KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ തുരങ്കത്തില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു കിലോമീറ്റര്‍ ; ബെന്നിക്കിത് പുനര്‍ജന്മം

തുരങ്കത്തില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു കിലോമീറ്റര്‍ ; ബെന്നിക്കിത് പുനര്‍ജന്മം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ബ്ബെന്നികല്ലാര്‍ തുരങ്കത്തിലെ കൂര്‍ത്ത പാറമുനകള്‍ക്കിടയിലൂടെ മൂന്ന് കിലോമീറ്റര്‍ ഒഴുകിയിട്ടും ജീവിതതീരത്തണഞ്ഞതിന്റെ ആശ്വാസത്തിലാണ് ബെന്നി തോമസ്. ഇടുക്കി പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡൈവേര്‍ഷന്‍ തുരങ്കമുഖത്തെ കമ്പിവലയില്‍ വന്നടിയുന്ന ചപ്പുചവറുകള്‍ നീക്കുന്ന കെ.എസ്.ഇ.ബി.കരാര്‍ ജോലിക്കാരനാണ് കല്ലാര്‍ മറ്റത്തില്‍ ബെന്നി തോമസ്.

വെള്ളിയാഴ്ച രാവിലെ ടണല്‍ മുഖത്തെ ഗ്രില്ലില്‍കെട്ടിയ കയറില്‍ തൂങ്ങി സുഹൃത്ത് ദിലീപിനൊപ്പം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വടംപൊട്ടി ബെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു. ചങ്ങാടവും കയറും ഇട്ടുകൊടുത്ത് ബെന്നിയെ രക്ഷിക്കാന്‍ സുഹൃത്ത് ശ്രമിച്ചെങ്കിലും നടന്നില്ല. നാലുമീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളംകുത്തിയൊഴുകുകയായിരുന്നു. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മൂന്നുകിലോമീറ്റര്‍ ദൂരം ബെന്നിയും തുരങ്കത്തിലൂടെ താഴേയ്ക്കുപോന്നു.

ഇതിനിടെ സുഹൃത്ത് ദിലീപ് തുരങ്കത്തിന്റെ മറുവശമായ വലിയതോവാളയിലുള്ള നാട്ടുകാരെ അപകടവിവരം അറിയിച്ചു. തുരങ്കമുഖത്ത് നാട്ടുകാര്‍ കാത്തിരിക്കുമ്പോള്‍ ബെന്നിയുടെ ഉടുവസ്ത്രം ആദ്യം ഒഴുകിയെത്തി. അതോടെ പരിഭ്രാന്തികൂടി. മുക്കാല്‍ മണിക്കൂറിനുശേഷമാണ് ബെന്നി ഒഴുകിയെത്തിയത്. തുരങ്കത്തിലെ പാറക്കല്ലുകളില്‍തട്ടി പരിക്കേറ്റ ബെന്നിയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നെടുങ്കണ്ടം സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

നീന്തലറിയാമായിരുന്നത് തുണയായതായി ബെന്നി പറഞ്ഞു. ടണലിന്റെ നിര്‍മ്മാണവേളയില്‍ ഇതിലൂടെ നടന്നിരുന്ന അനുഭവവും തുണയായി. മിനിയാണ് ബെന്നിയുടെ ഭാര്യ. അഖിലും നിഖിലും മക്കളാണ്. ഇടുക്കി പദ്ധതിയുടെ രണ്ടാംഘട്ടമായി 1983 ലാണ് മൂന്നുകിലോമീറ്റര്‍ ദൂരമുള്ള കല്ലാര്‍ തുരങ്കം നിര്‍മ്മിച്ചത്. കല്ലാര്‍ ഡാമില്‍നിന്ന് ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം.

 

കടപ്പാട് -

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday831
mod_vvisit_counterYesterday5398
mod_vvisit_counterThis Month111750
mod_vvisit_counterLast Month108586

Online Visitors: 108
IP: 54.145.198.123
,
Time: 03 : 18 : 34