KSEBOA - KSEB Officers' Association

Tuesday
May 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മാടക്കത്തറയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; ഒരാഴ്ച വൈദ്യുതി നിയന്ത്രണം

മാടക്കത്തറയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; ഒരാഴ്ച വൈദ്യുതി നിയന്ത്രണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Madakkatharaമാടക്കത്തറ 400 കെവി സബ്സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഇന്ന് രാവിലെ 5.50നാണ് ഉദുമല്‍പേട്ടയില്‍നിന്ന് മാടക്കത്തറയിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടിച്ചത്. രണ്ടുമണിക്കൂറോളം തൃശ്ശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ശ്രമം നടത്തിയ ശേഷമാണ് തീയണച്ചത്. സ്ഫോടനത്തില്‍ ആളപായമില്ല.ഉടനെ വൈദ്യുതി നിലച്ചതിനാല്‍ വലിയ അപകടം ഒഴിവായി. രണ്ടുകോടിയുടെ നഷ്ടം കണക്കാക്കുന്നു. സ്ഫോടനം മൂലം 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നതിനെ തുടര്‍ന്നു വടക്കന്‍ കേരളത്തില്‍ വയനാട് ഒഴികെ ഒരാഴ്ചക്കാലം അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. നോമ്പ് കാലമായതിനാല്‍ ഏഴു മുതല്‍ പത്തു വരെയാണു നിയന്ത്രണം.

വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ അഗ്നിശമന സേനയുടെ നാലു യൂണിറ്റുകള്‍ ഒന്നര മണിക്കൂര്‍ സമയമെടുത്താണു തീയണച്ചത്. സ്ഫോടനത്തെ തുടര്‍ന്നു 600 മെഗാവാട്ട് പ്രസരണ ശേഷിയുള്ള സബ് സ്റ്റേഷന്റെ പ്രവര്‍ത്തനം 300 മെഗാവാട്ടായി വെട്ടിക്കുറച്ചു. വലിയൊരു ശബ്ദത്തോടെയാണ് ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത്. 'ബുഷിങ്' പൊട്ടിത്തകര്‍ന്ന് തെറിച്ചെങ്കിലും ഇവ പ്രതിരോധച്ചുമരില്‍ തട്ടിവീണതിനാല്‍ തൊട്ടപ്പുറത്തുള്ള ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീപടര്‍ന്നില്ല. ട്രാന്‍സ്‌ഫോര്‍മര്‍ ഏറെക്കുറെ കത്തിനശിച്ചു. ഉള്ളിലേക്കും തീപടര്‍ന്നു. ഏഴ് ട്രാന്‍സ്‌ഫോര്‍മര്‍ യൂണിറ്റില്‍ രണ്ടാമത്തെ യൂണിറ്റിലാണ് തീയുണ്ടായത്. 50 ടണ്‍ ഉള്ളതാണ് ട്രാന്‍സ്‌ഫോര്‍മര്‍. ഇതില്‍ 30,000 ലിറ്റര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഓയില്‍ ഉണ്ടായിരുന്നു.

105 മെഗാവോള്‍ട്ട് ആമ്പിയര്‍ ശേഷിയുള്ളതാണ് കത്തിനശിച്ച ട്രാന്‍സ്‌ഫോര്‍മര്‍. രണ്ടുകോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഒന്ന്, രണ്ട്, മൂന്ന് യൂണിറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തനം മുടങ്ങി. ഞായറാഴ്ച പരിശോധനാ ദിവസമായതിനാല്‍ ബോര്‍ഡിന്റെ അനുമതിയോടെ മറ്റു സ്ഥലങ്ങളിലേക്ക് വൈദ്യുതിവിതരണത്തിനുള്ള ക്രമീകരണം കഴിഞ്ഞദിവസം ഏര്‍പ്പാടാക്കിയതിനാല്‍ തത്കാലം വിതരണപ്രതിസന്ധിയില്ല. 400 കെ.വി.യില്‍ വൈദ്യുതി എത്തുന്നതിന് തടസ്സം വരാതെ അഡീഷണല്‍ യൂണിറ്റായ നാലില്‍കൂടി വൈദ്യുതി ലഭിക്കുന്നുണ്ട്. എന്നാല്‍, വടക്കന്‍ജില്ലകളിലും പാലക്കാട്ടും വൈദ്യുതിയുടെ കുറവുണ്ട്. ഞായറാഴ്ച രാത്രി മറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ വഴി വൈദ്യുതി കൊണ്ടുവന്നാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്. ഒരാഴ്ചത്തേക്ക് വയനാട് ഒഴികെയുള്ള വടക്കന്‍മേഖലയില്‍ വൈകീട്ട് ഏഴിനും 10നും ഇടയ്ക്ക് അരമണിക്കൂര്‍ വൈദ്യുതിനിയന്ത്രണം ഉണ്ടാകും.

പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ ഒരാഴ്ച എടുക്കുമെന്നാണ് അറിവ്. ഉദുമല്‍പേട്ടില്‍ നിന്നുള്ള കേന്ദ്ര വൈദ്യുതി, കേരളത്തിലെ തെക്കന്‍ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി എന്നിവ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു വിതരണം ചെയ്യുന്നത് ഏക 400 കെവി സബ് സ്റ്റേഷനായ മാടക്കത്തറ വഴിയാണ്. മൂന്നു കൂറ്റന്‍ ട്രാന്‍സ്ഫോമറുകള്‍ വീതമുള്ള രണ്ടു പാനലുകളിലായാണു പ്രസരണ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

വന്‍ ശബ്ദത്തോടെയുള്ള സ്ഫോടനത്തില്‍ ട്രാന്‍സ്ഫോമറിന്റെ ഭാഗങ്ങള്‍ 200 മീറ്റര്‍ ദൂരം വരെ തെറിച്ചുവീണു. ഏതാനും വാരകള്‍ മാത്രം അകലെയുള്ള കണ്‍ട്രോള്‍ റൂമിലായിരുന്നു ഈ സമയം ജീവനക്കാര്‍. വിവരം അറിഞ്ഞതിനെ തുടര്‍ന്നു ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന എത്തി കാര്‍ബണ്‍ഡൈ ഓക്സൈഡ് ഫോം ഉപയോഗിച്ചാണു തീ കെടുത്തിയത്. സംഭവത്തെ തുടര്‍ന്നു വൈദ്യുതി ബോര്‍ഡ് ട്രാന്‍സ്മിഷന്‍ അംഗം പി.കെ. ദയപ്രദീപ്, ചീഫ് എന്‍ജിനീയര്‍ ഒ. അശോകന്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ക്കു നേതൃത്വം നല്‍കി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday297
mod_vvisit_counterYesterday5210
mod_vvisit_counterThis Month101823
mod_vvisit_counterLast Month132633

Online Visitors: 67
IP: 54.158.194.80
,
Time: 01 : 23 : 20