KSEBOA - KSEB Officers' Association

Tuesday
Feb 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അനുഭവങ്ങള്‍ മാര്‍ഗദര്‍ശകമാകട്ടെ

അനുഭവങ്ങള്‍ മാര്‍ഗദര്‍ശകമാകട്ടെ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Election 2011വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും അഞ്ചുവര്‍ഷക്കാലമുള്ള രണ്ടു വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ദശാബ്ദം കടന്നുപോയത്. ഒരു ഭരണമാറ്റത്തോടെയായിരുന്നു 2001 ല്‍ ഈ ദശാംബ്ദം ആരംഭിച്ചത്. ഭരണമാറ്റത്തോടെ, സര്‍ക്കാര്‍ ജീവനക്കാരെ ഏതെല്ലാം തരത്തില്‍ ദ്രോഹിക്കാമെന്നതിന്റെ ഗവേഷണം ആരംഭിച്ച കാലഘട്ടമായിരുന്നു. ആര്‍ജിത ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും, ഡി.എ. നിഷേധിച്ചു തടഞ്ഞും, ജീവനക്കാരോട് മുണ്ടുമുറുക്കിയുടുക്കാന്‍ ഉപദേശിച്ചും ഭരണമാറ്റം കൊഴുപ്പിക്കുകയാണ് അന്ന് ചെയ്തത്. ഇതിന്റെ തുടര്‍ച്ച വൈദ്യുതി ബോര്‍ഡിലും ഒട്ടും കുറവുവരുത്താതെ നടപ്പാക്കാനാണ് അന്ന് ഭരണനേതൃത്വം തയാറായത്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ താമസിപ്പിച്ചും ഡി.എ. മരവിപ്പിച്ചും ശമ്പളം പോലും കൃത്യസമയത്ത് നല്‍കാതെയും ജീവനക്കാരെ ബുദ്ധിമുട്ടിച്ചു. തന്റെ സ്വന്തം സമ്പാദ്യമായ പി.എഫ്. തുകപോലും പിന്‍വലിക്കാനാവാതെ ജീവനക്കാരും പെന്‍ഷന്‍കാരും ബുദ്ധിമുട്ടിയത് ഇന്നും നമ്മുടെ മുന്നിലുണ്ട്. മകളുടെ വിവാഹത്തിന് പി.എഫ്. തുക പിന്‍വലിക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന പിതാവിന്റെ ചിത്രം, ഇന്നും ഭീതിപ്പെടുത്തുന്ന ഒരു ദു:സ്വപ്നമായി അവശേഷിക്കുന്നു. കൂടാതെ, അന്ന് ശമ്പള പരിഷ്കരണമെന്നത് നടപ്പാക്കേണ്ട വിഷയമേയല്ലാതായി.
അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റങ്ങളും നിയമനങ്ങളും നിഷേധിച്ച ഒരു കാലഘട്ടമായിരുന്നു അത്. എണ്‍പതോളം വരുന്ന സിവില്‍ അസിസ്റ് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍മാരെ തരംതാഴ്ത്തി. പി.എസ്.സി. വഴി നിയമനം ലഭിച്ച സിവില്‍ അസിസ്റന്റ് എഞ്ചിനിയര്‍മാര്‍ക്ക് നിയമന ഉത്തരവും പിരിച്ചുവിടല്‍ ഉത്തരവും ഒരേ ദിവസം തന്നെ നല്‍കിയ വിചിത്രമായ ഒരനുഭവവും ഉണ്ടായി. നീഡ് ബേസ്ഡ് എന്ന അടിസ്ഥാനത്തിലെന്നു പ്രചരിപ്പിച്ച് എല്ലാതരം തസ്തികകളും വെട്ടിച്ചുരുക്കി.

വകുപ്പുതലമീറ്റിംഗുകള്‍ ജീവനക്കാരെയും ഓഫീസര്‍മാരെയും അധിക്ഷേപിക്കാനുള്ള അവസരമാക്കി മാറ്റി. അന്നത്തെ വകുപ്പുമന്ത്രി തന്നെ എഞ്ചിനിയര്‍മാരെ അഭിസംബോധന ചെയ്ത ഭാഷയും പ്രയോഗവുംഇന്നും ജീവനക്കാരുടെ ഓര്‍മയിലുണ്ട്. ജീവനക്കാരുടെ മേലുള്ള വിജിലന്‍സ് അന്വേഷണവും ശിക്ഷാനടപടികളും അനുസ്യൂതം തുടര്‍ന്ന ഒരു കാലമായിരുന്നു. മാനദണ്ഡങ്ങള്‍ക്കു വിപരീതമായി തലങ്ങും വിലങ്ങും സ്ഥലമാറ്റവും തുടര്‍ന്ന് വിലപേശല്‍ അടിസ്ഥാനത്തില്‍ തിരികെ നല്‍കുന്നതുമായ അവസ്ഥ അന്നുണ്ടായിരുന്നു.

