KSEBOA - KSEB Officers' Association

Sunday
Mar 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ “കൊഡാക് ” അനശ്വര നിമിഷങ്ങളുടെ അന്ത്യം?

“കൊഡാക് ” അനശ്വര നിമിഷങ്ങളുടെ അന്ത്യം?

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kodakഫോട്ടോഗ്രാഫിക് ഫിലിം നിര്‍മ്മാണ മേഖലയിലെ അതികായകനായി ദീര്‍ഘകാലം വിപണിയിലെ സാന്നിദ്ധ്യമായിരുന്ന "ഈസ്റ്റ്മാന്‍ കൊഡാക് കമ്പനിയുടെ" നിലനില്‍പ് ഇനി എത്രനാള്‍ കൂടി എന്ന് ലോകം ഉറ്റുനോക്കുന്നു. ഫോട്ടോഗ്രാഫിക് ഉപകരണങ്ങളുടെയും ഫിലിമിന്റെയും നിര്‍മ്മാണ, വിപണന, സേവന മേഖലകളിലേക്ക് 1889 ലാണ് ജോര്‍ജ് ഈസ്റ്മാന്‍, അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായി "ഈസ്റ്റ്മാന്‍ കൊഡാക്കിനെ" അവതരിപ്പിച്ചത്. വിവിധ ശ്രേണികളിലുള്ള കൊഡാക് ഫിലിമുകള്‍ ജനങ്ങളുടെയിടയില്‍ നല്ല പ്രചാരവും നേടിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ഏറിയപങ്കും കൊഡാക് ഫിലിമുകള്‍ വിപണിയില്‍ ആധിപത്യം ഉറപ്പിച്ചുനിന്നു. 1976-ല്‍ അമേരിക്കയിലെ ഫോട്ടോഗ്രാഫിക് ഫിലിം വില്‍പനയുടെ 90% ഉം കൊഡാക്കിന്റേതായിരുന്നു. "കൊഡാക് മൊമന്റ്സ്" എന്ന പരസ്യവാചകം നാമൊന്നും മറക്കാറായിട്ടില്ലെന്നു കരുതുന്നു.
കൊഡാകിന് ശക്തനായ ഒരെതിരാളിയായി രംഗത്തുവന്നത് 1934 ജനുവരിയില്‍ സ്ഥാപിക്കപ്പെട്ട ജാപ്പനീസ് കമ്പനിയായ "ഫ്യൂജി ഫിലിംസ്" ആണ്. സ്ഥാപിച്ച് ആദ്യ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നിശ്ചല ഫോട്ടോഗ്രാഫിക് ഫിലിം, ചലച്ചിത്ര നിര്‍മ്മാണ ത്തിനായുള്ള ഫിലിം, എക്സ്-റേ ഫിലിം എന്നിവയുടെ ഉല്പാദനത്തില്‍ കമ്പനി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 1940 കളില്‍ ഒപ്റ്റിക്കല്‍ ഗ്ളാസ്, ലെന്‍സ്, മറ്റുപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും കമ്പനി ചുവടുറപ്പിച്ചു തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ മെഡിക്കല്‍ എക്സ്റേ, പ്രിന്റിംഗ്, ഇലക്ട്രോണിക് ഇമേജിങ് എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1962-ല്‍ റാങ്ക് സിറോക്സ് ലിമിറ്റഡുമായി (ഇപ്പോള്‍ സിറോക്സ്) ചേര്‍ന്ന് "ഫ്യൂജി സിറോക്സ് ലിമിറ്റഡ്" എന്ന കമ്പനിയും ആരംഭിച്ചു. 1950 കളില്‍ തന്നെ "ഫ്യുജി ഫോട്ടോ" അതിന്റെ പ്രവര്‍ത്തനം വിവിധ വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.
"ഫ്യൂജിഫിലിം" അമേരിക്കന്‍ വിപണിയിലേക്ക് ഫോട്ടോഗ്രാഫിക് ഫിലിമുമായി എത്തിയപ്പോള്‍ സ്വന്തം നാട്ടുകാര്‍ തങ്ങളെ കൈവിടുമെന്ന് കൊഡാക് പ്രതീക്ഷിച്ചതേയില്ല. 1984-ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിന്റെ സ്പോണ്‍സര്‍ഷിപ്പ് ഫ്യൂജി ഫിലിം നേടിയതു മുതല്‍ കൊഡാക്കിന്റെ അന്ത്യനിമിഷങ്ങളുടെ ഫ്ളാഷുകള്‍ മിന്നിത്തുടങ്ങിയെന്നു പറയാം. കുറഞ്ഞ വിലയില്‍ ഫിലിം വിപണിയിലെത്തിച്ചും സ്വന്തമായി പ്ളാന്റ് സ്ഥാപിച്ചും ഫ്യൂജി, അമേരിക്കന്‍ വിപണിയിലും അടിവച്ചു മുന്നേറി.
