KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കമ്മീഷന്‍ ഉത്തരവ് അപക്വം - കെ.എസ്.ഇ.ബി.ഒ.എ

കമ്മീഷന്‍ ഉത്തരവ് അപക്വം - കെ.എസ്.ഇ.ബി.ഒ.എ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ksercവൈദ്യുതി ബോര്‍ഡിന്റെ 2006 - 07 വര്‍ഷത്തിലെ യഥാര്‍ത്ഥ വരവും ചിലവും പരിശോധിച്ചുകൊണ്ട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിലെ വിവിധ സമീപനങ്ങള്‍ കേരളത്തിന്റെ വൈദ്യുതി വികസനത്തെ തളര്‍ത്തും. 2006-07 ലെ മെച്ചപ്പെട്ട കാലവര്‍ഷത്തിന്റെ ഫലമായി പുറം സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി വിറ്റ വകയില്‍ ഉണ്ടായ അധിക വരുമാനം തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കമ്മി നികത്താന്‍ ഉപയോഗിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അധിക വരുമാനം പെരുപ്പിച്ചു കാണിക്കാന്‍ സ്വീകരിച്ച സമീപനങ്ങള്‍ അപലപനീയമാണ്.

2009 - 10 വരെ കമ്മീഷന്‍ തന്നെ കേന്ദ്ര താരിഫ് നയത്തിന് അനുസൃതമായി അനുവദിച്ചിരുന്ന 14 ശതമാനം ലാഭം മുന്‍കാല പ്രാബല്യത്തോടെയാണ് ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്. ഈ തുക കൂടി അധിക വരുമാനത്തില്‍പ്പെടുത്തി വരും വര്‍ഷത്തെ കമ്മി നികത്താന്‍ കമ്മീഷന്‍ മാറ്റി വെച്ചിരിക്കുകയാണ്. ഇതുവരെ 217 കോടി രൂപയാണ് ബോര്‍ഡിന് ലാഭമായി കമ്മീഷന്‍ അനുവദിച്ചുപോന്നിരുന്നത്. കേരളത്തിന്റെ ഭാവി വൈദ്യുതി വികസനത്തിനാവശ്യമായ മൂലധന നിക്ഷേപത്തിനാണ് ബോര്‍ഡ് ഈ ലാഭം ഉപയോഗപ്പെടുത്തി വരുന്നത്. ഉല്പ്പാദന പ്രസരണ വിതരണ മേഖലകളില്‍ നടത്തേണ്ട വന്‍ മൂലധന നിക്ഷേപത്തിന് ഈ നീക്കിയിരിപ്പ് അനിവാര്യമാണ്. 2009-10 ല്‍ ഏകദേശം 750 കോടിയും ഈ വര്‍ഷം ഏകദേശം 1000 കോടിയും മൂലധന നിക്ഷേപമാണ് ബോര്‍ഡ് നടത്തുന്നത്. കൂടാതെ 1026 മെഗാവാട്ടിന്റെ ബ്രഹ്മപുരം വാതക നിലയം, 2400 മെഗാവാട്ടിന്റെ ചീമേനി പദ്ധതി തുടങ്ങിയുള്ള വന്‍ പദ്ധതികള്‍ക്കും മൂലധന നിക്ഷേപം ആവശ്യമുണ്ട്. നിയമാനുസൃതവും പരിമിതവുമായ ഈ ലാഭം പോലും അനുവദിക്കാതിരിക്കുന്നത് കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കും.            

കേരളത്തിലെ തന്നെ വിവിധ സ്വകാര്യ വൈദ്യുത പദ്ധതികള്‍ക്കും സ്വകാര്യ ലൈസന്‍സികള്‍ക്കും 14 ശതമാനം ലാഭം കമ്മീഷന്‍ തന്നെ അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ ബോര്‍ഡിന് മാത്രമായി അത് നിഷേധിക്കുന്നത് ദുരൂഹമാണ്. 

ഇലക്ട്രിസിറ്റി ഡ്യൂട്ടിയിനത്തില്‍ ബോര്‍ഡ് പിരിച്ചെടുത്ത 208 കോടി രൂപ ഗവണ്‍മെന്റിലേക്ക് അടയ്ക്കാത്തത് വിശ്വാസ വഞ്ചന ആണ് എന്ന നിലയ്ക്ക് കമ്മീഷന്‍ നടത്തിയിരിക്കുന്ന പരമാര്‍ശം കുരുടന്‍ ആനയെകണ്ടത് വര്‍ണ്ണിക്കും പോലെയേ കരുതാന്‍ കഴിയൂ. ഈ തുക കൂടി അധിക വരുമാനമായി കൂട്ടുമെന്നാണ് മുന്നറിയിപ്പ്. ഗവണ്‍മെന്റ് ബോര്‍ഡിന് നല്കേണ്ടുന്ന തുകയില്‍ ഇത് കാലാകാലങ്ങളില്‍ തട്ടിക്കഴിക്കുകയാണ് എക്കാലത്തെയും പതിവ്. കമ്മീഷന്‍ തന്നെ പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഗവണ്‍മെന്റ് ഏകദേശം 2000 കോടിയിലധികം രൂപ ബോര്‍ഡിന് ഇപ്പോള്‍ നല്കാനുണ്ട്. ഈ വസ്തുതകളാകെ നിലനില്ക്കേ അനുചിതമായ പരാമര്‍ശത്തിലൂടെ കമ്മീഷന്‍ സ്വയം അപഹാസ്യമാവുകയേ ഉള്ളു.

മുന്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച 20 പൈസ നിരക്കിളവിന് അനുസൃതമായുള്ള സബ്സിഡി ബോര്‍ഡിന് ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ആയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന 120 കോടി രൂപ ബോര്‍ഡിന് 2006-07 ല്‍ ലഭിച്ച അധിക വരുമാനത്തില്‍ തട്ടിക്കിഴിക്കാമെന്ന ബോര്‍ഡിന്റെ നിര്‍ദ്ദേശവും കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത് ജനങ്ങളുടെ മേല്‍ അനവസരത്തില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതിലേക്ക് നയിക്കും.

വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം സംസ്ഥാന ഗവണ്‍മെന്റ് നല്കിയ നയപരമായ നിര്‍ദ്ദേശങ്ങള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയടക്കം ശരിവെച്ചുവെങ്കിലും അത് തങ്ങള്‍ക്ക് ബാധകമല്ല എന്ന ധാര്‍ഷ്ട്യം കൂടി കമ്മീഷന്‍ ഈ ഉത്തരവിലൂടെ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്.

കേരളത്തിന്റെ വൈദ്യുതി മേഖലയ്ക്ക് ദോഷകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഈ ഉത്തരവ് സ്വയമേവ പുനഃപരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിനാവശ്യമായ വിവേകവും ദീര്‍ഘ വീഷണവുമാണ് കമ്മീഷനില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്.

1997 മുതല്‍ സംസ്ഥാന ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെയാകെ നിരാകരിച്ചുകൊണ്ട് കമ്മീഷന്‍ ഇപ്പോള്‍ ഇറക്കിയിട്ടുള്ള ഉത്തരവ് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഗവണ്‍മെന്റ് ഈ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4778
mod_vvisit_counterYesterday5105
mod_vvisit_counterThis Month109135
mod_vvisit_counterLast Month141147

Online Visitors: 78
IP: 54.159.91.117
,
Time: 22 : 06 : 29