KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കെ.എസ്.ഇ.ബി.ഇ.എ 'ബുള്ളറ്റ് ' = ഐ.എന്‍ .ടി.യു.സി 'തരംഗം' = മലീമസം

കെ.എസ്.ഇ.ബി.ഇ.എ 'ബുള്ളറ്റ് ' = ഐ.എന്‍ .ടി.യു.സി 'തരംഗം' = മലീമസം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEBEA Hydel Bulletവൈദ്യുതി നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തിട്ടൂരത്തിന്റെ പേരില്‍ കേരളത്തിലും പുനസംഘടന അനിവാര്യമായതിന്റെ സാഹചര്യത്തിലാണല്ലോ, ആദ്യപടിയായി കേരളസര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുത്തത്.  തുടര്‍ന്ന് ബോര്‍ഡിനെ ഒറ്റ കമ്പനിയായി പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

ഈ നടപടികള്‍ വളരെ സുതാര്യമായി നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മേഖലകള്‍തോറും വകുപ്പു മന്ത്രിയും ബോര്‍ഡ് ചെയര്‍മാനും ഓഫീസര്‍മാരെയും ജീവനക്കാരെയും വിളിച്ചുകൂട്ടി നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നത്. ആ ഉദ്യമത്തേയും പുഴുക്കുത്തേറ്റ് വികലമായ ചില സംഘടനകളുടെ നേതാക്കള്‍ വിമര്‍ശിക്കുകയാണ്, അവരുടെ തരംഗത്തിലൂടെയും ബുള്ളറ്റിലൂടെയും. ഒരു കാരണവശാലും ഈ സ്ഥാപനം പൊതുമേഖലയില്‍ നിലനിന്ന് നന്നാവുന്നത് അവര്‍ക്ക് സഹിക്കുന്നില്ല എന്നാണ്, മേഖലായോഗങ്ങളില്‍ മന്ത്രിയും ചെയര്‍മാനും ബോര്‍ഡംഗവും ഒക്കെ ജീവനക്കാരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചെടുത്ത് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ തോന്നുന്നത്.

ബോര്‍ഡ് ലാഭകരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന അപകടം ഓര്‍മ്മപ്പെടുത്തിയതും ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് ഇവാലുവേഷന്‍ കര്‍ശനമാക്കുമെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയും മറ്റും ചൂണ്ടിക്കാട്ടി, ജീവനക്കാരുടെ ഇടയില്‍ തെറ്റിദ്ധാരണ പടര്‍ത്താനാണ് ഇവരുടെ ശ്രമം.

പെര്‍ഫോര്‍മന്‍സ് ഇവാലുവേഷനടിസ്ഥാനത്തിലുള്ള പ്രൊമോഷന്‍ എന്ന സങ്കല്പം തന്നെ ബോര്‍ഡില്‍ കൊണ്ടുവന്നത് ആര്യാടന്‍ മന്ത്രിയുടെ കാലത്താണ്. അന്നും ഈ സമ്പ്രദായത്തിലെ കുഴപ്പങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അവ തിരുത്താനാവശ്യമായ ശക്തമായ നിലപാടുകള്‍ എടുത്തവരാരാണെന്ന് ജീവനക്കാര്‍ക്ക് നന്നായറിയാം. അന്നൊന്നും ഈ സമ്പ്രദായത്തിനെതിരെ ‘കമാ' എന്നൊരക്ഷരം മിണ്ടാതെ നടന്ന കള്ളം പറയല്‍ മാത്രം കൈ മുതലാക്കിയ ‘ഇണ്ടക്ക്'കാരുടെയും ‘ബുള്ളറ്റ്'കാരുടെയും ഇരട്ടത്താപ്പു നയം തിരിച്ചറിയാന്‍ ജീവനക്കാര്‍ക്കു നന്നായി കഴിയും.

