KSEBOA - KSEB Officers' Association

Thursday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

വൈദ്യുതി കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEB Service connection proceduresവൈദ്യുത വിതരണ രംഗത്തെ നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പുതുക്കിയ സര്‍വ്വീസ്‌ കണക്ഷന്‍ അപേക്ഷാഫോറം ഒക്ടോബര്‍ 2008 മുതല്‍ നിലവില്‍ വന്നു. സര്‍വ്വീസ്‌ കണക്ഷന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളെ സംബന്ധിച്ചും, നടപടിക്രമങ്ങളെക്കുറിച്ചും കെ.എസ്‌.ഇ.ബി ടേംസ്‌ ആന്റ്‌ കണ്ടീഷന്‍സ്‌ ഓഫ്‌ സപ്ലൈ 2005 ല്‍ വിശദമായി പ്രതിപാദിക്കുന്നു. എങ്കിലും പല സ്ഥലങ്ങളിലും പല നടപടികളാണ്‌ തുടര്‍ന്നുപോന്നിരുന്നത്‌. സര്‍വ്വീസ്‌ കണക്ഷന്‌ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതല്‍ കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വരെ BO(FB)No. 2197/2008 (DPC II/T&C of Supply 02/2008-09) dtd 02.09.2008ല്‍ വിശദീകരിക്കുന്നുണ്ട്‌.

സ്ഥിരമോ താല്‍ക്കാലികമോ ആയ പുതിയ കണക്ഷന്‍ ലഭിക്കാന്‍ , നേരത്തേ നിലനിന്നിരുന്നതും പിന്നീട്‌ അഴിച്ച്‌ മാറ്റപ്പെട്ടതുമായ കണക്ഷന്‍ പുനസ്ഥാപിക്കാന്‍ , ലോഡില്‍ വ്യതിയാനം വരുത്താന്‍ ,  ഉടമസ്ഥാവകാശം മാറ്റാന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക്‌ പുതിയ അപേക്ഷാഫോറം ഉപയോഗിക്കേണ്ടതാണ്‌. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ അപേക്ഷാ ഫോറം പത്തുരൂപാ നിരക്കില്‍ ആവശ്യാനുസരണം വിതരണം ചെയ്യുമ്പോള്‍ , അതാത്‌ ഭാഷയില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളും ഒപ്പം നല്‍കാന്‍ ശ്രദ്ധിക്കണം. സര്‍വ്വീസ്‌ കണക്ഷന്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ താഴെ പറയുന്നു.

First Page


(1)    ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌

(2)    ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌/അംഗീകൃത പ്ലാന്‍ /കെട്ടിട പെര്‍മിറ്റ്‌ എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണാവശ്യത്തിനും, ഗാര്‍ഹികാവശ്യത്തിനും വൈദ്യുത കണക്ഷന്‍ നല്‍കാവുന്നതാണ്‌. (പുറത്തുനിന്ന്‌ വെവ്വേറെ വഴിയും, പ്രത്യേക വയറിങ്ങും ഉണ്ടെങ്കില്‍ വിവിധ നിലകള്‍ക്ക്‌ ഗാര്‍ഹികാവശ്യത്തിന്‌ വെവ്വേറെ കണക്ഷന്‍ ആവശ്യപ്പെടുന്നപക്ഷം നല്‍കേണ്ടതാണ്‌. ചുരുക്കത്തില്‍ നിര്‍മ്മാണാവശ്യങ്ങള്‍ക്കും, ഗാര്‍ഹികാവശ്യത്തിനെന്ന്‌ ബോധ്യപ്പെടുന്നവയ്ക്ക്‌ വേണ്ടി വൈദ്യുത കണക്ഷന്‍ നല്‍കാന്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമല്ല. എന്നാല്‍ പുറമ്പോക്ക്‌ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ച കെട്ടിട നമ്പര്‍ ആവശ്യമാണ്‌. കേബിള്‍ ടിവി ആവശ്യത്തിനുള്ള ആംപ്ലിഫയര്‍ , കിയോസ്കുകള്‍ ‍, സെല്ലുലാര്‍ ടവ്വറുകള്‍ ‍, പരസ്യബോര്‍ഡുകള്‍ എന്നിവയ്ക്കും നിബന്ധനകള്‍ക്ക്‌ വിധേയമായി കെട്ടിട നമ്പര്‍ കൂടാതെ വൈദ്യുത കണക്ഷന്‍ നല്‍കാവുന്നതാണ്‌.)

