KSEBOA - KSEB Officers' Association

Thursday
Jul 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി നിയന്ത്രണം ആസന്നം

വൈദ്യുതി നിയന്ത്രണം ആസന്നം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Crisisപവർ കട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാത്ത സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനു നഷ്ടപ്പെടുന്നു. ഫിബ്രവരി പകുതിയോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഉറപ്പായി.  മുല്ലപ്പെരിയാറിന്റെ പേരു പറഞ്ഞ് രാഷ്ട്രീയ നേതൃത്വം ഇടപെട്ട് ഇടുക്കിയിലെ ജല നിരപ്പ് കുറച്ചത് കേരളത്തിനു ബാധ്യതയാവുന്നു. പ്ലാനിങ്ങിൽ അമ്പേ പരാജയപ്പെട്ടതും  വൈദ്യുതി ഉപയോഗം ക്രമമായി വര്‍ധിക്കുന്നതും വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് കടുത്ത നടപടിയിലേക്കു നീങ്ങാന്‍ കെ.എസ്.ഇ.ബിയെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങേണ്ടി വന്നാലും നിയന്ത്രണം ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇങ്ങനെ വാങ്ങുന്ന വൈദ്യുതി കേരളത്തില്‍ എത്തിക്കാനുള്ള ലൈന്‍ ശേഷി ഇല്ലാത്തത് പ്രതിസന്ധിക്കു കാരണമായി.

ബുധനാഴ്ചത്തെ കണക്കുപ്രകാരം വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികളുടെ ആകെ ശേഷിയുടെ 69.57 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഇതുപയോഗിച്ച് 2880 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 3238 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. മുല്ലപ്പെരിയാറിന്റെ പേരിൽ ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചതാണ് 358 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടായതിന് ഒരു പ്രധാന കാരണം. ഇടുക്കിയില്‍ 772.4 മീറ്റര്‍ (64.12 ശതമാനം), മൂഴിയാറില്‍ 975.8 മീറ്റര്‍ (76.94 ശതമാനം), ലോവര്‍ പെരിയാറില്‍ 248 മീറ്റര്‍ (55.16ശതമാനം), കുറ്റിയാടി 753.9 മീറ്റര്‍ (69.93 ശതമാനം) എന്നിങ്ങനെയാണ് ജലനിരപ്പിന്റെ അളവ്.

ഇപ്പോഴുള്ള വെള്ളത്തില്‍ 500 ദശലക്ഷം യൂണിറ്റ് ജൂണിലേക്കുള്ള നീക്കിയിരിപ്പാണ്. ബാക്കി 2380 ദശലക്ഷം യൂണിറ്റ് മെയ് 31 വരെയുള്ള 125 ദിവസത്തേക്കു വിഭജിക്കുമ്പോള്‍ പ്രതിദിനം ശരാശരി 19.04 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ലഭിക്കുകയുള്ളൂ. വേനല്‍ക്കാലത്തെ വര്‍ധിച്ച വൈദ്യുതി ആവശ്യം നിറവേറ്റുന്നതിന് ഇതു മതിയാകില്ല. ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 52.13 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ 17.26 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിച്ചു. കേന്ദ്ര വിഹിതമായി 26.98 ദശലക്ഷം യൂണിറ്റ് ലഭിച്ചപ്പോള്‍ 7. 88 ദശലക്ഷം യൂണിറ്റ് വിപണിയില്‍ നിന്നു വാങ്ങി. ഇപ്പോള്‍ ശരാശരി 19 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇടുക്കി, മൂഴിയാര്‍ നിലയങ്ങളിലെ ജനറേറ്റര്‍ തകരാറിലായതാണ് ചൊവ്വാഴ്ച ഉത്പാദനം കുറയാന്‍ കാരണം.

വരും ദിവസങ്ങളില്‍ ചൂടു കൂടുന്നതോടെ പ്രതിദിന ശരാശരി വൈദ്യുതി ഉപയോഗം 55 ദശലക്ഷം യൂണിറ്റ് കവിയുമെന്ന് ബോര്‍ഡ് കണക്കാക്കുന്നു. മാര്‍ച്ചില്‍ ഇത് പ്രതിദിനം 60 ദശലക്ഷം യൂണിറ്റ് കവിയാനിടയുണ്ടെന്നും അവര്‍ ഭയപ്പെടുന്നുണ്ട്. വേനല്‍ക്കാലത്ത് കേന്ദ്രത്തില്‍നിന്ന് ചില സഹായങ്ങള്‍ കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെവരുമ്പോള്‍ പ്രതിദിനം 25 ദശലക്ഷം യൂണിറ്റെങ്കിലും കേന്ദ്രപൂളില്‍ നിന്നു ലഭിക്കുമെന്ന് അവര്‍ കരുതുന്നു. ബാക്കി 30-35 ദശലക്ഷം യൂണിറ്റ് വൈദ്യുതി സ്വന്തം നിലയ്ക്ക് കെ.എസ്.ഇ.ബി. കണ്ടെത്തേണ്ടതുണ്ട്.

പ്രതിദിനം 19 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ലഭിച്ചാലും 16 ദശലക്ഷം യൂണിറ്റ് വിപണിയില്‍ നിന്ന് കെ.എസ്.ഇ.ബി. വാങ്ങേണ്ടി വരും. കേന്ദ്ര വൈദ്യുതിക്കു പുറമെ ഒമ്പതു ദശലക്ഷം യൂണിറ്റ് വൈദ്യുതിയിലധികം ഇപ്പോഴുള്ള ഗ്രിഡിലൂടെ ഒരു ദിവസം സംസ്ഥാനത്ത് എത്തിക്കാനാവില്ല. ഈ കുറവ് നിലനില്‍ക്കുന്നതാണ് നിയന്ത്രണം അനുവാര്യമാക്കുന്നത്.

വൈദ്യുതി വിപണിയിലെ വില അനുദിനം വര്‍ധിക്കുന്നത് ബോര്‍ഡിന്റെ പ്രതിസന്ധി കൂട്ടുന്നുണ്ട്. വിപണിയില്‍ വൈദ്യുതി ലഭ്യത കുറയുന്നതും ആശങ്കയ്ക്കിടയാക്കുന്നു. ഇപ്പോള്‍ 4.50-5.00 രൂപയാണ് വൈദ്യുതി വിപണിയിലെ യൂണിറ്റ് വിലയെങ്കില്‍ മാര്‍ച്ചാകുമ്പോള്‍ ഇത് ഇരട്ടിയിലധികമാകാനാണ് സാധ്യത. ഇതു മുന്നില്‍ക്കണ്ട് ഏപ്രില്‍ തൊട്ട് ജൂണ്‍ വരെ വൈദ്യുതി വാങ്ങുന്നതിന് വ്യാപാരികളില്‍ നിന്ന് കെ.എസ്.ഇ.ബി. ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്. വരുന്ന ജൂണ്‍ മുതല്‍ 2013 മെയ് വരെ വൈദ്യുതി വാങ്ങുന്നതിനുള്ള മറ്റൊരു ദര്‍ഘാസും ബോര്‍ഡ് ക്ഷണിച്ചു. ഇതിനോടുള്ള വ്യാപാരികളുടെ പ്രതികരണം അറിവായിട്ടില്ല.


Source - mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday721
mod_vvisit_counterYesterday4900
mod_vvisit_counterThis Month145050
mod_vvisit_counterLast Month153396

Online Visitors: 59
IP: 54.162.164.247
,
Time: 04 : 12 : 52