KSEBOA - KSEB Officers' Association

Saturday
Jul 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കൂടംകുളം സമരം

കൂടംകുളം സമരം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kudankulam struggleകൂടംകുളം ആണവ നിലയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ്. ആണവ വൈദ്യുതി വേണ്ട എന്ന നിലപാടു നാം അംഗീകരിക്കുന്നില്ല. എന്നാല്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. സമരം ബലപ്രയോഗത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല. ആശങ്കകള്‍ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ആണവ അപകടം സംബന്ധിച്ച പര്‍വ്വതീകരിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ ഇതിന്റെ നിജസ്ഥിതിയും ചര്‍ച്ചക്ക് കൊണ്ടുവരേണ്ടതുണ്ട്.

വൈദ്യുതി ഉല്കു്പാദന നിലയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ആണവനിലയങ്ങള്‍ ഏറെക്കുറെ അപകടം കുറഞ്ഞവയാണെന്ന് കാണാന്‍ കഴിയും. കടുത്ത സുരക്ഷാമാനദണ്ഠങ്ങള്‍ പാലിക്കപ്പെടുന്നു എന്നതാണ് ഇതിന് കാരണം. ത്രീ മൈല്‍ ഐലണ്ട്, ചെര്‍ണ്ണോബില്‍, ഫുക്കുഷിമ എന്നിങ്ങനെ മൂന്ന് ആണവ നിലയങ്ങളില്‍ മാത്രമേ ഗൗരവതരമായ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളൂ. ഇവയില്‍ നിന്നെല്ലാം കൂടിയുണ്ടായ മരണമാകട്ടെ 75ല്‍ താഴേയും. എന്നാല്‍ തലമുറകളെപ്പോലും ബാധിക്കാവുന്ന ആണവവികിരണങ്ങള്‍ ഉണ്ടാകുമെന്ന നിലയിലുള്ള കടുത്ത ഭീതി ആണവനിലയങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ തെളിവെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന കണക്കുകള്‍ പലപ്പോഴും എന്തെങ്കിലും ശാസ്ത്രീയ പഠനങ്ങളെ ആശ്രയിക്കുന്നതല്ല താനും. അതുകൊണ്ടുതന്നെ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിപുലവും ജനകീയവുമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇന്ത്യ പിന്തുടരുന്ന മൂന്നുഘട്ട ആണവപദ്ധതിയെ തുരങ്കം വെക്കുന്ന നിലയിലേക്ക് ഇന്നത്തെ വിവാദങ്ങള്‍ വളരുന്നത് നമ്മുടെ ഊര്‍ജ്ജ സുരക്ഷക്ക് വലിയ തടസ്സമാകും എന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവുമധികം തോറിയം നിക്ഷേപമുള്ല ഒരു രാജ്യമെന്ന നിലയില്‍ തോറിയം നിലയങ്ങളായിരിക്കും നമ്മുടെ ഭാവി ഊര്‍ജ്ജസ്രോതസ്സുകളില്‍ പ്രധാനപ്പെട്ടത്. പകല്‍ മാത്രമേ ലഭ്യമാകൂ എങ്കിലും വികേന്ദ്രീകൃത വൈദ്യുതി ഉല്‍പാദനസ്രോതസ്സ് എന്നനിലയില്‍ സൗരോര്‍ജ്ജവും അതിന് പൂരകമായി കേന്ദ്രീകൃതവും തുടര്‍ച്ചയായി വൈദ്യുതി ലഭ്യമാക്കുന്നതുമായ ആണവ ഊര്‍ജ്ജവും എന്നതായിരിക്കും നമ്മുടെ ഭാവി ഊര്‍ജ്ജ സമവാക്യമെന്ന പ്രതീക്ഷയാണ് ആണവവിരുദ്ധ മൗലീകവാദം തലക്കു കയറിയിട്ടില്ലാത്തവര്‍ക്കുള്ളത്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3474
mod_vvisit_counterYesterday5345
mod_vvisit_counterThis Month117234
mod_vvisit_counterLast Month153396

Online Visitors: 62
IP: 54.158.25.146
,
Time: 16 : 13 : 01