(3)    ഉപകരണങ്ങളുടെ സ്ഥാനം ബില്‍ഡിങ്‌ പ്ലാന്‍ രേഖപ്പെടുത്തിയ സ്കെച്ച്‌.

(4)    കപ്പാസിറ്റര്‍ ബാങ്കുകളുടെ ടെസ്റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ (ബാധകമെങ്കില്‍ മാത്രം)

(5)    ഉപഭോക്താവ്‌ എനര്‍ജി മീറ്റര്‍ വാങ്ങുകയാണ്‌ എങ്കില്‍ ടെസ്റ്റ്‌ സര്‍ട്ടിഫിക്കറ്റും, മീറ്റര്‍ മാറ്റി വയ്ക്കുന്നതിനെ സംബന്ധിച്ച ഉടമ്പടി പത്രവും

(6)    ഉപഭോക്താവിന്റെ ഇന്‍സ്റ്റുലേഷന്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്‌ - ആദ്യ പ്ലാനിലും നിലവില്‍ രേഖപ്പെടുത്തിയ വയറിങ്ങ്‌ ഡയഗ്രത്തിലും കണക്ടഡ്‌ ലോഡിലും മാറ്റമില്ലെങ്കില്‍ താരിഫ്‌ മാറ്റത്തിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല.

(7)    പ്രത്യേക മുന്‍ഗണ (ഒ.ടി.പി) അവകാശപ്പെടുന്നു എങ്കില്‍ ബന്ധപ്പെട്ട രേഖകള്‍

(8)    വൈദ്യുത ലൈന്‍ മറ്റ്‌ ഉടമകളുടെ വസ്തുവിലൂടെ കടന്നുപോകുന്നു എങ്കില്‍ അവരില്‍ നിന്നുള്ള സമ്മതപത്രം അല്ലെങ്കില്‍ ഇന്‍ഡമ്നിറ്റി ബോണ്ടും പ്രത്യേക നിക്ഷേപവും. ഒന്നില്‍ കൂടുതല്‍ വസ്തു ഉടമകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം പ്രത്യേകം ഇന്‍ഡമ്നിറ്റി ബോണ്ട്‌ ആവശ്യമുണ്ട്‌. എന്നാല്‍ പ്രത്യേക നിക്ഷേപം ഒരു തവണ അടച്ചാല്‍ മതിയാകും.

(9)    അപേക്ഷകന്‍ വാടകക്കാരനെങ്കില്‍ ഉടമസ്ഥന്റെ സമ്മതപത്രം അല്ലെങ്കില്‍ ഇന്‍ഡമ്നിറ്റി ബോണ്ടും പ്രത്യേക നിക്ഷേപവും.

(10)    ജലസേചനം, കൃഷി എന്നീ ആവശ്യങ്ങള്‍ക്കായോ, റേഡിയേഷന്‍ സാധ്യതയുള്ള ഉപകരണങ്ങളിലേക്കോ വൈദ്യുത കണക്ഷനായി അപേക്ഷിക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള അംഗീകാരം ആവശ്യമുണ്ട്‌.

(11)    ഭൂനിരപ്പില്‍ നിന്ന്‌ 15 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക്‌, എക്സ്‌റേ, നിയോണ്‍ സൈന്‍ ബോര്‍ഡ്‌ എന്നിവയ്ക്ക്‌ കണക്ഷന്‍ നല്‍കുമ്പോള്‍ അപേക്ഷകന്‍ ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെ വിവരം അറിയിച്ചിരിക്കേണ്ടതാണ്‌. ഇന്‍സ്പെക്ടര്‍ തടയുന്ന പക്ഷം ഇത്തരം ആവശ്യങ്ങള്‍ക്ക്‌ വൈദ്യുത കണക്ഷന്‍ നല്‍കാന്‍ പാടില്ലാത്തതാണ്‌.

