KSEBOA - KSEB Officers' Association

Friday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ എല്‍ .റ്റി.ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം - ബോര്‍ഡിന് കോടികളുടെ ലാഭം

എല്‍ .റ്റി.ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം - ബോര്‍ഡിന് കോടികളുടെ ലാഭം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

വൈദ്യുത ബോര്‍ഡില്‍ വിവാദമായ ‘ജ്യോതി’ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള എല്‍ .റ്റി.ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു വിരാമമിട്ടത് 2006 ഡിസംബര്‍ മാസം 29-ന് ബോര്‍ഡ് പുറപ്പെടുവിച്ച നിര്‍ണ്ണായകമായ ഉത്തരവിലൂടെയാണ്. ഈ ഉത്തരവ് പുറപ്പെടുവിച്ചതാകട്ടെ വളരെ ശാസ്ത്രീ യമായി നടത്തിയ പഠനത്തിന്റെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ്. ബോര്‍ഡിലെ അംഗീകൃത തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടുന്ന കമ്മിറ്റി, ഐ.റ്റി.രംഗത്തെ വിദഗ്ധരായ ശ്രീ. അച്യുത് ശങ്കര്‍ എസ്.നായര്‍, ശ്രീ അമര്‍ നാഥ് രാജാ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുടെ സഹകരണത്തോടു കൂടി നടത്തിയ പഠനത്തിന്റെയും “ജ്യോതി” സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍വല്‍കൃത സെക്ഷനുകളില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു. 2006 ഡിസംബര്‍ മാസം 11-ാം തീയതി ചേര്‍ന്ന ഫുള്‍ ബോര്‍ഡുയോഗം ഇത് വിശദമായി ചര്‍ച്ചചെയ്ത് എത്തിച്ചേര്‍ന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ ബോര്‍ഡ് ഉത്തരവ് പുറത്തുവന്നിട്ടുള്ളത്.

First Page


പുതിയ എല്‍ .റ്റി.ബില്ലിംഗ് സോഫ്റ്റ് വെയര്‍ അതിവേഗത്തില്‍
വൈദ്യുത ബോര്‍ഡിലെ പ്രധാന പ്രവര്‍ത്തന മേഖലകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് ജി.എന്‍.യു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റം തിരഞ്ഞെടുത്തു കൊണ്ടും സ്വതന്ത്ര സോഫ്ട്വെയര്‍ അടിസ്ഥാനത്തിലുള്ള ഡാറ്റാബേസ് (ആര്‍ .ഡി.ബി.എം.എസ്സ്) സോഫ്റ്റ്വെയര്‍ നിര്‍ദ്ദേശിച്ചുകൊണ്ടും ഉള്ള 2006 ഡിസംബര്‍ 29-ാം തീയതിയിലെ ബോര്‍ഡുത്തരവില്‍ എല്‍.റ്റി. ബില്ലിംഗ് സോഫ്റ്റ്വെയര്‍ നിര്‍മ്മാണത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുവേണ്ടി ചുമതലപ്പെടുത്തിയ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനഫലമായി വൈദ്യുതി ബോര്‍ ഡിലെ ഐ.റ്റി. മേഖലയില്‍ മികവു തെളിയിച്ച ഓഫീസര്‍മാരും തൊഴിലാളികളും അടങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് 2007 ഫെബ്രുവരി ഒന്നാം തീയതി മുതല്‍ പുതിയ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കികൊണ്ടാണ് എല്‍.റ്റി. ബില്ലിംഗിനു വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്.

