KSEBOA - KSEB Officers' Association

Sunday
Mar 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡില്‍ ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം

വൈദ്യുതി ബോര്‍ഡില്‍ ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanഈ സര്‍ക്കാരിന്റെ കാലത്ത് രണ്ടു ശമ്പളപരിഷ്ക്കരണം വൈദ്യുതി ബോര്‍ഡിൽ നടപ്പാക്കിയത് ഇടതു മുന്നണി ഗവണ്മെന്റിനു അഭിമാനകരമായ നേട്ടവും വൈദ്യുതി ജീവനക്കാരോടുള്ള പ്രതിബദ്ധതക്ക് ഉദാഹരണവുമായി. വൈദ്യുതി ബോര്‍ഡില്‍ 2010 ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ വര്‍ദ്ധന 1250 രൂപയാണ്. മാസ്റ്റര്‍ സ്‌കെയില്‍ 8200 രൂപയില്‍ തുടങ്ങും. ഓഫീസര്‍മാരുടേതുള്‍പ്പടെ ഏറ്റവും കൂടിയ ശമ്പളം 58,000 രൂപയോളം വരും. കൂടിയവര്‍ദ്ധന 4000 നും 5000 നും ഇടയിലായിരിക്കും. ഇക്കാര്യത്തില്‍ അന്തിമരൂപമായിട്ടില്ല. 45 ശതമാനം ഡി.എ. അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് 2008 ആഗസ്ത് മുതല്‍ മുന്‍കാല പ്രാബല്യം നല്‍കും. വര്‍ഷംതോറും 200 കോടിയുടെ അധികബാധ്യത ബോര്‍ഡിനുണ്ടാവും. ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനാ പ്രതിനിധികളുമായി മന്ത്രി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്.

ഫിറ്റ്‌മെന്റ് ബെനിഫിറ്റായി നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ലഭിക്കും. ഏറ്റവും കുറഞ്ഞത് 1250 രൂപ. ഓരോവര്‍ഷത്തെയും സര്‍വീസിന് 0.6 ശതമാനം വെയിറ്റേജ് ലഭിക്കും. ഇത് പരമാവധി 15 ശതമാനമായിരിക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ടാംതവണയാണ് ശമ്പളം കൂട്ടുന്നതെന്നും മന്ത്രി പറഞ്ഞു.

ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണമാണ് ഇപ്പോള്‍ ധാരണയായത്. ഓഫീസര്‍മാരുടെ ശമ്പളപരിഷ്‌കരണ രൂപരേഖ ഉടന്‍ അംഗീകരിക്കും. ഇതിന് ഓഫീസര്‍ സംഘടനകളുമായി ചര്‍ച്ച നടത്തും. വര്‍ക്ക്‌മെന്‍ വിഭാഗത്തിന്റെ ഫിറ്റ്‌മെന്റ് രീതി ഓഫീസര്‍ വിഭാഗത്തിലും തുടരും. തൊഴിലാളി സംഘടനകളുമായി കരാര്‍ ഉണ്ടാക്കുന്നതിനോടൊപ്പം ഓഫീസര്‍മാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കും. പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ ഫികേ്‌സഷന്‍ സര്‍ക്കാരിലേതിന് സമാനമായിരിക്കും. സ്റ്റാഗേ്‌നഷന്‍ ഒഴിവാക്കുന്നതിന് സര്‍ക്കാരിന്റെ ശമ്പളപരിഷ്‌കരണത്തില്‍ സ്വീകരിച്ച മാറ്റങ്ങള്‍ വരുത്തും.

ശമ്പളം അലവന്‍സുകള്‍ ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 1490 രൂപയുടെയും പരമാവധി 7750 രൂപയുടെയും വര്‍ദ്ധനവുണ്ടാകും നിലവിലുള്ള മാസ്റ്റര്‍ സ്കെയില്‍ സമ്പ്രദായം തുടരും. 4990 -18315 (29 വര്‍ഷം) എന്ന മാസ്റ്റര്‍ സ്കെയില്‍ 8200-190/1-8390-235/2-8860-315/2-9490-410/2-10310 -490/3-11780-605/2-12990-740/5-16690-870/6-21910-945/6-27580 (29 വര്‍ഷം) ആയി പരിഷ്ക്കരിച്ചു.

പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ബോര്‍ഡില്‍ ആദ്യമായി 4100-85/7-4695-105/7-5430-140/7-6410-180/7-7670 (28 വര്‍ഷം); 4525-105/7-5260-140/7--6240-180/7-7500-225/7-9075 (28 വര്‍ഷം) എന്നീ രണ്ട് ശമ്പള സ്കെയിലുകള്‍ അനുവദിച്ചു. ഈ വിഭാഗം ജീവനക്കാര്‍ക്ക് കുറഞ്ഞത് 675 രൂപ മുതല്‍ 1100 രൂപ വരെയുള്ള വര്‍ദ്ധനവുണ്ടാകും.