(12)    സ്വന്തം മേല്‍വിലാസം എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ചു തപാല്‍ കവര്‍ /കാര്‍ഡ്‌ (അച്ചടിച്ച പോസ്റ്റ്‌ കാര്‍ഡിന്‌ നിലവില്‍ ആറ്‌ രൂപയുടെ സ്റ്റാമ്പ്‌ പതിച്ചിരിക്കണം.)

Second Page


ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ മുദ്ര പത്രത്തില്‍ സര്‍വ്വീസ്‌ കണക്ഷന്‍ ഉടമ്പടി ഒപ്പുവയ്ക്കേണ്ടതില്ല. പകരം അപേക്ഷാഫോറത്തില്‍ 50 രൂപായുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ പതിച്ചാല്‍ മതിയാകും എന്നാല്‍ എച്ച്‌.ടി/ഇ.എച്ച്‌.ടി കണക്ഷന്‌ അപേക്ഷിക്കുമ്പോള്‍ 50 രൂപായുടെ മുദ്ര പത്രത്തില്‍ സര്‍വ്വീസ്‌ കണക്ഷന്‍ ഉടമ്പടി ഒപ്പു വയ്ക്കേണ്ടതാണ്‌. കൂടാതെ ഇന്‍സ്പെക്ടറേറ്റില്‍ നിന്നുള്ള അനുമതി, സി.ടി/പി.ടി, മീറ്റര്‍ എന്നിവ പരിശോധിച്ച്‌ ടി.എം.ആര്‍ വിഭാഗം നല്‍കിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

ഏതെങ്കിലും സാഹചര്യത്തില്‍ മേല്‍പറഞ്ഞതില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ അപേക്ഷകനോട്‌ ആവശ്യപ്പെടേണ്ടി വരുന്ന പക്ഷം ഒരു മേല്‍ ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കാന്‍ അന്വേഷണ കൗണ്ടറിലെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തേണ്ടതാണ്‌. അദ്ദേഹം അപേക്ഷാ ഫോറവും രേഖകളും പരിശോധിച്ച്‌ പോരായ്മകള്‍ അപേക്ഷകനെ ബോധ്യപ്പെടുത്തേണ്ടതും, ഫോട്ടോകോപ്പികള്‍ അസ്സല്‍ രേഖയുമായി ഒത്തുനോക്കിയും, അപേക്ഷകന്‍ തന്നെയാണ്‌ ഹാജരാകുന്നത്‌ എന്ന്‌ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിലൂടെയും ബോധ്യപ്പെടേണ്ടതും ആണ്‌. അപേക്ഷകന്‍ അപേക്ഷ സ്വീകരിക്കുന്ന കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ്‌ അപേക്ഷയില്‍ ഒപ്പ്‌ വയ്ക്കേണ്ടത്‌, എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ അപേക്ഷകന്‌ നേരിട്ട്‌ ഹാജരാക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ അപേക്ഷകന്റെ കയ്യൊപ്പ്‌ ഒരു കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥനോ, ഗസറ്റഡ്‌ ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തേണ്ടതാണ്‌.