ഒരുമാസംകൊണ്ട് സോഫ്റ്റ്വെയര്‍ റിക്ക്വയര്‍മെന്റ് സ്പെസിഫിക്കേഷന്‍ തയ്യാറാക്കുന്നതിനും (എസ്സ്.ആര്‍ .എസ്സ്) തുടര്‍ന്ന് ഒരുമാസംകൊണ്ട് പുതിയ ബില്ലിംഗ് സോഫ്റ്റ്വെയറിന്റെ ഡാറ്റാബേസ് ടേബിള്‍ സ്ട്രക്ചര്‍ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിനും മൂന്നു മാസക്കാലംകൊണ്ട് കോഡിംഗ് (പ്രോഗ്രാം എഴുതി ഉണ്ടാക്കുന്ന ജോലി) പൂര്‍ത്തിയാക്കുന്നതിനും ജീവനക്കാരുടെ കഠിനപരിശ്രമത്തിലൂടെ കഴിഞ്ഞു എന്നതാണ് പുതിയ സോഫ്റ്റ്വെയര്‍ നിര്‍മ്മാണത്തിലെ ഏറ്റവും പ്രധാന നേട്ടം. പലരീതിയിലുള്ള ടെസ്റിംഗിന് (മോഡ്യൂള്‍ അടിസ്ഥാനത്തിലുള്ള ടെസ്റിംഗ്, ഇന്റഗ്രേറ്റഡ് ടെസ്റിംഗ്, സെക്ഷന്‍ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള തരത്തിലുള്ള നെറ്റ് വര്‍ക്ക് സ്ഥാപിച്ചുകൊണ്ടുള്ള ടെസ്റിംഗ്) വിധേയമാക്കിയ സോഫ്റ്റ്വെയര്‍ 2006 ആഗസ്റ് മാസം 6-ാം തീയതി കന്യാകുളങ്ങര ഇലക്ട്രിക്കല്‍ സെക്ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ പുതിയ സോഫ്റ്റ്വെയര്‍ നിര്‍മ്മാണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ട് കേവലം 6 മാസം മാത്രമെ ആയിരുന്നുള്ളൂ.മൈക്രോ സോഫ്റ്റിന്റെ സഹായത്തോടെ  പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പറും (പി.ഡബ്ള്യു.സി) വൈദ്യുതിബോര്‍ഡും ചേര്‍ന്ന് നിര്‍മ്മിച്ച് ജ്യോതി സോഫ്റ്റ്വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഉപയോഗിച്ചു തുടങ്ങാന്‍ ഒരുവര്‍ഷം വേണ്ടിവന്നു എന്നുള്ളത് മനസ്സിലാക്കിയാല്‍ മാത്രമെ പുതിയ ബില്ലിംഗ് സോഫ്റ്റ്വെയര്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ജീവനക്കാര്‍ നടത്തിയ തീവ്ര പരിശ്രമത്തിന്റെ മാറ്റ് തിരിച്ചറിയാന്‍ കഴിയൂ.

പരീക്ഷണാടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനം പൂര്‍ണ്ണവിജയം
കന്യാകുളങ്ങര ഇലക്ട്രിക്കല്‍ സെക്ഷനില്‍ നടന്നുവന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം പൂര്‍ണ്ണ വിജയമാണെന്നു കണ്ടതിനെ തുടര്‍ന്ന് നവംബര്‍ മാസത്തില്‍ തിരുവനന്തപുരം ജില്ലയിലെ തന്നെ ശ്രീവരാഹം, നഗരൂര്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കൂടി പുതിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ മാസത്തില്‍ സോഫ്റ്റ്വെയര്‍ കൂടുതല്‍ സെക്ഷനുകളിലേയ്ക്ക് വിന്യസിച്ചുകൊണ്ട് ബോര്‍ഡു തീരുമാനിച്ചപ്രകാരം തന്നെ 2008 ജനുവരിയില്‍ സംസ്ഥാനത്താകെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കമ്പ്യൂട്ടര്‍വല്‍കരണത്തിനു തുടക്കമിടാന്‍ പരിശ്രമിച്ചു വരികയാണ്.

