KSEBOA - KSEB Officers' Association

Saturday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇന്‍ഡ്യാവിഷന്‍ - ജനസഭ പ്രഹസനം ആര്‍ക്കുവേണ്ടി?

ഇന്‍ഡ്യാവിഷന്‍ - ജനസഭ പ്രഹസനം ആര്‍ക്കുവേണ്ടി?

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Indivision Janasabha - A program to fool people2008 ഒക്ടോബര്‍ 26. അതിരപ്പിള്ളി വെളളച്ചാട്ടത്തിന്റെ മനോഹരദൃശ്യം ഹാളിന്റെ കമ്പിയഴികള്‍ക്കുള്ളിലൂടെ കാണാം. സമയം രാവിലെ 10 മണി കഴിഞ്ഞു. ചാലക്കുടി എം.എല്‍ .എ ശ്രീ. ബി.ഡി. ദേവസിയും ഏതാനും പ്രവര്‍ത്തകരും ഹാളില്‍ എത്തിക്കഴിഞ്ഞു. ബോര്‍ഡ്‌ പ്രതിനിധിയായി എറണാകുളം ഡെ. ചീഫ്‌ എഞ്ചിനീയര്‍ ശ്രീ. വി.ആര്‍ . സുധി എത്തിയിട്ടുണ്ട്‌. സമയം പതിനൊന്നായപ്പോള്‍ പദ്ധതി വിരുദ്ധരായ കുറെപേര്‍ എത്തി അധികം താമസിയാതെ പരിപാടി തുടങ്ങി. ഇന്‍ഡ്യവിഷന്‍ അവതാരകന്റെ അറിയിപ്പുണ്ടായി - ഇത്‌ ഇന്‍ഡ്യ വിഷന്‍ നടത്തുന്ന ജനസഭ പരിപാടി. എം.എല്‍ .എ. ശ്രീ. ബിഡി ദേവസി, ഡെ. ചീഫ്‌ എഞ്ചിനീയര്‍ ശ്രീ. വി.ആര്‍ . സുധി, ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി ലീന ഡേവീസ്‌, പരിസ്ഥിതിവാദി ശ്രീ. എസ്‌.പി. രവി തുടങ്ങിയവര്‍ അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച അവരവരുടെ നിലപാടുകള്‍ വിശദീകരിക്കും.

സ്റ്റാര്‍ട്ട്‌

തുടങ്ങി. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ഉറച്ചനിലപാടെടുക്കും എം.എല്‍ ‍.എ. പതറാതെ വിശദീകരിച്ചു. കപടപരിസ്ഥിതിവാദികളെയും വികസന വിരോധികളെയും തിരിച്ചറിയണം.

ശ്രീ. എസ്‌.പി. രവി പാടിത്തഴമ്പിച്ച പാട്ടുകള്‍ തന്നെ ഉരുവിട്ടു. പുതിയ വിഷയങ്ങള്‍ ഒന്നുമില്ല പദ്ധതി വേണ്ട. പണ്ടു പാടിയ പലതും ഇത്തവണ ഉന്നയിച്ചില്ല - വൈദ്യുതി സുഭിക്ഷത പോലുള്ളവ- എന്നതും ശ്രദ്ധേയമായി.

ശ്രീ. വി.ആര്‍ . സുധി ബോര്‍ഡിന്റെ നിലപാടുകള്‍ വിശദീകരിച്ചു. കോടതിവിധി അനുകൂലമായാല്‍ ഉടന്‍ പദ്ധതി നടപ്പാക്കും.

ശ്രീമതി ലീന ഡേവിഡ്‌ - പദ്ധതിയെപ്പറ്റി അവരും എന്തൊക്കെയോ പറഞ്ഞു. വിഷയത്തില്‍ വലിയ അറിവില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു അവരുടെ അഭിപ്രായ പ്രകടനം.

ജനങ്ങള്‍ക്കിടയില്‍ നിന്നും വിവിധ തരത്തില്‍ ചോദ്യങ്ങള്‍ . ഇന്‍ഡ്യവിഷന്‍കാരന്‍ ഇടപെടത്തക്ക വിധത്തില്‍ ചെറിയ രൂപത്തില്‍ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം. പദ്ധതി വേണം - പദ്ധതി വേണ്ട.

ചോദ്യങ്ങള്‍ക്കു മുമ്പില്‍ കൃത്യതയാര്‍ന്ന വിശദീകരണങ്ങളോടെ അക്ഷോഭ്യനായി എം.എല്‍ .എ.

ഓഫീസേഴ്സ്‌ അസോസിയേഷന്‍ അംഗങ്ങളുടെയും ജനങ്ങളുടെയും ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ ലീനയും രവിയും വിയര്‍ക്കുന്നു. വാക്കുകള്‍ക്ക്‌ പഴയപോലെ ഒഴുക്കില്ല.

ഒരുകാര്യം ഉറപ്പാണ്‌. പഴയചിത്രം മാറിയിരിക്കുന്നു. പദ്ധതിയ്ക്ക്‌ അനുകൂലമായി ശക്തമായ ഒരു അവബോധം ജനങ്ങളില്‍ വളരുന്നു. പദ്ധതി വരുദ്ധരെയും അവര്‍ക്ക്‌ വേണ്ടി താളം പിടിക്കുന്ന ഇന്‍ഡ്യാവിഷന്‍ മുതലായ വികസന വിരുദ്ധരെയും ഇത്‌ പേടിയിലാഴ്ത്തുന്നു. അവസാനം, അവതാരകന്‍ പ്രഖ്യാപിച്ചു. - ഇന്ന്‌ വൈകിട്ട്‌ 5.30 ന്‌ ഈ പരിപാടി സംപ്രേഷണം ചെയ്യും. എല്ലാവരും കാണുക.

ഞങ്ങള്‍ ടി.വി ഓണ്‍ ചെയ്ത്‌ കാത്തിരിക്കുന്നു. ഇല്ല. ജനസഭയുമില്ല അതിരപ്പിള്ളിയുമില്ല. ഈ ലേഖനം എഴുതി മുഴുമിപ്പിക്കും വരെ ജനസഭയില്‍ അതിരപ്പിള്ളി സംവാദമില്ല. ഇത്രയധികം ആളുകളെ വിളിച്ചു വരുത്തി അവരുടെ സമയവും പണവും ചിലവഴിപ്പിച്ചതിന്‌ സാമാന്യ മര്യാദയ്ക്ക്‌ ക്ഷമാപണമെങ്കിലും നടത്തേണ്ടതാണ്‌. അതുമില്ല.

അതിരപ്പിള്ളി സംവാദം ജനസഭയില്‍ സംപ്രേഷണം ചെയ്യാത്തത്‌ സംവാദത്തില്‍ പദ്ധതിവിരുദ്ധര്‍ക്ക്‌ വേണ്ടതുപോലെ അനുകൂല സാഹചര്യം കിട്ടാത്തതുകൊണ്ടാണെന്ന്‌ അതിരപ്പിള്ളിക്കാര്‍ പോലും പറയുന്നു. ചാനല്‍ മുതലാളിയുടെ ശ്രദ്ധയ്ക്ക്‌ - ഇത്തരം പ്രഹസനങ്ങള്‍ തുടരരുത്‌. ഞങ്ങളുടെ സമയം അപഹരിക്കരുത്‌.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1640
mod_vvisit_counterYesterday3868
mod_vvisit_counterThis Month116140
mod_vvisit_counterLast Month132633

Online Visitors: 73
IP: 54.81.183.183
,
Time: 09 : 50 : 59