* * *

ഇനിയും കമ്പനിവല്‍ക്കരണം നടപ്പാക്കാത്ത സംസ്ഥാനങ്ങളായി 14 പേര് കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ എത്ര സംസ്ഥാനങ്ങളിലാണ് ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്ക് പകരം ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉള്ളതെന്ന് വ്യക്തമാക്കാത്തതെന്താണ്? അതില്‍ ചില സംസ്ഥാനങ്ങളില്‍  മാത്രമാണ് ബോര്‍ഡുകളുള്ളത്. അതില്‍ തന്നെ ബീഹാര്‍ -ഹിമാചല്‍പ്രദേശ്-പഞ്ചാബ് തമിഴ്നാട് - ജാര്‍ഖണ്ഡ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ബോര്‍ഡ് വിഭജനം നടത്തിക്കൊള്ളാം എന്ന ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. (ജമ്മു കാശ്മീര്‍ സംസ്ഥാനത്ത് ഈ നിയമം ബാധകമാകുകപോലുമില്ല എന്ന സാമാന്യ വിവരം പോലും ഇവരുടെ നേതാക്കള്‍ക്ക് ഇല്ലാതായിപ്പോയല്ലോ?) ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ടുമെന്റുകളായി നില്‍ക്കുന്ന സംസ്ഥാനങ്ങളിലും മറ്റിടങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിക്കു വഴങ്ങി ബോര്‍ഡിനെ വിഭജിച്ച് (അതും രണ്ടു മുതല്‍ അഞ്ചു വരെ കമ്പനികളാക്കി) നിയമം നടപ്പാക്കാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്ര നയമനുസരിച്ച് വിവിധ കമ്പനികളാക്കി ബോര്‍ഡിനെ വിഭജിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പു കൊടുത്ത പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സംഘടനാ നേതാക്കന്മാര്‍ അവിടുത്തെ സംസ്ഥാനങ്ങളില്‍ ബോര്‍ഡുകളുടെ പുനഃസംഘടന നടപ്പാക്കല്‍ കേരളത്തിലേതു പോലെയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു തുടങ്ങിയെന്നത് മനപൂര്‍വം വിസ്മരിച്ചതാവും. അതെങ്ങനെ? ഇതൊക്കെ അറിയണമെങ്കില്‍ തലയ്ക്കകത്ത് ഇത്തിരി ആള്‍താമസമെങ്കിലും വേണ്ടെ.

പഞ്ചാബിലെ എഞ്ചിനീയര്‍മാരുടെ സമ്മേളനത്തില്‍ എ.ഐ.പി.ഇ.എഫിന്റെ നേതാക്കന്മാര്‍ തന്നെ കേരളത്തിലെ നിയമം നടപ്പാക്കല്‍ രീതി  ആ സംസ്ഥാനവും തെരഞ്ഞെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്ന കാര്യവും ഈ ഘട്ടത്തില്‍ വിസ്മരിച്ചത് എന്താണാവോ? (ഇവിടുത്തെ എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ഇപ്പോഴും എ.ഐ.പി.ഇ.എഫിലുണ്ടോ ആവോ)

എന്തായാലും കൊള്ളാം "ഈനാപേച്ചിക്ക് പറ്റിയകൂട്ട്". ബുള്ളറ്റും തരംഗവും.

ലോകചരിത്രത്തിലാദ്യമായി നിയമന ഉത്തരവു നല്‍കിയ അന്നു തന്നെ പിരിച്ചുവിടല്‍ ഉത്തരവും നല്‍കി ഗിന്നസ് ബുക്കില്‍ ഇടംപടിച്ച കാലവും കരാറുകാരന് അനുകൂലമായി മന്ത്രിപുംഗവന്റെ നിര്‍ദേശാനുസരണം ബില്‍ പാസാക്കാന്‍ തയ്യാറാകാതിരുന്ന സിവിലുകാരെ മുഴുവന്‍ "തള്ള"യ്ക്ക് വിളിച്ച കാലവും, പഠിച്ച സിവില്‍ എഞ്ചിനീയറിംഗ് വലിച്ചെറിഞ്ഞ്, ജോലി വേണമെങ്കില്‍ സബ്സ്റേഷനില്‍ പോയി ഷിഫ്റ്റില്‍ കണക്കെടുപ്പ് നടത്താന്‍ നിയോഗിച്ച കാലവും ഒക്കെ ബോര്‍ഡിലെ സിവില്‍ വിഭാഗക്കാര്‍ മറന്നുപോയെന്നാണോ തരംഗക്കാര്‍ വിചാരിക്കുന്നത്.

ബുള്ളറ്റുകാര്‍ക്കിതു വിഷയമല്ല കാരണം സിവില്‍ വിഭാഗം അവരുടെ അജണ്ടയിലില്ലോ.