ഈ ദുസ്ഥിതിക്കു ഒരു മാറ്റമെന്നോണമാണ് ഈ ദശാംബ്ദത്തിന്റെ രണ്ടാംഘട്ടം 2006 ല്‍ കേരളത്തില്‍ മറ്റൊരു ഭരണമാറ്റത്തിന് അവസരമുണ്ടായത്. ഭരണമാറ്റത്തോടെ വൈദ്യുതി രംഗത്ത് ഒരു പുത്തന്‍ ഉണര്‍വുണ്ടായി. ജീവനക്കാരുടെ സഹകരണത്തോടെ മാത്രമേ വൈദ്യുതി മേഖലയില്‍ പുരോഗതി ഉണ്ടാക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഭരണനേതൃത്വം സ്വീകരിച്ചത്. ഇതിനുള്ള ഫലവും വൈദ്യുതിമേഖലയില്‍ ദൃശ്യമായി.

ജീവനക്കാര്‍ക്ക് ശമ്പളം കൃത്യ സമയത്തു നല്‍കാത്ത ഒരു മാസവും ഈ കാലയളവില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഡി.എ. കൃത്യമായി നല്‍കി. 2003 ല്‍ നിഷേധിച്ച ശമ്പള പരിഷ്കരണം, 2007ല്‍ നടപ്പാക്കി. കൂടാതെ ഒരു സര്‍ക്കാരിന്റെ കാലത്ത് തന്നെ 2 ശമ്പള പരിഷ്കരണമെന്ന അപൂര്‍വ്വമായ നേട്ടവും ജീവനക്കാര്‍ക്ക് ഈ ദശാംബ്ദത്തില്‍ ഉണ്ടായി. 23700 ല്‍ അധികം പ്രമോഷന്‍ നല്‍കിയ മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. 9145 ഓളം പൂതിയ നിയമനങ്ങളും ഈ കാലത്തുണ്ടായി നീഡ് ബേസ്ഡ് എന്നതിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തലാക്കിയ തസ്തികകള്‍ പരമാവധി തിരിച്ചുകൊണ്ടുവന്നു. ആവശ്യാനുസരണം പുതുതായി തസ്തികകള്‍ സൃഷ്ടിച്ചും വൈദ്യുതിമേഖലയില്‍ പുരോഗതിക്കാവശ്യമായ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടന്നത്.

ഓഫീസര്‍മാരുടെ പൊതുസ്ഥലമാറ്റങ്ങള്‍ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നടത്താന്‍ കഴിഞ്ഞുവെന്നതു ശ്രദ്ധേയമാണ്. വികേന്ദ്രീകൃത ആസൂത്രണം വഴി പദ്ധതി നടപ്പാക്കല്‍, 209 മെഗാവാട്ട് അധികം സ്ഥാപിതശേഷി കൂട്ടിചേര്‍ക്കല്‍, ജീവനക്കാരും ഓഫീസര്‍മാരും തയ്യാറാക്കിയ സോഫ്ട്വെയര്‍ കൊണ്ടുള്ള കമ്പ്യൂട്ടറൈസ്ഡ് ബില്ലിംഗ്, ബില്‍ തുക രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണിവരെ സ്വീകരിക്കല്‍, പ്രസരണ വിതരണ നഷ്ടം കുറക്കല്‍, 4 ജില്ലകളും 85 നിയോജകമണ്ഡലങ്ങളും സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഒന്നരക്കോടി സി.എഫ്.എല്‍. വിതരണം തുടങ്ങി ഒട്ടനവധി സൌകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ചെയ്യാനും ബോര്‍ഡിനെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രയത്നത്തില്‍ ജീവനക്കാരുടെ പങ്ക് അംഗീകരിക്കാനും അവരെ അകമഴിഞ്ഞ് അഭിനന്ദിക്കാനും തയ്യാറായ ഒരു സര്‍ക്കാരായിരുന്നു ഈ കാലത്ത് സംസ്ഥാനത്തുണ്ടായിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരുകള്‍ക്കേ കഴിയൂ എന്ന യാഥാര്‍ത്ഥ്യം നാം കാണേണ്ടതുണ്ട്.

2001-2006 കാലഘട്ടത്തില്‍ ഭയപ്പാടിന്റേയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കലിന്റെയും അനുഭവമാണ് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ഉണ്ടായിരുന്നതെങ്കില്‍ 2006-2011 കാലഘട്ടം സൌഹൃദത്തിന്റെയും ആത്മാഭിമാനത്തിന്റേയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്റേയും ആയിരുന്നുവെന്ന് നിസംശയം പറയാനാകും. നിര്‍ണായകമായ തീരുമാനങ്ങളെടുക്കേണ്ട ഈയവരത്തില്‍ കഴിഞ്ഞ ദശാബ്ദത്തിലെ വ്യത്യസ്തങ്ങളായ ഓര്‍മകള്‍ നമുക്ക് ഒരു മാര്‍ഗദര്‍ശകമാകുമെന്ന് കരുതുന്നു.

 

Add comment


Security code
Refresh

Latest Files
Popular News
Popular Files

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3042
mod_vvisit_counterYesterday3661
mod_vvisit_counterThis Month75842
mod_vvisit_counterLast Month133862

Online Visitors: 58
IP: 54.196.215.69
,
Time: 21 : 11 : 08