KSEBOA - KSEB Officers' Association

Monday
May 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ യോജിച്ച പോരാട്ടത്തിനൊരുങ്ങുക - ജനറല്‍ സെക്രട്ടറി

യോജിച്ച പോരാട്ടത്തിനൊരുങ്ങുക - ജനറല്‍ സെക്രട്ടറി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

General Secretary, KSEBOAവൈദ്യുതി ബോര്‍ഡിന്റെ കാലാവധി, നിയമത്തിലെ 172 (a) വകുപ്പ് പ്രകാരം നീട്ടി നല്കുന്നതിന് കേന്ദ്രഗവണ്‍മെന്റ് കടുത്ത വിമുഖതകാട്ടിയിരിക്കയാണ്. മാത്രവുമല്ല സംസ്ഥാനഗവണ്‍മെന്റിന്റെ അധികാരപരിധിയില്‍ അതിക്രമിച്ചു കടന്ന് സംസ്ഥാന  വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടനയുടെ രൂപം കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന സ്ഥിതിയും ഉണ്ടായിരിക്കുന്നു. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവവും, കണ്‍കറന്റ് ലിസ്റില്‍ ഉള്‍പ്പെട്ടതാണ് വൈദ്യുതി മേഖല എന്നതും കണക്കിലെടുത്ത് വൈദ്യുതി നിയമം 2003-ല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടിപ്പിച്ചശേഷമുള്ള രൂപം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ഈ അധികാരം കവര്‍ന്നെടുത്തു കൊണ്ട് പ്രസരണമേഖലയ്ക്ക് പ്രത്യേകം കമ്പനി രൂപം കൊടുക്കണമെന്ന് കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പുനഃസംഘടനയ്ക്കുള്ള കാലാവധി നീട്ടിലഭിക്കുന്നതിനുള്ള ഉപാധിയായാണ് ഈ ആവശ്യം ശ്രീ. സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര പവര്‍ സെക്രട്ടറി ശ്രീ. അനില്‍ റസ്ദാന്‍ ആകട്ടെ ഒരുപടി കൂടി കടന്ന് ഈ ഉപാധി അംഗീകരിച്ചാല്‍ മാത്രമേ എ.പി.ഡി.ആര്‍.പി, ആര്‍.ജി.ജി.വൈ തുടങ്ങിയവയ്ക്കുള്ള കേന്ദ്രധനസഹായം നല്കൂ എന്ന ഭീഷണി ഉയര്‍ത്തിയിരിക്കയാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയേയും പവര്‍സെക്രട്ടറിയേയും ശ്രീ. റസ്ദാന്‍ ദില്ലിയിലേക്ക് വിളിപ്പിച്ച് ഈ ഭീഷണി ആവര്‍ത്തിച്ചിരിക്കുകയുമാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളുടെ മനോഭാവമാണ് ഐ.എം. എഫ്. /ലോകബാങ്ക് ദല്ലാളന്മാരായ ദില്ലി ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്നത്.

കേന്ദ്രഗവണ്‍മെന്റിന്റെ ധിക്കാരപരവും, അധികാരസീമകള്‍ കടന്നുകയറിയുമുള്ള ഈ നടപടികള്‍ക്ക് വ്യക്തമായ ഉദ്ദേശങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. ഹിമാചല്‍പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളോടും ഇതേ സമീപനം  തന്നെയാണവര്‍ സ്വീകരിച്ചിട്ടുള്ളത്. വൈദ്യുതി നിയമത്തില്‍, ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ള ഒറ്റ മേഖലമാത്രമാണുള്ളത്. അത് കേന്ദ്രസംസ്ഥാന പ്രസരണ യൂട്ടിലിറ്റികള്‍  കൈകാര്യം ചെയ്യുന്ന പ്രസരണ മേഖലമാത്രമാണ്. ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്ന് നിയമപരമായി  വ്യവസ്ഥ ചെയ്തിട്ടുള്ള പ്രസരണമേഖല അടര്‍ത്തിമാറ്റണമെന്ന പിടിവാശിയുടെ ഉദ്ദേശം ഇതരമേഖലകളുടെ സ്വകാര്യവല്കരണത്തിന് ഭാവിയില്‍ ഉണ്ടാകാനിടയുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക എന്നതു തന്നെയാണ്. ഒപ്പം പരിഷ്കരണങ്ങളുടെ ആണിക്കല്ലായ പ്രസരണ ശൃംഖലയിലെ ഓപ്പണ്‍ അക്സസ് അനുവദിക്കല്‍ സുഗമമാകണമെങ്കില്‍ പ്രസരണമേഖല പ്രത്യേകമായി നില്ക്കേണ്ടതുണ്ടെന്നും ഇവര്‍ കരുതുന്നു. വിതരണ മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് കടന്നു കയറാനും, വന്‍കിട ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉല്പാദകരില്‍ നിന്നും വൈദ്യുതി ലഭിക്കാനും, സ്വകാര്യ ഉല്പാദകരെ പ്രോത്സാഹിപ്പിക്കാനുമെല്ലാം ഈ നിലയ്ക്ക് പ്രസരണമേഖല അടര്‍ത്തി മാറ്റണമെന്നും ഇവര്‍ നിശ്ചയിച്ചിട്ടുണ്ട്.