പിരിച്ചുവിട്ടവരെ മുഴുവന്‍ തിരിച്ചെടുത്തും, സബ്സ്റേഷനിലെ സിവില്‍കാരെ മുഴുവനും വിവിധ പദ്ധതി പ്രദേശങ്ങളിലേക്ക് ജോലി ചെയ്യാന്‍ പറഞ്ഞയച്ച് സിവില്‍ മേഖലയ്ക്ക് ഉണര്‍വേകുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാകെ പാര വയ്ക്കാന്‍ ‘പുഴുക്കുത്തു' പ്രയോഗം കൊണ്ടൊന്നും കഴിയുകയില്ല.

സിവില്‍ വിഭാഗം ഓഫീസര്‍മാരെ മുഴുവന്‍ വിളിച്ചുകൂട്ടി പദ്ധതി നിര്‍വഹണത്തിലുണ്ടാകുന്ന കാലതാമസവും പ്രതിസന്ധികളുമൊക്കെ ചര്‍ച്ച ചെയ്തു മനസ്സിലാക്കി പദ്ധതി പൂര്‍ത്തീകരണത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തന്നെയാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

ബോര്‍ഡിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും സിവിലാകട്ടെ ഇലക്ട്രിക്കലാകട്ടെ ആ പുഴുക്കുത്തുകളിലൊക്കെ മരുന്നു തളിച്ച് ശരിയായ നിലയില്‍ ആക്കുവാനാണ് ബോര്‍ഡിന്റെ ശ്രമം. ആ ശ്രമങ്ങളില്‍ മലിനജലം തളിച്ച് തളര്‍ത്താന്‍ ശ്രമിക്കുന്നത് സ്ഥാപനത്തിനു ഭുഷണമല്ല എന്നീക്കൂട്ടര്‍ ഓര്‍മിക്കുന്നത് നല്ലത്.

 

കമ്പനിവല്‍ക്കരണത്തിലേക്ക് പോയാലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കും ശമ്പളത്തിനും പെന്‍ഷനുമൊന്നും യാതൊരു കുറവുമുണ്ടാവില്ല എന്ന് മന്ത്രി തന്ന ഉറപ്പാണ് മറ്റൊരു പ്രശ്നം. കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തില്‍ ഈ വകുപ്പുള്ളതുകൊണ്ട് (വകുപ്പ് 133 പ്രകാരം) ഇതില്‍ മാറ്റം വരുത്താന്‍ ഒരു സര്‍ക്കാരിനും പറ്റുകില്ല എന്നതാണ് തരംഗത്തിന്റെ മറ്റൊരു ‘യുറേക്കാ'.

വൈദ്യുതി നിയമം പാസാകുന്നതിനു മുമ്പുകൊണ്ടുവന്ന ബില്ലില്‍ ഇത്തരത്തിലൊരു വകുപ്പില്ലാതിരുന്നതും വൈദ്യുതിമേഖലയിലെ ജീവനക്കാരുടെ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തതാണ് ഈ വകുപ്പ് എന്നതുമൊന്നും ഇവിടുത്തെ ജീവനക്കാര്‍ മറക്കാറായിട്ടില്ല.

എന്നാലും ശരി എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം ഇപ്പോഴും വിടാന്‍ തയ്യാറല്ല. "അതിന്റേം ആളു ഞമ്മളാ".

നിയമത്തില്‍, പുതിയ കമ്പനിയിലേക്ക് മാറ്റപ്പെടുന്ന ജീവനക്കാര്‍ താല്ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യണമെന്നും കമ്പനിക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം സ്ഥിരപ്പെടുത്തിയാല്‍ മതിയെന്നുമുള്ള ഭാഗം ഇവര്‍ കാണാത പോയതാണോ?

പുനസംഘടന നടന്ന മിക്ക സംസ്ഥാനങ്ങളിലും ഈ നിലയ്ക്ക് താല്ക്കാലികമായ നിയമനമാണ് നടന്നതെങ്കില്‍ ഇവിടെ മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷിതമായ തുടര്‍ച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച ട്രാന്‍സ്ഫര്‍ സ്കീമിലൂടെ ഉറപ്പു നല്കിയിരിക്കയാണ് എന്ന കാര്യവും ഇവിടുത്തെ ജീവനക്കാര്‍ക്ക് നന്നായറിയാം.

