മെഗാവാട്ട്‌ ശേഷിയുള്ള താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ എന്‍ .ടി.പി.സി. അങ്ങനെയാണ്‌ തീരുമാനിച്ചത്‌.

കായംകുളം നിലയം സ്ഥാപിക്കാന്‍ 1200 കോടി രൂപയാണ്‌ ചെലവായത്‌. ഇത്‌ ഈടാക്കാനായി ഏര്‍പ്പെടുത്തിയ ഫിക്‌സഡ്‌ ചാര്‍ജിനത്തില്‍ കേരളം ഇതുവരെ 1,474 കോടി രൂപ നല്‍കിക്കഴിഞ്ഞു. തമിഴ്‌നാടും ഈ വകയില്‍ 668 കോടി കൊടുത്തു. 2010 ആകുമ്പോഴേക്കും നിര്‍മ്മാണ ചെലവിനത്തിലുള്ള ഫിക്‌സഡ്‌ ചാര്‍ജ്‌ ഒഴിവാകുകയും പ്രവര്‍ത്തന ചെലവ്‌ മാത്രം അവശേഷിക്കുകയും ചെയ്യും. ഇതോടെ യൂണിറ്റ്‌ വൈദ്യുതിക്കുള്ള ഫിക്‌സഡ്‌ ചാര്‍ജ്‌ 40 പൈസയായി കുറയും. നിര്‍മ്മാണച്ചെലവ്‌ മുഴുവന്‍ കേരളത്തെക്കൊണ്ട്‌ കൊടുപ്പിച്ചശേഷം നിലയം കേന്ദ്രപൂളിലാക്കി വൈദ്യുതി തട്ടാനുള്ള തന്ത്രമാണ്‌ ആന്ധ്രപ്രദേശും കര്‍ണാടകവും പയറ്റുന്നത്‌.
 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday163
mod_vvisit_counterYesterday4600
mod_vvisit_counterThis Month128993
mod_vvisit_counterLast Month152890

Online Visitors: 64
IP: 23.20.157.174
,
Time: 00 : 53 : 07