KSEBOA - KSEB Officers' Association

Wednesday
Dec 13th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഒഡിഷയുമായി സഹകരിച്ച് കേരളം പുതിയ താപനിലയം നിര്‍മിക്കും

ഒഡിഷയുമായി സഹകരിച്ച് കേരളം പുതിയ താപനിലയം നിര്‍മിക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Coalഒഡിഷയില്‍ കേരളത്തിന് അനുവദിച്ച കല്‍ക്കരിപ്പാടം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കേരളവും ഒഡിഷയും സംയുക്തസംരംഭം തുടങ്ങാന്‍ തീരുമാനമായി. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം അനുവദിച്ച സമയപരിധി മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണ് സംയുക്തനീക്കം ആരംഭിച്ചത്. ഖനനം ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ച് ഒഡിഷയില്‍ തന്നെ വൈദ്യുതി ഉല്‍പാദിപ്പിക്കും. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 2000 മെഗാവാട്ടിന്റെ താപനിലയം നിര്‍മിക്കാനാണ് ധാരണ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ വൈദ്യുതിബോര്‍ഡിന്റെയും ഒഡിഷ ഹൈഡ്രോ പവര്‍ കോര്‍പറേഷന്റെയും അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ നിലയത്തിന് ധാരണയായത്. കേരള വൈദ്യുതിബോര്‍ഡ്, ഒഡിഷ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍ എന്നിവയുടെ സംയുക്തസംരംഭത്തില്‍ ഒഡിഷയിലാകും നിലയം സ്ഥാപിക്കുക.

വൈദ്യുതി ഇരു സംസ്ഥാനങ്ങളും തുല്യമായി പങ്കിടാനാണ് ഉദ്ദേശിക്കുന്നത്. താപനിലയം സ്ഥാപിക്കുന്നതിന് വേണ്ടി വരുന്ന മുതല്‍മുടക്കും ഇരു സംസ്ഥാനങ്ങളും തുല്യമായി വഹിക്കും. കാലാവധി അവസാനിക്കാനിരിക്കെ അനുവദിച്ച കല്‍ക്കരിപ്പാടം നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ഒഡിഷയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സംയുക്തസംരംഭസാധ്യതയെക്കുറിച്ച് ഒഡിഷ സര്‍ക്കാര്‍ പ്രതിനിധികളും സംസ്ഥാന വൈദ്യുതി വകുപ്പും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്തു. സംയുക്ത സംരംഭമുണ്ടാക്കാന്‍ ഒഡിഷ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കേരളം, ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കാണ് വൈദ്യുതി ഉല്‍പാദനത്തിനായി ഒഡിഷയിലെ വൈതരണിയില്‍ കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. അഞ്ച് വര്‍ഷ കാലാവധിയാണ് നല്‍കിയത്. ഇതിനുള്ള സമയപരിധി അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും.

ഒഡിഷയിലെ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കേരളം പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. 2007ല്‍ എല്‍ഡിഎഫ് കാലത്താണ് കേന്ദ്രസര്‍ക്കാര്‍ കേരളം, ഒഡിഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഒഡിഷയിലെ ബൈതരണ ബ്ലോക്കിലെ കല്‍ക്കരിപ്പാടത്ത് ഖനനാവകാശം നല്‍കിയത്. ഖനനത്തിനായി മൂന്ന് സര്‍ക്കാരും ചേര്‍ന്ന് ബൈതരണി വെസ്റ്റ് കോള്‍ കമ്പനി രൂപീകരിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍ , സാന്ദ്രത കൂടിയ കേരളത്തില്‍ കല്‍ക്കരി താപനിലയം സ്ഥാപിക്കുന്നത് കടുത്ത എതിര്‍പ്പിനിടയാക്കിയതിനാലാണ് മറ്റ് ഉപാധികള്‍ തേടിയത്.

എ.കെ. ബാലന്‍ വൈദ്യുതി മന്ത്രിയായിരിക്കെ കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ സൂപ്പര്‍ താപനിലയമുണ്ടാക്കാനും കല്‍ക്കരി എത്തിച്ച് വൈദ്യുതിയാക്കാനുമായിരുന്നു പദ്ധതിയിട്ടു. 1500 മെഗാവാട്ട് ശേഷിയുള്ള നിലയത്തില്‍ എല്‍.എന്‍. ജി. ടെര്‍മിനല്‍ വരുന്നതോടെ പ്രകൃതിവാതകമുപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും വിഭാവനം ചെയ്തിരുന്നു. ഇതിനായി ചീമേനിയില്‍ ഭൂമിയും ബോര്‍ഡിന് ലഭിച്ചു. കെ.എസ്.ഐ.ഡി.സിയുടെ ആഭിമുഖ്യത്തില്‍ താപനിലയം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ഏറെ മുന്നോട്ടു പോയി. ഇതിനിടെ പരിസ്ഥിതിയുടെ പേരില്‍ കടുത്ത എതിര്‍പ്പ് പ്രദേശത്തുണ്ടായി. അതോടെ പദ്ധതി നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല. കെ.എസ്.ഐ.ഡി.സി പദ്ധതി ഉപേക്ഷിച്ച മട്ടാണ്.

ചീമേനി പദ്ധതി ശീതീകരണിയിലായതോടെ ഒഡിഷയില്‍ തന്നെ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. എന്‍ടിപിസി സംയുക്തസംരംഭത്തിനില്ലെന്നും കല്‍ക്കരി നല്‍കിയാല്‍ അതുപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതിയില്‍ ദിവസം 500 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്നും ഉപാധിവച്ചു. തുടര്‍ന്നാണ് ഒഡിഷയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുത്തു.

കിട്ടിയ കല്‍ക്കരിപ്പാടം നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ഇരുസംസ്ഥാനങ്ങളും സംയുക്ത സംരംഭ നീക്കം ആരംഭിച്ചത്. ഗുജറാത്തുമായി സഹകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊള്ളും. തീരുമാനം ഒഡിഷയെ അറിയിക്കും. കേരളത്തിന്‍െറ അറിയിപ്പ് കിട്ടിയാല്‍ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളുമെന്ന് ഒഡിഷ സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

നിര്‍മാണച്ചെലവ് ഇരുസ്ഥാപനങ്ങളും തുല്യമായി വഹിക്കും. ഉണ്ടാക്കുന്ന വൈദ്യുതി തുല്യമായി പങ്കിടും. 4000 കോടി ചെലവുവരുന്ന പദ്ധതിയുടെ 30 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ ഓഹരിയായി നല്‍കും. ബാക്കി തുക വായ്പയിലൂടെ കണ്ടെത്താനും ധാരണയായി. ഇതുസംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചചെയ്തശേഷം കരാറില്‍ ഒപ്പിടുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയില്‍ ശേഷി വര്‍ധിപ്പിക്കാനുമാകും. ഒഡിഷയിലെ ചീഫ് എന്‍ജിനീയര്‍ അടക്കമുള്ളവരാണ് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. നിലയം യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ കല്‍ക്കരിപ്പാടങ്ങള്‍ ലഭിക്കാന്‍ വഴി തെളിയും.

Source- Madhyamam, deshabhimani

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3400
mod_vvisit_counterYesterday3857
mod_vvisit_counterThis Month58781
mod_vvisit_counterLast Month130619

Online Visitors: 89
IP: 54.196.201.241
,
Time: 16 : 25 : 12