സംസ്ഥാന സര്‍ക്കാറിന്റെ ഊര്‍ജസംരക്ഷണ അവാര്‍ഡ് തലശേരി നഗരസഭക്ക്. ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസമ്പര്‍ 14ന് പാലക്കാട് ചേരുന്ന ചടങ്ങില്‍ വൈദ്യുതിമന്ത്രി എ കെ ബാലനില്‍നിന്ന് നഗരസഭ ചെയര്മാന് കെ പി രവീന്ദ്രന് അവാര്‍ഡ് ഏറ്റുവാങ്ങും . വഴിവിളക്കുകളുടെ ശാസ്ത്രീയ പരിപാലനം സംബന്ധിച്ച് മാസ്റ്റര്‍പ്ളാന്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ്.
വഴിവിളക്കുകള്‍ സംബന്ധിച്ച പരാതി ഇനി പൊതുജനങ്ങള്‍ക്ക് ഫോണിലോ ഇ മെയില്‍വഴിയോ നേരിട്ടോ നഗരസഭയെ അറിയിക്കാം. വഴിവിളക്ക് അസ്തമയം കഴിഞ്ഞ് പത്തുമിനുറ്റിനുള്ളില്‍ പ്രകാശിക്കാനും ഉദയം കഴിഞ്ഞയുടന്‍ അണയാനും ആവശ്യമായ ഓട്ടോമാറ്റിക്ക് സംവിധാനം സ്ഥാപിക്കും. നഗരസഭയിലെ 150 ട്രാന്‍സ്ഫോമര്‍ പരിസരവും എനര്ജിമീറ്റര് സ്ഥാപിക്കുന്ന ജോലി 2009 ജനുവരിയില്‍ പൂര്‍ത്തിയാവും.
പ്രധാനറോഡിലും കടലോരത്തും ഫാന്സിലൈറ്റ് സ്ഥാപിക്കാനുള്ള പ്രവൃത്തിയും ആരംഭിച്ചു. വഴിവിളക്കുകള്‍ ക്രമീകരിക്കാനും ശാസ്ത്രീയസംവിധാനം സ്ഥാപിക്കാനുമായി മൂന്ന് വര്‍ഷത്തിനകം ഒരുകോടി പതിനാല് ലക്ഷം രൂപ ചെലവഴിക്കും.