1975 ല്‍ കൊഡാക്കിന്റെ ആര്‍ ആന്റ് ഡി വിഭാഗമാണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറ രൂപകല്‍പന ചെയ്തത്. ഫിലിം കച്ചവടം പൂട്ടിയാലോ എന്നു ഭയന്ന് ഡിജിറ്റല്‍ ക്യാമറയുടെ വിപണന രംഗത്തേക്കു കടക്കുവാന്‍ മടിച്ചു നിന്ന കൊഡാക്കിന്റെ കണ്ടുപിടിത്തം മുതലാക്കിയത് സോണിയും കാനനും മറ്റുമാണ്. കൊഡാക് ഡിജിറ്റല്‍ ക്യാമറാ വിപണിയില്‍ വന്നപ്പോഴേയ്ക്കും സമയം ഏറെ വൈകിയിരുന്നു.
ഫിലിം കച്ചവടം കുറയുന്നത് മുന്‍കൂട്ടിക്കണ്ട് വൈവിദ്ധ്യവല്‍ക്കരണത്തിലേക്ക് ധൈര്യപൂര്‍വം ചുവടുവയ്ക്കുവാന്‍ ഫ്യൂജി ഫിലിം തയ്യാറായി. ഫിലിം നിര്‍മ്മാണത്തിലെ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് കോസ്മെറ്റിക്സ് നിര്‍മ്മാണത്തിലേക്കും ഫ്യൂജികടന്നു. എല്‍.സി.ഡി ടി.വികളുടെ സ്ക്രീനില്‍ ഒട്ടിക്കുന്ന ഫിലിമിന്റെ വിപണിയുടെ നൂറുശതമാനവും ഫ്യൂജി കൈയടക്കി.
ഫിലിം ഇല്ലാത്ത സാങ്കേതിക വിദ്യ ഭാവിവിപണിയില്‍ രാജാവാകുമെന്ന അവസ്ഥ മനസ്സിലാക്കി ഫിലിം വിലകുറച്ചു വിറ്റും ഫ്യൂജി പരമാവധി പണമുണ്ടാക്കി. എന്നാല്‍ ഇക്കാലമത്രയും ലോക ഫിലിം വിപണിയുടെ കുത്തക എന്നും തങ്ങള്‍ക്കുതന്നെയായിരിക്കുമെന്ന മിഥ്യാധാരണയില്‍ കൊഡാക് മടിയന്മാര്‍ ഉറക്കം തൂങ്ങികളായി സ്വയം നശിക്കുകയായിരുന്നു. 2007 ലാണ് കൊഡാക് ഏറ്റവും അവസാനമായി ലാഭമുണ്ടാക്കിയത്. ഫ്യൂജി ഫിലിമിന്റെ ഇന്നത്തെ വിപണിമൂല്യം ഏകദേശം 62000 കോടി രൂപയിലെത്തി നില്‍ക്കുമ്പോള്‍ കൊഡാക്കിന്റേത് വെറും 1100 കോടി രൂപ മാത്രമാണ്. അതികായന്മാരായി 120 വര്‍ഷത്തോളം വിപണിയില്‍ തേരോട്ടം നടത്തിയ കൊഡാക് 2012 ജനുവരി 19-ന് പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്ത് അവസാന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
സാങ്കേതിക വിദ്യയും വിപണിയും മാറുന്നതനുസരിച്ച് വൈവിദ്ധ്യവല്‍ക്കരണത്തിനു ശ്രമിക്കാതെ വിപണിയിലെ കുത്തക ഭീമന്‍ തങ്ങളാണെന്നും തങ്ങളെ ജനം എന്നും തോളിലേറ്റി നടക്കുമെന്നും കരുതി ഉറക്കം തൂങ്ങികളായിരിക്കുന്ന എല്ലാ കോര്‍പ്പറേറ്റുകള്‍ക്കും കൊഡാക്കിന്റെ ഇന്നത്തെ അവസ്ഥ ഒരു പാഠമാകേണ്ടതാണ്.
യൂറോപ്യന്‍ രാജ്യങ്ങളിലെ പ്ളാന്റുകള്‍ അടച്ചുപൂട്ടിയും ജീവനക്കാരുടെ എണ്ണം കുറച്ചും പിടിച്ചു നില്‍ക്കുവാന്‍ ശ്രമിക്കുന്ന "നോക്കിയയുടെ" നെഞ്ചിടിപ്പും ഇപ്പോള്‍ ഉയര്‍ന്നു തുടങ്ങിക്കാണുമെന്ന് കരുതാം.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday65
mod_vvisit_counterYesterday4495
mod_vvisit_counterThis Month121015
mod_vvisit_counterLast Month108586

Online Visitors: 58
IP: 54.204.107.91
,
Time: 00 : 23 : 18