ഇലക്ട്രിക്കല്‍ സെക്ഷനുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു മുന്നോടിയായി സെക്ഷനുകളിലെ ഡാറ്റാ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്ന ജോലി സമയബന്ധിതമായി നടന്നുവരുന്നു. ഇതിന്റെ ഒന്നാം ഘട്ടമായി ഒരു ഇലക്ട്രിക്കല്‍ ഡിവിഷനില്‍ ഒരു സെക്ഷന്‍ എന്ന നിലയ്ക്ക് സംസ്ഥാനത്താകെ 52 ഇലക്ട്രിക്കല്‍ സെക്ഷനില്‍ 2007 ഒക്ടോബര്‍/നവംബര്‍ മാസത്തില്‍ ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയര്‍ വിന്യസിക്കുകയും 312 ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടമായി ഒരു ഇലക്ട്രിക്കല്‍ ഡിവിഷനില്‍ രണ്ടു സെക്ഷന്‍ എന്ന നിലയില്‍ സംസ്ഥാനത്താകെ 95 ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ ഡാറ്റാ എന്‍ട്രി സോഫ്റ്റ് വെയറിന്റെ വിന്യാസവും 540 ജീവനക്കാര്‍ക്കുള്ള പരിശീലനവും 2007 ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നടന്നുവരുന്നു. തുടര്‍ന്നുള്ള ഓരോ ഘട്ടവും ഇത്തരത്തില്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഓരോ ഘട്ടത്തിലും ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന സെക്ഷനുകള്‍ തൊട്ടടുത്ത മാസം തന്നെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചുകൊണ്ട് വൈദ്യുതബോര്‍ഡിലെ എല്‍.റ്റി. ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം ചിട്ടയായി പൂര്‍ത്തിയാക്കുവാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
നൂതനമായ സാങ്കേതികവിദ്യ.

വൈദ്യുതബോര്‍ഡില്‍ നാളിതുവരെയുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണം മൈക്രോസോഫ്റ്റ് പ്ളാറ്റ് ഫോമിലാണ് നടന്നു വന്നിരുന്നത്. എന്നുവച്ചാല്‍ വൈദ്യുതബോര്‍ഡില്‍ ഏതു മേഖല കമ്പ്യൂട്ടര്‍ വല്‍കരിക്കുന്നതിനും ലൈസന്‍സ് ഫീ ഇനത്തില്‍ വന്‍തുക നല്‍കി മൈക്രോ സോഫ്റ്റ് സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങള്‍ വാങ്ങിക്കൊണ്ടു മാത്രമേ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ (ബില്ലിംഗ്, അക്കൌണ്ടിംഗ്, പേ റോള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള സോഫ്ട്വെയര്‍ ) പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ ബില്ലിംഗ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നതാകട്ടെ ഏതു പ്ളാറ്റ് ഫോമിലും (ലിനക്സ്, വിന്‍ഡോസ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റങ്ങളില്‍ ) പ്രവര്‍ത്തിപ്പിക്കുവാന്‍ തക്കരീതിയിലാണ്. വൈദ്യുത ബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഇനിയൊരിക്കലും ബാഹ്യ നിയന്ത്രണത്തിന് വിധേയമാകരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് നൂതനമായ ഈ സാങ്കേതിക വിദ്യ സോഫ്റ്റ്വെയര്‍ നിര്‍മ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്.
കേരളത്തിലാകെയുള്ള ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതോടുകൂടി, ഈ കമ്പ്യൂട്ടറുകളെയാകെ ഒറ്റ ശൃംഖലയില്‍കൊണ്ട്വന്ന് കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് എവിടെനിന്നും പണമടയ്ക്കുന്നതിനും വൈദ്യുതിബോര്‍ഡിന്റെ ഓഫീസുകളില്‍ എവിടെനിന്നും ഏതുരീതിയിലും പണം സ്വീകരിക്കുന്നതിനുമുള്ള വെബ് അടിസ്ഥാനത്തിലുള്ള രൂപകല്പനയാണ് പുതിയ സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണത്തില്‍ നടത്തിയിട്ടുള്ളത്. പി.എച്ച്.പി (പേഴ്സണല്‍ ഹോം പേജസ് അഥവാ ഹൈപ്പര്‍ ടെക്സ്റ് പ്രിപ്രോസസര്‍ ) എന്ന പ്രോഗ്രാമിന് ലാംഗ്വേജാണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തത്. എല്ലാ കമ്പ്യൂട്ടറുകളും ഒരേ ശൃംഖലയില്‍ വരുന്നതോടുകൂടി ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലൂടെ എവിടെനിന്നും അവരുടെ വിവരങ്ങള്‍ അറിയുന്നതിനും പരാതികള്‍ രജിസ്റര്‍ ചെയ്യുന്നതിനും ഉള്ള സംവിധാനാണ് നിലവില്‍ വരുന്നത്.