പൂരിപ്പിച്ച അപേക്ഷയും രേഖകളും, പരിശോധനയ്ക്കുശേഷം കാഷ്യര്‍ക്ക്‌ കൈമാറേണ്ടതും, അപേക്ഷകനില്‍നിന്ന്‌ നിര്‍ദ്ദിഷ്ട അപേക്ഷാ ഫീസ്‌ കൈപ്പറ്റിയ ശേഷം അപേക്ഷകന്‌ കാഷ്യര്‍ ടോക്കണ്‍ നമ്പര്‍ നല്‍കേണ്ടതും പ്രസ്തുത ടോക്കണ്‍ നമ്പര്‍ അപേക്ഷാ ഫോറത്തില്‍ രേഖപ്പെടുത്തേണ്ടതും ആണ്‌. പോസ്റ്റ്‌/കമ്പി എന്നിവ ആവശ്യമില്ലാത്തതായ വെതര്‍പ്രൂഫ്‌ സര്‍വ്വീസിനുള്ള അപേക്ഷകളില്‍, അപേക്ഷകന്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മുഖവിലയ്ക്ക്‌ എടുത്തുകൊണ്ട്‌, സി.ഡി, ഒ.വൈ.ഇ.സി സര്‍വ്വീസ്‌ കണക്ഷന്‍ ചാര്‍ജ്ജ്‌ എന്നിവ സ്ഥല പരിശോധനയ്ക്ക്‌ മുമ്പ്‌ തന്നെ, അപേക്ഷാ ഫീസിനൊപ്പം സ്വീകരിക്കേണ്ടതാണ്‌. പോസ്റ്റ്‌, കമ്പി എന്നിവ ആവശ്യമുള്ള ഉപഭോക്താക്കളില്‍ നിന്ന്‌ സി.ഡി., ഒ.വൈ.ഇ.സി, സര്‍വീസ്‌ കണക്ഷന്‍ ചാര്‍ജ്‌ എന്നിവ സ്ഥല പരിശോധനയ്ക്ക്‌ ശേഷം സ്വീകരിക്കേണ്ടതാണ്‌. അപേക്ഷാ സ്വീകരിച്ച്‌ 7 ദിവസത്തിനുള്ളല്‍ അപേക്ഷകന്‌ സിഡി/ഒ.വൈ.ഇ.സി/എസ്‌.സി.സി എന്നിവ അടക്കാനുള്ള അറിയിപ്പ്‌ നല്‍കിയിരിക്കണം.

ആവശ്യമായ രേഖകളും, ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ്‌ എഞ്ചിനീയറുടെ പേര്‍ക്ക്‌ എടുത്ത ക്രോസ്സ്‌ ചെയ്ത ഡിമാന്റ്‌ ഡ്രാഫ്റ്റും ഉള്‍പ്പെടുത്തി, അപേക്ഷകള്‍ രജിസ്റ്റേഡ്‌ തപാല്‍ മുഖാന്തിരവും അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ക്ക്‌ അയച്ചു കൊടുക്കാവുന്നതാണ്‌. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ സി.ഡി./ഒ.വൈ.ഇ.സി/എസ്‌.സി.സി എന്നിവ അടയ്ക്കാനുള്ള നിര്‍ദ്ദേശം അണ്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ പോസ്റ്റിങ്ങ്‌ ആയി നല്‍കണം.

പുതുതായി വൈദ്യുതകണക്ഷന്‌ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട കരുതല്‍ തുക (സി.ഡി) താഴെ പറയുന്ന നിരക്കില്‍ കണക്ട്‌ ലോഡിന്‌ അനുപാതമായി ഏകീകരിച്ചിട്ടുണ്ട്‌.
ഒരു കിലോവാട്ട്‌ അല്ലെങ്കില്‍ ഭാഗത്തിന്‌ വേണ്ട കരുതല്‍ തുക വിവിധ വിഭാഗങ്ങള്‍ക്ക്‌
ഗാര്‍ഹിക ഉപഭോക്താക്കള്‍

500 വാട്ടില്‍ താഴെ

കണക്ടഡ്‌ ലോഡുള്ള

ബി.പി.എല്‍ ഉപഭോക്താക്കള്‍

മറ്റുള്ളവര്‍

കാര്‍ഷിക/ LT VI D

ഉപഭോക്താക്കള്‍

വ്യാവസായിക

ഉപഭോക്താക്കള്‍

മറ്റുള്ളവര്‍
Rs.125/- Rs. 300/- Rs.200/- Rs.500/- Rs.1000/-

Third Page


വാടകക്കാരുടെ പേരില്‍ വൈദ്യുത കണക്ഷന്‍ നല്‍കുമ്പോള്‍ കരുതല്‍ നിക്ഷേപം (സി.ഡി), അധിക കരുതല്‍ നിക്ഷേപം (എ.സി.ഡി) എന്നിവ ഇരട്ടി നിരക്കില്‍ സ്വീകരിക്കേണ്ടതാണ്‌.

