KSEBOA - KSEB Officers' Association

Saturday
May 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മെയ് 31ന് രാവിലെ പത്തുമണി മുതല്‍ ജില്ലാകേന്ദ്രങ്ങളില്‍ സത്യാഗ്രഹം

മെയ് 31ന് രാവിലെ പത്തുമണി മുതല്‍ ജില്ലാകേന്ദ്രങ്ങളില്‍ സത്യാഗ്രഹം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Electrificationസംസ്ഥാന വൈദ്യുതി ബോര്‍ഡ് പുന:സംഘടനാ നടപടികളുമായി സര്‍ക്കാരും ബോര്‍ഡ് അധികാരികളും അതിവേഗം മുന്നോട്ടുപോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബഹു. വൈദ്യുതി മന്ത്രി വിവിധ തൊഴിലാളിസംഘടനകളുമായും ഓഫീസര്‍ സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തുകയുണ്ടായെങ്കിലും ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ആശങ്കകള്‍ പരിഹരിക്കുന്ന നിലയില്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. പ്രമോഷനുകളും നിയമനങ്ങളും സ്തംഭനത്തിലായ തടക്കമുള്ള സര്‍വീസ് പ്രശ്നങ്ങളും ഓഫീസര്‍മാര്‍ക്കിടയിലും ജീവനക്കാര്‍ക്കിടയിലും അസംതൃപ്തി ക്ക് കാരണമായിട്ടുണ്ട്. രാജ്യത്തെ മികച്ച വൈദ്യുതി യൂറ്റിലിറ്റിയെന്ന ഖ്യാതിനേടിയിരുന്ന നമ്മുടെ സ്ഥാപനം ആസൂത്രണവൈകല്യങ്ങളുടെയും വൈദ്യുതി വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലായതിന്റെയും ഭാഗമായി കടുത്തപ്രതിസന്ധിയെ നേരിടുകയുമാണ്. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ അധികൃതരുടെ ഈ നിലപാടില്‍ മാറ്റമുണ്ടാകൂ എന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് കെ. എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ 2012 മെയ് 31ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ വൈദ്യുതി ഭവനുകള്‍ക്കുമുന്നില്‍ സൂചനാ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

വൈദ്യുതി നിയമം 2003ന്റെ നിബന്ധനകള്‍ പ്രകാരം വൈദ്യുതി ബോര്‍ഡുകളെ പുന:സംഘടിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ അനുമതിയോടെ മാത്രമേ പുനസംഘടനാ കാലാവധി നീട്ടിവെക്കാന്‍ കഴിയൂ എന്ന് ആക്ടിലെ വകുപ്പ് 172പറയുന്നു. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ 2008ജൂണ്‍ 9വരെ ആറാറുമാസം വീതം ബോര്‍ഡ് പുനസംഘടന നീട്ടിക്കൊണ്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞു. വൈദ്യുതി ബോര്‍ഡിനെ രണ്ടെങ്കിലുമാക്കി വിഭജിച്ച് മാത്രമേ പുന:സംഘടന സാദ്ധ്യമാകൂ എന്ന നിലപാടായിരുന്നു 2006വരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ബോര്‍ഡിനെ വിഭജിക്കാതെ ഒറ്റസ്ഥാപനമായി നിലനിര്‍ത്താന്‍ ആക്ടിന്റെ പരിധിക്കുള്ളില്‍നിന്നുതന്നെ കഴിയുമെന്ന സമീപനമാണ് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്. ഇതിന് പൊതുവെ ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പിന്തുണകിട്ടുകയും ചെയ്തു. 2006ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ബോര്‍ഡ് വിഭജനത്തിന് തയ്യാറല്ല എന്ന നിലപാട് സ്വീകരിച്ചപ്പോള്‍ അതിന് പൊതുവെ നല്ല സ്വീകര്യത ലഭിച്ചത് ഈ സാഹചര്യത്തിലാണ്.
ഇനിയും ബോര്‍ഡ് പുന:സംഘടനക്കുള്ള സമയം നീട്ടിത്തരാനാകില്ല എന്ന സമീപനമാണ് 2008 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഒടുവില്‍ മൂന്നുമാസം കൂടി സമയം ദീര്‍ഘിപ്പിച്ചെങ്കിലും പ്രസരണവിഭാഗത്തെ പ്രത്യേകം കമ്പനിയാക്കി രണ്ടെങ്കിലുമായി ബോര്‍ഡിനെ വിഭജിക്കണമെന്ന് ഈ ഉത്തരവിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് സംസ്ഥാനം തയ്യാറായില്ല. 2008 സെപ്തമ്പര്‍ 9ന് 15ദിവസത്തേക്കും കൂടി സമയം കിട്ടിയ ബോര്‍ഡ് 2008 സെപ്തമ്പര്‍ 24 ന് വീണ്ടും അനിശ്ചിതത്തതിലായി. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ ആസ്തിബാദ്ധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സെപ്തമ്പര്‍ 25ന് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. ആക്ടിലെ വകുപ്പ് 131പ്രകാരം ഇങ്ങിനെ ഏറ്റെടുത്ത ആസ്തിബാദ്ധ്യതകള്‍ ഒരു പൊതുമേഖലാകമ്പനിയിലേക്ക് പുനര്‍നിക്ഷേപിക്കുന്നതിന് ഒരുവര്‍ഷത്തെ കാലാവധിയാണ് നോട്ടിഫിക്കേഷനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പലപ്പോഴായി ഈ കാലാവധി നീട്ടുകയും ഇപ്പോള്‍ ജൂണ്‍ 30വരെ കാലാവധി നിലനില്‍ക്കുകയുമാണ്.

ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ അനാവശ്യമായിരുന്നെന്നും ബോര്‍ഡിനെ ബോര്‍ഡായിത്തന്നെ തിരിച്ചുമാറ്റാമെന്നും അതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്നും ഇന്നത്തെ വൈദ്യുതി മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഇതു സംബന്ധിച്ച അഭിപ്രായം അക്കാലത്ത് ഇറങ്ങിയ "തരംഗം" മാസികയില്‍ അച്ചടിച്ചുവന്നത് എല്ലാവരുടെയും ഓര്‍മ്മയിലേക്ക് കൊണ്ടുവരുകയാണ്. അക്കാലത്ത് കേന്ദ്രവും കേരളവും വ്യത്യസ്ഥ മുന്നണികളാണ് ഭരിച്ചിരുന്നത് എന്നതിനാല്‍ അന്നത്തെ സര്‍ക്കാരിന് ഈ അഭിപ്രായം നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ആ പ്രയാസമില്ലാത്തതിനാല്‍ ബോര്‍ഡിനെ ബോര്‍ഡായിത്തന്നെ പുന:സ്ഥാപിക്കല്‍ ഉടനുണ്ടാകുമെന്നാണ് നാം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബോര്‍ഡ് മാനേജ്മെന്റും തൊഴിലാളികളുടെയും ഓഫീസര്‍മാരുടെയും സംഘടനകളും സര്‍ക്കാരും തമ്മില്‍ ഒപ്പിടേണ്ട ത്രികക്ഷിക്കരാര്‍ പോലും ആവശ്യമില്ല എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് കമ്പനിവല്‍ക്കരണത്തിലേക്കു പോകാനുള്ള തിടുക്കമാണ് നടക്കുന്നത്. ത്രികക്ഷിക്കരാര്‍ ഉണ്ടാകുമെന്ന് മെയ് 21ന് ചര്‍ച്ചയിലും ആവര്‍ത്തിക്കുമ്പോഴും അതുസംബന്ധിച്ച് വ്യക്തതയുണ്ടാക്കാനോ കരാര്‍ കൈമാറ്റപദ്ധതിയുടെ ഭാഗമാക്കാനോ നടപടിയുണ്ടാകാത്തത് കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സേവന വേതന വ്യവസ്ഥകള്‍ കാലാകാലങ്ങളില്‍ പരിഷ്കരിക്കുന്നതടക്കമുള്ള തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏറെ പ്രധാനപ്പെട്ട ത്രികക്ഷിക്കരാര്‍ ഒപ്പുവെക്കാത്ത ഒരു പുന:സംഘടനയും നമുക്ക് അംഗീകരിക്കാനാകില്ല.

പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച അവ്യക്തതയാണ് അടുത്ത പ്രധാനപ്രശ്നം. 7854കോടിരൂപയോളം പെന്‍ഷന്‍ ഫണ്ട് ഉണ്ടാകണം എന്നാണ് ബോര്‍ഡ് നടത്തിയ അക്ച്യൂറിയന്‍ വാലുവേഷനില്‍ കണ്ടത്. ഇതിലെ കാഷ്‌ഫ്ലോ സ്റ്റേറ്റ്മെന്റില്‍ ഒന്നാം വര്‍ഷത്തെ പെന്‍ഷന്‍ ബാദ്ധ്യതയായി കാണിച്ചിട്ടുള്ള തുകതന്നെ ഇപ്പോള്‍ നല്‍കിവരുന്ന തുകയേക്കാളും 300കോടിയിലധികം കുറവാണ് എന്നത് ഈ കണക്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നുണ്ട്. ഈ സംശയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ കണ്ടെത്തിയ തുകക്കുള്ള സ്രോതസ്സുപോലും ഫണ്ടിന്റെ ക്രമീകരണമായി ഉണ്ടായിട്ടില്ല. തുടക്കത്തില്‍ തന്നെ പെന്‍ഷന്‍ മുടങ്ങുമെന്ന സ്ഥിതിയാണ് ഇത് സൃഷ്ടിക്കുക. പെന്‍ഷന്‍ ഫണ്ട് പര്യാപ്തമാണെന്ന് ഉറപ്പുവരുത്തുക, അതിലേക്കുള്ള ധനാഗമന സ്രോതസ്സ് വ്യക്തതയോടെ ഉറപ്പാക്കുക, കാലാകാലങ്ങളിലെ ആക്ച്യൂറിയന്‍ വാലുവേഷനുകളിലൂടെ പോരായ്മകള്‍ നികത്തുമെന്നത് നിയമപരമായി പുതിയ കമ്പനിയുടെ ബാദ്ധ്യതയാക്കുക, എന്തെങ്കിലും കാരണങ്ങളാല്‍ പെന്‍ഷന്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകാതെ കാലാകാലങ്ങളിലെ പരിഷകരണങ്ങള്‍ അടക്കം ഉറപ്പുവരുത്തി കൃത്യമായും തവണതെറ്റാതെയും പെന്‍ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുക എന്നിവയെല്ലാം നമുക്ക് ഒഴിവാക്കാനാവാത്ത കാര്യങ്ങളാണ്.

വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സമയബന്ധിതമായ പ്രമോഷനുകളും ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങളും അനിവാര്യമാണ്. റിക്രൂട്ട്മെന്റിലെ അപാകതകള്‍ സൃഷ്ടിക്കുന്ന സര്‍വീസ് അനോമലികള്‍ പരിഹരിച്ചുപോകേണ്ടത് അനാവശ്യമായ അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കുന്നതിന് അത്യാവശ്യവുമാണ്. വിതരണ സെക്ഷനുകളിലെ റവന്യൂ വിഭാഗത്തിന്റെ തലവന്‍ സീനിയര്‍ സൂപ്രണ്ടാണ്. എന്നാല്‍ ഇപ്പോള്‍ മിക്ക സെക്ഷനുകളിലും എസ്.എസ്. ഇല്ല. പ്രത്യേകിച്ചും വടക്കന്‍ ജില്ലകളില്‍. സി.ഐ.എ. തസ്തികയില്‍ പുറത്തുനിന്ന് ഡപ്യൂട്ടേഷനില്‍ വന്ന ഓഫീസര്‍ക്ക് ചാര്‍ജ്ജ് നല്‍കിയത് ഫിനാന്‍സ് വിഭാഗം ഓഫീസര്‍മാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. നാലോളം ഇലക്ട്രിക്കള്‍ എക്സി. എഞ്ചിനീയര്‍ തസ്തികകളില്‍ അഡീഷണല്‍ ചാര്‍ജ്ജ് നല്‍കി ഫലത്തില്‍ തസ്തിക ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പണിനടക്കുന്ന ഉല്‍പാദനപദ്ധതികളില്‍പ്പോലും എ.ഇ.തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എക്സി. എഞ്ചിനീയര്‍മാരുടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും പ്രമോഷന്‍ സ്റ്റെയില്‍മേറ്റിലാണ് എന്നാണ് ബോര്‍ഡിന്റെ വാദം. സര്‍വീസ് അനോമലി ഒഴിവാക്കുന്നതിനും കരിയര്‍സ്റ്റാഗ്നേഷന്‍ പരിഹരിക്കുന്നതിനും മുന്‍ബോര്‍ഡ് അംഗീകരിച്ച പോസ്റ്റ് അപ്ഗ്രഡേഷന്‍ അടക്കമുള്ള നടപടികള്‍ യാതൊരു കാരണവുമില്ലാതെ കോള്‍ഡ്‌ സ്റ്റോറേജിലാണ്. ഇതില്‍ ഉയര്‍ന്നുവന്ന ബദല്‍ നിര്‍ദ്ദേശങ്ങള്‍ളില്‍ പോലും അധികൃതര്‍ ബധിര കര്‍ണ്ണരാകുകയാണ്.

ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ വൈദ്യുതിയൂറ്റിലിറ്റി എന്ന നിലയില്‍ നിരവധി അവാര്‍ഡുകള്‍ കേരളത്തെ തേടിയെത്തിയ കാലം ഇനിയും വിസ്മൃതമായിട്ടില്ല. സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഊര്ജ്ജ സംരക്ഷണപ്രവര്‍ത്തനങ്ങളിലെ ജനകീയത, സാമ്പത്തിക കാര്യക്ഷമത, പരാതി രഹിത വൈദ്യുതി മേഖല.. ഇതൊന്നും നമുക്ക് മറക്കാവുന്ന പദങ്ങളല്ല. ലോഡ് ഷെഡ്ഡിങ്ങും പവര്‍ക്കട്ടുമില്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമെന്ന പദവിയും ഇക്കാലത്ത് നാം നേടിയിരുന്നു. ഉല്‍പാദന, പ്രസരണ, വിതരണമേഖലകളിലെല്ലാം വലിയ വികസനപ്രവര്‍ത്തന ങ്ങളാണ് നടന്നത്. എന്നാല്‍ കുറഞ്ഞ കാലം കൊണ്ട് ഇതെല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. വൈദ്യുതി ആസൂത്രണപ്പിഴവുകള്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നമ്മെ എത്തിച്ചിരിക്കുന്നത്. സാമ്പത്തികപ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി വികസനപ്രവര്‍ത്തനങ്ങളിലുള്ള മുതല്‍മുടക്ക് കുറക്കുന്നു. ഉല്‍പാദന പദ്ധതികള്‍ തടസ്സപ്പെട്ടുനില്‍ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയായത് രണ്ട് 33കെവി സബ്സ്റ്റേഷനാണെന്നത് പ്രസരണരംഗത്തെ മുരടിപ്പ് വ്യക്തമാക്കുന്നു. വിതരണ മേഖലയില്‍ സൗജന്യ കണക്ഷന്‍ നിര്‍ത്തലാക്കിയതടക്കമുള്ള പരിഷ്കാരങ്ങള്‍ ജനങ്ങളുടെ രോഷത്തിനു കാരണമായി. ആവശ്യത്തിന് നിക്ഷേപം നടക്കാതെ കാര്യക്ഷമമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതെ വൈദ്യുതിമേഖലക്ക് മുന്നോട്ടുപോകാനാകില്ല. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സേവനം നല്‍കാന്‍ കഴിയാത്ത സ്ഥിതി വരുന്നത് ജീവനക്കാരും പൊതു ജനങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് നയിക്കുകയാണ്.

 

ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍

  • ബോര്‍ഡ് പുന:സംഘടനയില്‍ ത്രികക്ഷിക്കരാര്‍ ഉറപ്പുവരുത്തുക, തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക.
  • പെന്‍ഷന്‍ ഫണ്ട് അപര്യാപ്തത പരിഹരിക്കുക, പെന്‍ഷന്‍ തുടര്‍ച്ചക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുക.
  • സര്‍വീസ് അനോമലികള്‍ പരിഹരിക്കുക, കരിയര്‍ സ്റ്റാഗ്നേഷന്‍ ഒഴിവാക്കുക, സ്തംഭനത്തിലായ പ്രമോഷനുകളും നിയമനങ്ങളും പുന:സ്ഥാപിക്കുക.
  • വൈദ്യുതി വികസനത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കുക

എന്നീ നാല് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് സൂചനാ സത്യാഗ്രഹം നടത്തുന്നത്. ജില്ലാകേന്ദ്രങ്ങളിലെ വൈദ്യുതി ഭവനുകള്‍ക്ക് മുന്നില്‍ 2012 മെയ് 31ന് രാവിലെ പത്തുമണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കാളികളാകാനും സഹായ സഹകരണങ്ങള്‍ നല്‍കാനും മുഴുവന്‍ പേരോടും അഭ്യര്‍ത്ഥിക്കുന്നു.

ജനറല്‍ സെക്രട്ടറി

 

Add comment


Security code
Refresh

Latest Comment

Latest Videos

You need Flash player 6+ and JavaScript enabled to view this video.
Title: KSEBOA in Niyamasabha March on 18-03-13
Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Statistics

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday33
mod_vvisit_counterYesterday2848
mod_vvisit_counterThis week33
mod_vvisit_counterLast week20586
mod_vvisit_counterThis month50911
mod_vvisit_counterLast month80926
mod_vvisit_counterAll Days5473187

Online Visitors: 33
IP: 54.242.188.217
,
Time: 00 : 20 : 34