KSEBOA - KSEB Officers' Association

Friday
Jan 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മാര്‍ച്ച് 18 - വൈദ്യുതി ബോര്‍ഡ് തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും നിയമസഭാമാര്‍ച്ച്

മാര്‍ച്ച് 18 - വൈദ്യുതി ബോര്‍ഡ് തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും നിയമസഭാമാര്‍ച്ച്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kerala Niyamasabhaവൈദ്യുതി ബോര്‍ഡ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രൂക്ഷമായ വൈദ്യുതിക്ഷാമം കേരളത്തിന്റെ എല്ലാ വികസനത്തുറകളെയും ബാധിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഇതോടൊപ്പം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും സ്ഥാപനത്തെ ബാധിക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡിലെ ഉല്‍പാദന, പ്രസരണ, വിതരണ മേഖലകളിലെല്ലാം കടുത്ത സ്തംഭനാവസ്ഥ നിലനില്‍ക്കുന്നു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ച സ്ഥിതിയിലാണ്. വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ബില്ല് നല്‍കുന്നതിനുള്ള ഇന്‍വോയിസ് പോലും കൃത്യമായി അച്ചടിച്ചുനല്‍കാന്‍ കഴിയുന്നില്ല്ല. കേടായ മീറ്ററുകള്‍ മാറ്റിവെക്കുന്നതിനോ സമയബന്ധിതമായി പുതിയ കണക്ഷനുകള്‍ നല്‍കുന്നതിനോ കഴിയാത്ത അവസ്ഥ സെക്ഷന്‍ ഓഫീസുകളില്‍ ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്കാണ് നയിക്കുന്നത്. ഇങ്ങിനെ തികച്ചും കെടുകാര്യസ്ഥത നിറഞ്ഞ അവസ്ഥയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടുന്ന ബോര്‍ഡ് മാനേജ്മെന്റും സര്‍ക്കാരും വൈദ്യുതി ബോര്‍ഡ് പുന:സംഘടന പൂര്‍ത്തിയാക്കുകയാണ് ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത് എന്ന നിലപാടാണ് സ്വീകരിക്കുന്നത്. പുന:സംഘടനാ നടപടികള്‍ ധൃതിപിടിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ന്യായമായും ഉറപ്പുവരുത്തേണ്ട തൊഴിലവകാശങ്ങള്‍ പോലും വിസ്മരിക്കുന്ന നിലയും ഉണ്ടാകുകയാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡിനെ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകുന്നതിന് മുന്‍ഗണന നല്‍കണമെന്നും ബോര്‍ഡിലെ ജീവനക്കാരേയും ഓഫീസര്‍മാരേയും വിശ്വാസത്തിലെടുത്ത് പുന:സംഘടനാ നടപടികളിലെ ധൃതി ഒഴിവാക്കണമെന്നും ഞങ്ങള്‍ വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു.അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടല്ലാതെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയില്ല. എന്നാല്‍ ബോര്‍ഡ് ഏറ്റെടുത്തിട്ടുള്ള നിര്‍മ്മാനപ്രവര്‍ത്തനങ്ങള്‍ പോലും സ്ഥംഭനത്തിലാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍ തുടങ്ങിയ പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം ഇഴയുകയാണ്. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. പ്രസരണ മേഖലയിലാകട്ടെ പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടാണ് വൈദ്യുതി ബോര്‍ഡിനുള്ളത്. കഴിഞ്ഞ രണ്ടുകൊല്ലം കൊണ്ട് വിരലിലെണ്ണാവുന്ന സബ്സ്റ്റേഷനുകള്‍ മാത്രമാണ് പണിപൂര്‍ത്തിയായത്. വിതരണ രംഗത്ത് ഒരു വികസനപ്രവര്‍ത്തനവും നടക്കുന്നില്ല. സാധനസാമഗ്രികളില്ലാത്തതിനാല്‍ ദൈനംദിന അറ്റകുറ്റപ്പണികള്‍ പോലും മുടങ്ങുന്ന സ്ഥിതിയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ബില്ലിങ്ങ് സ്റ്റേഷനറിപോലും മുടങ്ങുന്നത് ബോര്‍ഡിന്റെ റവന്യൂവരുമാനത്തേയും ബാധിക്കുകയാണ്. ഉപഭോക്താക്കാള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ ഒന്നുംതന്നെ സമയബന്ധിതമായി നല്‍കാനാകാത്തത് കടുത്ത അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ വൈദ്യുതി വികസനം ഉറപ്പുവരുത്തുന്നതിന് ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും സമീപനങ്ങളില്‍ മാറ്റമുണ്ടാകേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് പുനസംഘടനക്ക് ധൃതി വേണ്ട, വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, കേരളത്തിന്റെ വൈദ്യുതി വികസനം ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംയുക്ത സംഘടനാ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബോര്‍ഡിലെ തൊഴിലാളികളും ഓഫീസര്‍മാരും 2013 മാര്‍ച്ച് 18ന് നിയമസഭാമാര്‍ച്ച് നടത്തുന്നു. ഇക്കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം കൂടുതല്‍ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തയ്യാറാകുമെന്നും അറിയിക്കുന്നു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2212
mod_vvisit_counterYesterday4904
mod_vvisit_counterThis Month82243
mod_vvisit_counterLast Month139839

Online Visitors: 69
IP: 54.227.104.40
,
Time: 13 : 06 : 19