KSEBOA - KSEB Officers' Association

Friday
Oct 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരപ്പിള്ളി പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന: എ കെ ബാലന്‍

അതിരപ്പിള്ളി പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന: എ കെ ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanഅതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുമതി നല്‍കില്ലെന്ന കേന്ദ്രമന്ത്രി ജയറാം രമേശിന്റെ പ്രഖ്യാപനം പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ തെളിവാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതികാനുമതിയുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ 13 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായി ഫെബ്രുവരി പത്തിന് കേന്ദ്രം അറിയിച്ചിരുന്നു. സമിതി മുമ്പാകെ സംസ്ഥാനത്തിന്റെ വാദം ഉന്നയിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ വിധിപ്രഖ്യാപനം.

കേന്ദ്രനടപടികള്‍ പ്രഹസനമാണെന്ന് ഇത് വ്യക്തമാക്കുന്നതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാരിസ്ഥിതികപ്രശ്നം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ , സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കു കീഴില്‍ ജയറാം രമേശ് സഹമന്ത്രിയായിരിക്കെയാണ് അതിരപ്പിള്ളിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. കേന്ദ്രത്തിന്റെ അറിവോടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ അനുമതി നിഷേധിച്ചത് ചതിയാണ്.

ഒരു സംസ്ഥാനത്തോടും ഇത്തരത്തില്‍ പെരുമാറരുതെന്ന് മന്ത്രി പറഞ്ഞു. പാരിസ്ഥിതികാനുമതി പിന്‍വലിക്കാതിരിക്കാന്‍ കാരണം ചോദിച്ച് ജനുവരി നാലിന് കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് കെഎസ്ഇബിക്ക് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് കെഎസ്ഇബി വിശദമായ മറുപടി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. കേന്ദ്രമന്ത്രിതന്നെ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വിദഗ്ധസമിതിക്ക് സ്വതന്ത്ര തീരുമാനമെടുക്കാനാകില്ല.

163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതിയുടെ പാരിസ്ഥിതിയാഘാതം സംബന്ധിച്ച് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് 1998ലും കേന്ദ്ര ജലകമീഷനു കീഴിലെ വാപ്കോസ് 2002ലും വിശദമായ പഠനം നടത്തിയിരുന്നു. അതിരപ്പിള്ളി തികച്ചും പരിസ്ഥിതി സൌഹൃദപദ്ധതിയാണെന്ന് ഈ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്തു. തുടര്‍ന്നാണ് 1998ലും 2005ലും 2007ലും കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് അനുമതി നല്‍കിയത്. നേരത്തെ പരിശോധിക്കാത്ത എന്തെങ്കിലും പ്രശ്നം ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടില്ല.

1998ല്‍ പദ്ധതിക്ക് എല്ലാ അംഗീകാരവും നേടി ടെന്‍ഡര്‍ചെയ്തതിനൊപ്പം പദ്ധതി അട്ടിമറിക്കാനുള്ള ശ്രമവും തുടങ്ങി. തൃശൂര്‍ ജില്ലാ പഞ്ചായത്തോ ചാലക്കുടി ബ്ളോക്ക് പഞ്ചായത്തോ അതിരപ്പിള്ളി പഞ്ചായത്തോ പദ്ധതിയെ എതിര്‍ത്ത് അഭിപ്രായപ്രകടനം ഇതുവരെ നടത്തിയിട്ടില്ല. അതിരപ്പിള്ളി പദ്ധതി നശിപ്പിക്കരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന്റെ പൊതുവികസനം സാധ്യമല്ല. വൈദ്യുതപദ്ധതികള്‍ക്കെതിരായി നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധി രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 52.5 ദശലക്ഷം യൂണിറ്റിന്റെ ഉപയോഗം സര്‍വകാല റെക്കോഡാണ്. മെയ് 31 വരെയുള്ള ആസൂത്രണപ്രകാരം പ്രതിദിന ജലവൈദ്യുതി ഉത്പാദനം 19 ദശലക്ഷം യൂണിറ്റില്‍ കവിയാന്‍ പാടില്ലെന്നാണെങ്കിലും വെള്ളിയാഴ്ച 22.5 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കേണ്ടി വന്നു. ഇത് പ്രതിസന്ധിക്കിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Add comment


Security code
Refresh

Related Articles


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1261
mod_vvisit_counterYesterday3990
mod_vvisit_counterThis Month86769
mod_vvisit_counterLast Month134230

Online Visitors: 79
IP: 54.161.73.123
,
Time: 06 : 54 : 03