KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേരളം കുതിക്കുന്നു; സമ്പൂര്‍ണ വെളിച്ചത്തിലേക്ക്

കേരളം കുതിക്കുന്നു; സമ്പൂര്‍ണ വെളിച്ചത്തിലേക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
electrification39 നിയമസഭാമണ്ഡലങ്ങളിലെ മുഴുവന്‍ വീടുകളും വൈദ്യുതീകരിച്ച് കേരളം വെളിച്ചവിപ്ളവത്തിലേക്ക്. 15 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അടുത്തവര്‍ഷം മേയില്‍ എല്ലാ മണ്ഡലത്തിലും പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃതസംസ്ഥാനമായി കേരളം മാറും. 19 മണ്ഡലങ്ങളുടെ പൂര്‍ണ വൈദ്യുതീകരണപദ്ധതിക്ക് അനുമതിയായി. 32 മണ്ഡലങ്ങളില്‍ പദ്ധതി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഊര്‍ജ പ്രസരണവിതരണ മേഖലയുടെ വികസനത്തിന് 1950 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.

206 പുതിയ സബ് സ്റേഷനുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 82 എണ്ണം പൂര്‍ത്തിയായി. 77 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പാലക്കാട് സമ്പൂര്‍ണമായി വൈദ്യുതീകരിച്ച രാജ്യത്തെ ആദ്യ ജില്ലയായി. തൃശൂരും ഈ ബഹുമതിയിലേക്ക് കുതിക്കുന്നു. അടുത്ത വര്‍ഷം മേയില്‍ എല്ലാ മണ്ഡലത്തിലും പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം മാറും.

ഊര്‍ജരംഗത്തെ പ്രതിസന്ധികള്‍ക്കിടയിലാണ് ഈ മുന്നേറ്റം. സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 150 കോടി രൂപ ചെലവാകുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 കോടി എംഎല്‍എമാരുടെയും എംപിമാരുടെയും പ്രദേശിക വികസന ഫണ്ടില്‍നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായും കണ്ടെത്തുന്നു. ഭാവിയില്‍ ഉണ്ടാകാവുന്ന വീടുകള്‍കൂടി കണക്കിലെടുത്താണ് പ്രസരണവിതരണശ്യംഖല സ്ഥാപിക്കുന്നത്.

സബ് സ്റേഷനുകളുടെ നിര്‍മാണത്തിനായി 1400 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രസരണനഷ്ടം തടയുന്നതിന് 1800 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം 5800 ട്രാന്‍സ്ഫോര്‍മറുകളും 3400 കിലോമിറ്റര്‍ 11 കെവി ലൈനും സ്ഥാപിച്ചു. നാലുവര്‍ഷത്തിനുള്ളില്‍ 10,000 കിലോമീറ്റര്‍ 11 കെവി ലൈനും 15,000 ട്രാന്‍സ്ഫോര്‍മറുകളുമാണ് സ്ഥാപിച്ചത്. ഇതിലൂടെ പ്രസരണനഷ്ടം 24ല്‍നിന്ന് 17.5 ശതമാനമായി കുറച്ചു. ലക്ഷ്യം 15 ശതമാനം.

പ്രസരണവിതരണ മേഖല ശക്തിപ്പെടുന്നതോടെ കാര്‍ഷികവ്യവസായികവാണിജ്യ മേഖലയുടെ ഊര്‍ജപ്രശ്നങ്ങളും പരിഹരിക്കപ്പെടും. വൈദ്യുതിമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണ് സംസ്ഥാനത്തിന്റെ മുന്നേറ്റം. കേന്ദ്രനയത്തിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയിലാണ്.

കൊല്ലം, ചവറ, കൊട്ടാരക്കര, കല്ലൂപ്പാറ, ഹരിപ്പാട്, ആലപ്പുഴ, നാട്ടിക, ചേലക്കര, ഗുരുവായൂര്‍ , കൊടുങ്ങല്ലൂര്‍ , വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, കൊടകര, ആലത്തൂര്‍ , കുഴല്‍മന്ദം, തൃത്താല, മലമ്പുഴ, പാലക്കാട്, പട്ടാമ്പി, മങ്കട, തലശേരി, കൊല്ലങ്കോട്, ചിറ്റൂര്‍ , മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, പുതുപ്പള്ളി, കോട്ടയം, വാഴൂര്‍ , കൊയിലാണ്ടി, മണലൂര്‍ , മാള, തൃശൂര്‍ , ചേര്‍പ്പ്, കുന്ദംകുളം, അടൂര്‍ , വടക്കേക്കര, കോഴിക്കോട് ഒന്ന്, കോഴിക്കോട്
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3478
mod_vvisit_counterYesterday4270
mod_vvisit_counterThis Month75526
mod_vvisit_counterLast Month134230

Online Visitors: 60
IP: 54.224.197.251
,
Time: 18 : 38 : 42