KSEBOA - KSEB Officers' Association

Wednesday
Jun 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബ്രഹ്മപുരത്ത് വാതകാധിഷ്ഠിത വൈദ്യുതിനിലയത്തിന് ഭരണാനുമതി

ബ്രഹ്മപുരത്ത് വാതകാധിഷ്ഠിത വൈദ്യുതിനിലയത്തിന് ഭരണാനുമതി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSEBഎറണാകുളത്ത് ബ്രഹ്മപുരത്ത് വാതകാധിഷ്ഠിത വൈദ്യുതിനിലയം സ്ഥാപിക്കുന്നതിന് 4419.25 കോടി രൂപയുടെ പദ്ധതിക്ക് വൈദ്യുതിബോര്‍ഡ് ഭരണാനുമതി നല്‍കി. 1026 മെഗാവാട്ട് ശേഷിയുള്ള പ്രകൃതിവാതകാധിഷ്ഠിത പദ്ധതിക്കാണ് അനുമതി. തിരുവമ്പാടി മണ്ഡലത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 11.56 കോടി രൂപ ചെലവഴിക്കും. മണ്ഡലത്തിലെ 5521 കുടുംബത്തിനാണ് പുതുതായി വൈദ്യുതി ലഭിക്കുക. പത്ത് മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിനുള്ള ചെലവ് പൂര്‍ണാമായും ബോര്‍ഡ് ഏറ്റെടുക്കുമെന്ന നയത്തിന്റെ ഭാഗമായാണ് തീരുമാനം.

2003 ജൂലൈക്കുമുമ്പ് ബോര്‍ഡില്‍നിന്ന് വിരമിച്ചവര്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ വ റാങ്ക് വ പെന്‍ഷന്‍ നടപ്പാക്കും. 23,263 പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ലഭിക്കും. സംസ്ഥാന റെഗുലേറ്ററി കമീഷന്‍ തീരുമാനമനുസരിച്ച് 2009 ഒക്ടോബര്‍ഡിസംബര്‍ കാലയളവില്‍ വൈദ്യുതിവിലയിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായി ബോര്‍ഡിന് വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 105 കോടി രൂപ ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമീഷനെ സമീപിക്കും.

പുതുതായി 24 ഇലക്ട്രിക്കല്‍ സെക്ഷന്‍ ആരംഭിക്കും. കാസര്‍കോട് പൈവലിക, കണ്ണൂരില്‍ കോളയാട്, കേളകം, പരിയാരം, കോരംപീടീക, ഉളിക്കല്‍ , വയനാട്ടില്‍ അമ്പലവയല്‍ , കോഴിക്കോട്ട് കൂരാചുണ്ട്, കാക്കൂര്‍ , കുട്ടാലിട, അരീക്കുളം, മുടാടി, മലപ്പുറത്ത് കാരാട്, ഇടയൂര്‍ , തിരുവാളി, പാലക്കാട്ട് കാഞ്ഞിരപ്പുഴ, ഇടുക്കിയില്‍ പെരുവന്താനം, കൂട്ടിക്കല്‍ , കാഞ്ഞിരക്കുഴി, തൂക്കുപാലം, ഇരട്ടയാര്‍ , ആലപ്പുഴയില്‍ പള്ളിപ്പാട്ട്, കലവൂര്‍, കൊല്ലത്ത് പിറവന്തൂര്‍ , അഞ്ചല്‍ വെസ്റ് എന്നിവടങ്ങളിലാണ് സെക്ഷനുകള്‍ ആരംഭിക്കുന്നത്. കാഞ്ഞിരപ്പള്ളിപീരുമേട് 66 കെവി സിംഗിള്‍ സര്‍ക്യൂട്ട് 22.5 കിലോ മീറ്റര്‍ ലൈന്‍ 110 കെവി നിലവാരത്തില്‍ ഡബിള്‍ സര്‍ക്യൂട്ടായി ഉയര്‍ത്താനും തീരുമാനിച്ചു. 17.74 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3947
mod_vvisit_counterYesterday5106
mod_vvisit_counterThis Month140955
mod_vvisit_counterLast Month149108

Online Visitors: 82
IP: 54.225.3.114
,
Time: 15 : 57 : 09