നിലവിലുള്ള അപേക്ഷാഫീസ്‌, സി.ഡി, ഒ.വൈ.ഇ.സി സര്‍വ്വീസ്‌ കണക്ഷന്‍ ചാര്‍ജ്ജ്‌ നിരക്കുകള്‍ ഓഫീസില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. പോസ്റ്റും കമ്പിയും ആവശ്യമില്ലാത്ത കണക്ഷനുകള്‍, മുന്‍ഗണനാക്രമത്തില്‍, കഴിയുന്നതും രണ്ട്‌ പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അനുവദിക്കാന്‍ ശ്രമിക്കണം. വൈദ്യുത കണക്ഷന്‍ നല്‍കാന്‍ പോകുന്ന അവസരത്തില്‍ ചുമതലപ്പെട്ട പരിശോധന ഉദ്യോഗസ്ഥന്‍ സ്ഥല പരിശോധന നടത്തുകയും സര്‍വ്വീസ്‌ കണക്ഷന്‍ നല്‍കാന്‍ അധിക വിവരങ്ങളോ, സമ്മതപത്രമോ, അംഗീകാരമോ ആവശ്യമുണ്ടെന്ന്‌ ബോധ്യപ്പെടുന്നപക്ഷം ആയത്‌ ലഭ്യമാക്കിയ ശേഷം മാത്രം കണക്ഷന്‍ നല്‍കേണ്ടതും ആണ്‌.

ഏതെങ്കിലും സാഹചര്യത്തില്‍ അപേക്ഷ പ്രകാരം വൈദ്യുത കണക്ഷന്‍ നല്‍കാന്‍ കെ.എസ്‌.ഇ.ബി.യ്ക്ക്‌ നിര്‍വ്വാഹകമില്ലാതെ വന്നാല്‍ ആ വിവരം അപേക്ഷകന്റെ അണ്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ പോസ്റ്റിങ്ങ്‌ ആയി അറിയിക്കേണ്ടതും സി.ഡി. തിരികെ കൊടുക്കേണ്ടതും ആണ്‌.

വൈദ്യുത കണക്ഷന്‍ നല്‍കാനാവശ്യമായ സര്‍വ്വീസ്‌ ലൈന്‍ മറ്റ്‌ ഉടമകളുടെ വസ്തുവിലൂടെ കടന്ന്‌ പോകേണ്ടി വരുമ്പോള്‍, ആയതില്‍ എതിര്‍പ്പ്‌ ഉണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കാനായി ഭൂവുടമകള്‍ക്ക്‌ അണ്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ പോസ്റ്റിങ്ങ്‌ ആയി നോട്ടീസ്‌ നല്‍കേണ്ടതാണ്‌. അപേക്ഷകര്‍ ഭൂ ഉടമയുടെ സമ്മതപത്രം ഹാജരാക്കിയിട്ടുണ്ട്‌ എങ്കിലും ഈ വിധത്തില്‍ നോട്ടീസ്‌ നല്‍കേണ്ടതും, എന്നാല്‍ സമ്മതപത്രം ഉള്ള സാഹചര്യത്തില്‍ ഭൂ ഉടമയുടെ മറുപടിക്കായി 15 ദിവസം കാത്തിരിക്കേണ്ടതില്ലാത്തതും ആണ്‌.