വൈദ്യുതി മേഖലക്കും, സാധാരണ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഈ നിര്‍ദ്ദേശം അങ്ങേയറ്റം ദോഷകരമാണെന്നതില്‍ തര്‍ക്കമില്ല. വിഭജനം  നടത്തണമെങ്കില്‍ ഉല്പാദനപ്രസരണവിതരണ മേഖലയുടെ ആസ്തി പുനര്‍ നിര്‍ണയം ചെയ്ത് തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇത് ആസ്തി മൂല്യം ഉയരാനും അതുവഴി വൈദ്യുതി നിരക്കുകള്‍ ഉയരാനും ഇടവരുത്തും. വന്‍കിട ഉപഭോക്താക്കള്‍ക്ക് അനായാസമായി ഓപ്പണ്‍ അക്സസ് ലഭിക്കുന്നതിലൂടെ ഇപ്പോള്‍ അവര്‍ നല്കി വരുന്ന ക്രോസ് സബ്സിഡി ഭാരത്തില്‍ നിന്നും ഒഴിവാകും. ഈ ഭാരം സ്വാഭാവികമായും സാധാരണ ഉപഭോക്താക്കളുടെ മേല്‍ അധിക നിരക്കിന്റെ രൂപത്തില്‍ പതിക്കും. വിതരണ മേഖല സ്വകാര്യവല്കരണത്തിലേക്ക് നീങ്ങും. ഇതിന്റെ കെടുതികള്‍ സാധാരണ ഉപഭോക്താക്കള്‍ ദില്ലിയിലും ഒറീസ്സയിലും അനുഭവിച്ചു വരികയാണ്. വിഭജനം പ്രാവര്‍ത്തികമായാല്‍ ജീവനക്കാരെ വിവിധ കമ്പനികളിലേക്ക് താല്ക്കാലികമായോ സ്ഥിരമായോ മാറ്റി നിര്‍ത്തേണ്ടി വരുമെന്നത് സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് കടുത്ത ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണ്.  ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ കേരളത്തിലെ നിലവിലുള്ള ഭരണ സംവിധാനത്തിനു കീഴില്‍ സുരക്ഷിതമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവ സംരക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കടുത്ത ആശങ്ക നിലനില്ക്കുകയാണ്.

കമ്പനികളുടെ എണ്ണം പ്രശ്നമേയല്ല എന്ന നിലയ്ക്ക് ചിലര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഈ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ക്ക് ഹാനികരമാണ്. കേന്ദ്രഗവണ്‍മെന്റ് ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് ഒറ്റ മനസ്സോടെ, ജീവനക്കാരൊന്നടങ്കം  പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ട സന്ദര്‍ഭമാണിത്.

കേന്ദ്രഗവണ്‍മെന്റിന്റെ ധിക്കാരപരമായ സമീപനം ചോദ്യം ചെയ്ത് ഉറച്ച നിലപാട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ നിലപാടിന് കരുത്ത് പകര്‍ന്ന് യോജിച്ച പ്രക്ഷോഭം ഉയര്‍ത്തി കേന്ദ്ര ഗവണ്‍മെന്റ് സമീപനം തിരുത്തിക്കാന്‍ ജീവനക്കാരൊന്നടങ്കം രംഗത്തിറങ്ങേണ്ടതുണ്ട്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4090
mod_vvisit_counterYesterday3728
mod_vvisit_counterThis Month95607
mod_vvisit_counterLast Month132633

Online Visitors: 94
IP: 54.81.0.22
,
Time: 20 : 46 : 23