Second Page

സവിശേഷതകള്‍
അപേക്ഷാഫീസ്, സെക്യൂരിറ്റ് ഡെപ്പോസിറ്റ്, ഒ.വൈ.ഇ.സി തുക തുടങ്ങി ഏതുതരത്തിലുള്ള തുകയും കമ്പ്യൂട്ടര്‍ വഴി സ്വീകരിക്കുന്നതിനുള്ള സൌകര്യം സോഫ്ട്വെയറില്‍ ലഭ്യമാണ്. തുക പണമായും, ചെക്കായും ഡിഡിയായും, മണി ഓര്‍ഡറായും സ്വീകരിക്കുന്നതിനുള്ള സൌകര്യം, ബോര്‍ഡിന്റെ കളക്ഷന്‍ സെന്ററുകള്‍, ഫ്രണ്ട്സ്, അക്ഷയ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള തുക സ്വീകരിക്കുന്നതിനുള്ള സൌകര്യം, മുന്‍കൂറായി പണം സ്വീകരിക്കുന്നതിനുള്ള സൌകര്യം. അപേക്ഷ ഫാറങ്ങള്‍ അടങ്ങിയ സര്‍വ്വീസ് കണക്ഷന്‍ ബുക്കിന്റെ വില്‍പ്പന കമ്പ്യൂട്ടര്‍ വഴി. പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷന്‍ കമ്പ്യൂട്ടര്‍ മുഖേന. പ്രതിമാസ-ദ്വൈമാസ ഉപഭോക്താക്കളുടെ ബില്ലിംഗ് കമ്പ്യൂട്ടര്‍ ചെയ്യുന്നു. മീറ്റര്‍ കേടായ ഉപഭോക്താക്കളുടെയും വീട് പൂട്ടിയിരിക്കുന്ന ഉപഭോക്താക്കളുടെയും ബില്ലുകള്‍ കമ്പ്യൂട്ടര്‍ സ്വയം തയ്യാറാക്കുന്നു. ഉപഭോക്താക്കളുടെ താരിഫ് മാറുമ്പോഴും, മീറ്റര്‍ മാറുമ്പോഴും, ഫേസ് മാറുമ്പോഴും കണക്ടഡ് ലോഡ് മാറുമ്പോഴും ബില്ലിംഗ് കമ്പ്യൂട്ടര്‍ വഴി ലളിതമായി ചെയ്യാനുള്ള സൌകര്യം, എന്‍.പി.ജി ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ അറിയുന്നതിനും ഉപഭോഗം പരിധി വിടുമ്പോള്‍ ബില്ലുചെയ്യുന്നതിനും ഉള്ള സൌകര്യം, വാടകക്കാര്‍ വീട് ഒഴിയുമ്പോഴും മറ്റ് ആവശ്യങ്ങള്‍ക്കും ഉപഭോക്താക്കളുടെ ആവശ്യാനുസരണം നിശ്ചിത ദിവസം വരെയുള്ള ബില്ലുകള്‍ നല്‍കുന്നതിനുള്ള സൌകര്യം, സെക്ഷന്‍ ഓഫീസിനെ സംബന്ധിക്കുന്ന ഡിമാന്റ് - കളക്ഷന്‍ ഇവ, താരിഫ്, വിവിധ അക്കൌണ്ട് ഹെഡ്, തുടങ്ങി ഏത് അടിസ്ഥാനത്തിലും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നു. സെക്ഷന്‍ ഓഫീസുകള്‍ക്ക് വേണ്ട എല്ലാത്തരം അക്കൌണ്ടുകളും കമ്പ്യൂട്ടര്‍ വഴി ലഭ്യമാകും. (എസ്.ഒ.പി- 10,11,12,14,15 എന്നിവയുള്‍പ്പടെ). ഡിസ്കണക്ഷന്‍ ലിസ്റും, റീ കണക്ഷന്‍ ലിസ്റും കമ്പ്യൂട്ടര്‍ തയ്യാറാക്കുന്നു. ഏത് ഉപഭോക്താവിന്റെയും മുന്‍കാല ഉപഭോഗവും വിശദ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നു. വൈദ്യുതി ആവശ്യകത എന്തിനാണന്നതിനെ ആശ്രയിച്ച് താരിഫ് സ്വയം നിര്‍ണ്ണയിക്കപ്പെടുന്നു. മീറ്റര്‍ റീഡര്‍മാരുടെ ഏരിയാ, റീഡിംഗ് എടുക്കുന്ന തീയതി, ക്രമം ഇവ മാറ്റുന്നതിനുള്ള സൌകര്യം ലഭ്യമാകുന്നു. സെക്ഷന്‍ ഓഫീസിന്റെ മേഖല തിരിച്ചും, മീറ്റര്‍ റീഡിംഗ് ഏടുക്കുന്ന ക്രമത്തിലും വിവിധ തരത്തില്‍ ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയുന്നു-തുടങ്ങി സെക്ഷന്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങളും ഡിവിഷന്‍ തലത്തില്‍ നല്‍കേണ്ട അക്കൌണ്ട്സ് സംബന്ധമായ വിവിധ റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും പുതിയ ബില്ലിംഗ് സോഫ്റ്റ്വെയറില്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്.