അടിസ്ഥാന ശമ്പളത്തിന്റെ പരമാവധി 10% കുറഞ്ഞത് 1250 നിന്ന നിരക്കില്‍ ഫിറ്റ്മെന്റ് ബെനിഫിറ്റും ഓരോ വര്‍ഷ‍ത്തെ സേവനത്തിന് 0.6% വെയിറ്റേജും നല്‍കും. നിലവിലുള്ള ശമ്പളത്തോടൊപ്പം 45% ക്ഷാമബത്ത ലയിപ്പിച്ച് പുതുക്കിയ ശമ്പളസ്കെയില്‍ ശമ്പളം നിര്‍ണ്ണയിക്കും. ഇന്‍ക്രിമെന്റ് നിരക്കുകളും അലവന്‍സുകളും പരിഷ്കരിച്ചിട്ടുണ്ട്.

2011 ഫെബ്രുവരി 18 ന് ആരംഭിച്ച ശമ്പളപരിഷ്ക്കരണ നടപടികള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു. പുതുക്കിയ ശമ്പള ആനുകൂല്യങ്ങള്‍ 2011 ഏപ്രില്‍ മുതല്‍ ലഭ്യമാക്കും. 2008 ജൂലൈ മുതല്‍ 2010 ഡിസംബര്‍ വരെയുള്ള ശമ്പള വര്‍ദ്ധനവ് പി.എഫ്. നിക്ഷേപമായും 2011 ജനുവരി മുതലുള്ള തുക പണമായും നല്‍കും.


ഈ പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ ബോര്‍ഡ് മാനേജ്‌മെന്റും തൊഴിലാളിസംഘടനകളും ചര്‍ച്ചചെയ്ത് കരാര്‍ അംഗീകരിക്കും. 28 നാണ് അടുത്ത ബോര്‍ഡ് യോഗം. ഓഫീസര്‍മാരുടെ ശമ്പളപരിഷ്‌കരണത്തിന് 2008 ജൂലായ് മുതലായിരിക്കും മുന്‍കാല പ്രാബല്യം. പെന്‍ഷന്‍ പരിഷ്‌കരണത്തിന് പെന്‍ഷനേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ചനടത്തും.

ഒരു സര്‍ക്കാരിന്റെ കാലത്ത് രണ്ടു ശമ്പളപരിഷ്ക്കരണമെന്ന ചരിത്രനേട്ടമാണ് വൈദ്യുതി ബോര്‍ഡിലുണ്ടാകുന്നത്. 2003ലെ ശമ്പളപരിഷ്ക്കരണം നടപ്പാക്കാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ആ ബാധ്യത ഏറ്റെടുത്ത് ശമ്പളപരിഷ്ക്കരണം നടപ്പാക്കിയതും ഈ സര്‍ക്കാരാണ്. വൈദ്യുതി ബോര്‍ഡില്‍ 34 പുതിയ സെക്ഷനുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കുടപ്പനക്കുന്ന്, പൂന്തുറ, കല്ലിയൂര്‍, പെരിങ്ങമ്മല, ഉഴമലയ്ക്കല്‍, വട്ടപാറ, ചടയമംഗലം, പൂതക്കുളം, കാഞ്ഞിരംകുഴി, കരവാളൂര്‍, ആലപ്പുഴ ഈസ്റ്, പെരുവ, രാജക്കാട്, കുറ്റിച്ചിറ, പുത്തന്‍ചിറ, പെരുമ്പിലാവ്, കടമ്പഴിപ്പുറം, പൈങ്ങോട്ടിരി, കോട്ടത്തറ, പുറത്തൂര്‍, പട്ടിക്കാട് ചുങ്കം, മലപ്പുറം വെസ്റ്, അരീക്കാട്, പന്നിക്കോട്, പേരാമ്പ്ര നോര്‍ത്ത്, പടിഞ്ഞാറേത്തറ, കാട്ടിക്കുളം, പെരളശ്ശേരി, പയ്യാവൂര്‍, ശിവപുരം, കാക്കയങ്ങാട്, പൈക, ബളാംതോട്, പെരിയ എന്നിവയാണ് പുതിയ സെക്ഷന്‍ ഓഫീസുകള്‍. തരൂര്‍, ഊരകം, വല്യാപ്പള്ളി എന്നിവിടങ്ങളില്‍ സബ്എന്‍ജിനിയര്‍ ഓഫീസ് തുടങ്ങുന്നത് ബോര്‍ഡ് തലത്തില്‍ തീരുമാനിക്കും.

സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വെള്ളിയാഴ്ച രാവിലെ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.പി.ജോയി , ബോര്‍ഡംഗങ്ങളായ വേണുഗോപാല്‍, കെ.അശോകന്‍, കെ.രാധാകൃഷ്ണന്‍, യൂണിയന്‍ നേതാക്കളായ കെ.ഒ.ഹബീബ്, എം.സുകുമാര പിള്ള, സിബിക്കുട്ടി ഫ്രാന്‍സിസ്, സജീവ് ജനാര്‍ദ്ദനന്‍, പി.എസ്.പ്രശാന്ത്, ബി.പ്രദീപ്, ആര്‍.ചന്ദ്രചൂഡന്‍ നായര്‍, എസ്.വിജയന്‍, അജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday45
mod_vvisit_counterYesterday4495
mod_vvisit_counterThis Month120995
mod_vvisit_counterLast Month108586

Online Visitors: 59
IP: 54.204.107.91
,
Time: 00 : 17 : 51