ഏതെങ്കിലും അവസരത്തില്‍ അപേക്ഷകന്‍ വസ്തുതകള്‍ മറച്ചുവച്ചൊ, കൃത്രിമരേഖകള്‍ ചമച്ചോ വൈദ്യുത കണക്ഷന്‍ സ്വന്തമാക്കി എന്ന്‌ ബോധ്യപ്പെട്ടാല്‍ അപേക്ഷകന്‌ 24 മണിക്കൂര്‍ നോട്ടീസ്‌ നല്‍കി കണക്ഷന്‍ വിച്ഛേദിക്കേണ്ടതും അടച്ച തുക കണ്ടു കെട്ടേണ്ടതും ആണ്‌.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ ആവശ്യപ്പെടുന്ന പക്ഷം 3 ഫേസ്‌ കണക്ഷന്‍ നല്‍കേണ്ടതാണ്‌. 5000 വാട്ട്‌ മുകളില്‍ കണക്ട്‌ ലോഡുള്ള ഉപഭോക്താക്കള്‍ക്ക്‌ 3 ഫേസ്‌ കണക്ഷന്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. എന്നിരിക്കിലും ഗാര്‍ഹിക ഉപഭോക്താവിന്‌ കണക്ഷന്‍ നല്‍കാനായി 3 ഫേസ്‌ 4 വയര്‍ സംവിധാനം അടുത്തുള്ള സര്‍വ്വീസ്‌ പോസ്റ്റില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, സര്‍വ്വീസ്‌ പോസ്റ്റില്‍ 3 ഫേസ്‌ - സംവിധാനം ലഭ്യമാകുന്ന മുറക്ക്‌ 3 ഫേസ്‌ സ്വീകരിച്ചുകൊള്ളാമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേല്‍ സിംഗിള്‍ ഫേസ്‌ കണക്ഷന്‍ നല്‍കാവുന്നതാണ്‌.

Bo (FM) No 2462/2008 (DPC II/AE/Proposal.04/2008-09) dtd 06.10.2008 പ്രകാരം കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ ഒഴികെ, സ്ഥിരമോ താല്‍ക്കാലികമോ ആയ വൈദ്യുത കണക്ഷനുകളില്‍, കണക്ടഡ്‌ ലോഡ്‌ 20 കിലോവാട്ടില്‍ താഴെ ആകുന്നപക്ഷം 3 ഫേസ്‌ ഉള്‍പ്പെടെ അനുവദിച്ചു നല്‍കാനും കാലാകാലങ്ങളില്‍ വരുന്ന നിബന്ധനകള്‍ക്ക്‌ അനുസൃതമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിലെ അപേക്ഷകര്‍ക്ക്‌ മുന്‍ഗണന (ഓ.ടി.പി) അനുവദിച്ചു നല്‍കാനും അസിസ്റ്റന്റ്‌ എഞ്ചിനീയര്‍മാര്‍ക്ക്‌ അധികാരം നല്‍കിയിട്ടുണ്ട്‌.

ഓരോ വിഭാഗങ്ങളിലും സര്‍വ്വീസ്‌ കണക്ഷന്‍ അംഗീകരിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്ക്‌, ഒ.വൈ.ഇ.സി അനുവദിച്ചു നല്‍കാനും അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ഒ.വൈ.ഇ.സി അനുവദിക്കുന്ന കണക്ഷനുകളില്‍ 10% എങ്കിലും ബന്ധപ്പെട്ട അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ മേല്‍ പരിശോധന നടത്തുകയും ആ വിവരം ഒ.വൈ.ഇ.സി സാങ്ങ്ഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം.

ഉയര്‍ന്ന നിരക്കില്‍ നിന്ന്‌ താഴ്‌ന്ന നിരക്കിലേക്ക്‌ താരിഫ്‌ മാറ്റത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷയിലേക്ക്‌ ഉചിതമായ തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട സബ്‌ ഡിവിഷന്‍ അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക്‌ അധികാരമുണ്ട്‌. ഇത്തരത്തിലുള്ള സര്‍വീസ്‌ കണക്ഷന്‍ നടപടികളുടെ ഏകീകരണവും ലഘൂകരണവും ഉപഭോക്താക്കള്‍ക്ക്‌ വലിയ അളവില്‍ ആശ്വാസം നല്‍കുമെന്നാണ്‌ പ്രതീക്ഷ.
 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3322
mod_vvisit_counterYesterday4928
mod_vvisit_counterThis Month117538
mod_vvisit_counterLast Month152890

Online Visitors: 98
IP: 54.145.118.24
,
Time: 16 : 12 : 01