2008 ആഗസ്റ് 1 മുതല്‍ കിട്ടേണ്ട ശമ്പളപരിഷ്കരണം അനുവദിച്ചതിനുശേഷം മതി കമ്പനിവല്‍ക്കരണം എന്നതാണ് മറ്റൊരു ആവശ്യം. ഇപ്പോഴത്തെ ശമ്പള കരാര്‍ കാലാവധി കഴിഞ്ഞ് നാലു മാസം കഴിഞ്ഞു" ഞങ്ങളാണെങ്കില്‍ കരാര്‍ കാലാവധി കഴിഞ്ഞ് വളരെ പെട്ടെന്ന് വെറും 24 മാസത്തിനുള്ളില്‍ ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ നടത്തിയല്ലോ (സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ ശമ്പള പരിഷ്കരണം നഷ്ടപ്പെടുത്തിയതാരാണെന്ന് ഇപ്പോള്‍ വെളിയില്‍ മിണ്ടണ്ട.)

2003 ല്‍ ഒട്ടിച്ച ആ പഴയ പോസ്റര്‍ പൊടി, തട്ടി ‘ഇണ്ടക്കു'ക്കാര്‍ക്ക് വെളിയിലെടുക്കാം. "വൈദ്യുതി നിയമം - 2003 നടപ്പാക്കുന്നതിനു  മുമ്പ് ശമ്പള പരിഷ്കരണം നടത്തുക". എന്ന് അന്ന് ഒട്ടിച്ച പോസ്റര്‍ ഇപ്പോഴും ഉപയോഗിക്കാം.

"നാണംകെട്ടവന്റെ പുറകില്‍ ആലു കിളിച്ചാല്‍ " അതും ഒരു തണലായിക്കൊള്ളട്ടെ. ആ തണലത്തു നില്‍ക്കാന്‍ ബുള്ളറ്റുകാര്‍ എപ്പോഴേ റെഡി.

വീണ്ടും വിഷം വമിക്കുന്നു. ഇടുക്കി ജില്ലയിലെ മീറ്റര്‍ റീഡിംഗ് കുടുംബശ്രീക്ക് കൊടുക്കാന്‍ തീരുമാനിച്ചതു വലിയ പാതകം. 2005 ല്‍ ആര്‍ .ജി.ജി.വി.വൈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ ഫ്രാഞ്ചൈസി അടക്കമുള്ള സ്വകാര്യവല്‍ക്കരണം നടത്താമെന്ന് എഴുതി ഒപ്പിട്ടു കൊടുത്ത് ആര്യാടകരങ്ങള്‍ക്ക് ശക്തി പകര്‍ന്നപ്പോള്‍ ഇതോര്‍ക്കണമായിരുന്നു.

ഫ്രാഞ്ചൈസി ഏര്‍പ്പാടിന്റെ മറവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലുമൊക്കെ വിതരണത്തിന്റെ സ്വകാര്യവല്‍ക്കരണ ഏര്‍പ്പാടുകള്‍ തന്നെ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്, കുടുംബശ്രീക്കാരെ മീറ്റര്‍ റീഡിംഗ് ഏല്‍പ്പിച്ചത് വലിയ സ്വകാര്യവല്‍ക്കരണ പാതയായിപ്പോയി എന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്നത് "ഇരുകാലി മന്തന്‍മാര്‍ മറ്റവന്റെ കാലിലെ നീരുനോക്കി മന്താ എന്നു വിളിക്കുന്നതുപോലെ."

ബുള്ളറ്റും തരംഗവും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. മലീമസമായ ജലകണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്. ജീവനക്കാര്‍ സൂക്ഷിക്കുക ഈ മലീമസ ജലകണങ്ങള്‍ ശരീരത്തില്‍ വീഴാതെ. വീണാല്‍ ‘ആന്റീ റാബീസ്' തന്നെ വേണ്ടി വരും. അതും ഹൈ ഡോസ്.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4773
mod_vvisit_counterYesterday5105
mod_vvisit_counterThis Month109130
mod_vvisit_counterLast Month141147

Online Visitors: 80
IP: 54.159.91.117
,
Time: 22 : 05 : 03