ബോര്‍ഡിന് കോടികളുടെ ലാഭം
മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടുകൂടി വികസിപ്പിച്ച ജ്യോതി സോഫ്റ്റ്വെയര്‍ നിലവില്‍ ഒരു സെക്ഷനില്‍ വിന്യസിക്കുന്നതിന്  സോഫ്റ്റ്വെയര്‍ ഇനത്തില്‍ വേണ്ടിവരുന്ന ചിലവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തില്‍ വികസിപ്പിച്ച പുതിയ സോഫ്റ്റ്വെയര്‍ വിന്യസിപ്പിക്കുന്നതിന് വേണ്ടിവരുന്ന ചിലവും താരതമ്യം ചെയ്തു നോക്കുമ്പോഴാണ് മൈക്രോസോഫ്റ്റ് എന്ന കുത്തക കമ്പനിയുടെ തട്ടിപ്പിന്റെ ആഴം വ്യക്തമായും മനസ്സിലാകുന്നത്. ഇലക്ട്രിക്കല്‍ സെക്ഷനിലെ ജ്യോതി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന സെര്‍വര്‍ കമ്പ്യൂട്ടറിലെ ഡാറ്റാബേസ് സോഫ്റ്റ്വെയറിന് (ആര്‍.ഡി.ബി.എം.എസ്സ്) 30368 രൂപ ലൈസന്‍സ് ഫീ ആയി മൈക്രോ സോഫ്റ്റിന് നല്‍കേണ്ടി വരുമ്പോള്‍ സ്വതന്ത്ര സോഫ്ട്വെയര്‍ അടിസ്ഥാനത്തിലുള്ള “പോസ്റ്ഗ്രസ്സ്” ഡാറ്റാബേസ് സോഫ്റ്റ്വെയറിന് ഒരു രൂപപോലും ലൈസന്‍സ് ഫീ ആവശ്യമില്ല. അതേപോലെ സെര്‍വര്‍ കമ്പ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റം സോഫ്ട് വെയറായ വിന്‍ഡോസ് സെര്‍വര്‍ 2003-ന് ലൈസന്‍സ് ഫീ ആയി 24242 രൂപ മൈക്രോസോഫ്ടിന് നല്‍കേണ്ടിവരുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തിലുള്ള “ഡെബിയന്‍ ലിനക്സ്” സെര്‍വര്‍ ഓപ്പറേറ്റിംഗ് സിസ്റത്തിന് ലൈസന്‍സ് ഫീ ആവശ്യമില്ല. ക്ളയന്റ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് എക്സ്.പി. ഓപ്പറേറ്റിംഗ് സിസ്റം സോഫ്ട്വെയറിനു പകരം ലൈസന്‍സ് ഫീ ആവശ്യമില്ലാത്ത “ഉപന്ദു ലിനക്സ്” ഓപ്പറേറ്റിംഗ് സിസ്റം ഉപയോഗിക്കുന്നതിലൂടെ ഏകദേശം 20000 രൂപയുടെ നേട്ടം ബോര്‍ഡിനുണ്ടാകുന്നു. മാത്രമല്ല ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റം വളരെ സുരക്ഷിതമായതുകൊണ്ട് ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഇനത്തില്‍ ബോര്‍ഡ് ഒരു സെക്ഷനില്‍ ചിലവഴിക്കുന്ന 10000 രൂപയോളവും രൂപയും ലാഭിക്കാന്‍ കഴിയുന്നു. മറ്റു ചിലവിനങ്ങളിലെ ലാഭം കൂടിയായാല്‍ ഒരു സെക്ഷനിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തില്‍ മാത്രം ബോര്‍ഡിന് 88770/- രൂപയുടെ ലാഭമാണുണ്ടാകുന്നത്. 450 സെക്ഷനുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തോടുകൂടി ഏകദേശം 4 കോടി രൂപയുടെ ലാഭവും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മൈക്രോസോഫ്റ്റിന്റെ പുതിയ സോഫ്റ്റ്വെയര്‍ പതിപ്പുകള്‍ ഒഴിവാക്കുന്നതിലൂടെ ആവര്‍ത്തന ചിലവിനത്തില്‍ വരുന്ന 5 മുതല്‍ 6 കോടി രൂപ വരെയുള്ള ലാഭവും ബോര്‍ഡിന് ഉണ്ടാകുന്നു.

അതുകൊണ്ടുതന്നെയാണ് വൈദ്യുതിബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതും. കുത്തക സോഫ്റ്റ്വെയറിന്റെ വക്താക്കളും അവരുടെ അഭ്യുദയകാംഷികളും വൈദ്യുതബോര്‍ഡിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ വളരെ ഉത്കണ്ഠയോടുകൂടിയാണ് വീക്ഷിക്കുന്നത്.

വിജ്ഞാനത്തിന്റെ കുത്തക വിരലില്‍ എണ്ണാവുന്ന കമ്പനികള്‍ കൈയ്യടക്കുന്നത് അവസാനിപ്പിക്കണമെങ്കില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണം വിജയിപ്പിക്കേണ്ടതുണ്ട്. അതിന് ഇന്ത്യയില്‍ തുടക്കം കുറിക്കുവാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തിലുള്ള എല്‍ .റ്റി. ബില്ലിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണം സമബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1316
mod_vvisit_counterYesterday4897
mod_vvisit_counterThis Month120429
mod_vvisit_counterLast Month152890

Online Visitors: 78
IP: 54.145.118.24
,
Time: 07 : 22 : 44