KSEBOA - KSEB Officers' Association

Saturday
Nov 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ലൈന്‍ വിറ്റെന്ന മാതൃഭൂമി വാര്‍ത്ത ശരിയല്ല: വൈദ്യുതി ബോര്‍ഡ്

വൈദ്യുതി ലൈന്‍ വിറ്റെന്ന മാതൃഭൂമി വാര്‍ത്ത ശരിയല്ല: വൈദ്യുതി ബോര്‍ഡ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Mathrubhumi 'വൈദ്യുതിബോര്‍ഡിന്റെ ലൈന്‍ വിറ്റു' എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചു. ബോര്‍ഡിന്റെ നിലവിലുള്ള ലൈനുകള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് 2005 ഒക്ടോബര്‍ 31നാണ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. 2006 ജനുവരിയില്‍ കൈമാറുന്ന ലൈനുകള്‍ക്ക് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ അടയ്ക്കേണ്ടുന്ന തുക തീരുമാനിക്കുകയും പവര്‍ഗ്രിഡ് കോര്‍പറേഷനെ അറിയിക്കുകയും ചെയ്തു. ഇതാണ് കെഎസ്ഇബിയുടെ ലൈന്‍ ഇപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ധ്വനി വരുന്ന വിധത്തില്‍ വാര്‍ത്തയാക്കിയത്.

കൂടംകുളം ആണവനിലയത്തില്‍നിന്ന് കേരളത്തിന്റെ വൈദ്യുതിവിഹിതമായ 266 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നതിനുള്ള 400 കെവി ശൃംഖല കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പറേഷനാണ് നിര്‍മിക്കുന്നത്. ഇതോടനുബന്ധിച്ച് തിരുനെല്‍വേലി ഇടമ ഈസ്റ്റ്കൊച്ചി മാടക്കത്തറ റൂട്ടില്‍ 400 കെവി ലൈനും കൊച്ചി ഈസ്റ്റില്‍ 400 കെവി സബ്സ്റ്റേഷനും പവര്‍ഗ്രിഡ് കോര്‍പറേഷന്‍ നിര്‍മിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് നിലവിലുള്ള തിരുനെല്‍വേലി ഇടമ 220 കെവി ലൈന്‍ 400 കെവിയിലേക്ക് ഉയര്‍ത്തുക, ഇടമ ഈസ്റ്റ് കൊച്ചി 400 കെവി ലൈന്‍ പുതുതായി നിര്‍മിക്കുക, ഈസ്റ്റ് കൊച്ചിമുതല്‍ മാടക്കത്തറവരെ നിലവിലെ ഇടുക്കി മൈസൂര്‍ 220 കെവി ലൈനില്‍ കീഴില്ലംമുതല്‍ മാടക്കത്തറവരെയുള്ള 58 കിലോമീറ്റര്‍ ലൈന്‍ 400 കെവിയിലേക്ക് ഉയര്‍ത്തുക എന്നിങ്ങനെയാണ് തീരുമാനിച്ചത്.

ലൈന്‍ റൂട്ടും അലൈന്‍മെന്റും സംബന്ധിച്ച തീരുമാനം 2003 ഏപ്രില്‍ എട്ടിന് അന്നത്തെ വൈദ്യുതിമന്ത്രി വിളിച്ചുകൂട്ടിയ കെഎസ്ഇബി സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി, ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍, പവര്‍ഗ്രിഡ് എന്നീ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഉണ്ടായത്. തുടര്‍ന്ന് 2004 മാര്‍ച്ച് അഞ്ചിലെ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ പവര്‍സിസ്റ്റം പ്ളാനിങ് സ്റ്റാന്‍ഡിങ്കമ്മിറ്റി ഇത് അംഗീകരിച്ചു. പുതിയ ലൈന്‍ വലിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നിലവിലുള്ള ലൈനുകള്‍ അപ്ഗ്രേഡ് ചെയ്യുക സാധാരണമാണ്.

ലൈന്‍ പവര്‍ഗ്രിഡിന് കൈമാറിയതുമൂലം വീലിങ്ചാര്‍ജ് കെഎസ്ഇബി നല്‍കേണ്ടിവരുന്നില്ല. 400 കെവി ലൈനില്‍കൂടി വൈദ്യുതികൊണ്ടുവരുന്നതിന് പവര്‍ഗ്രിഡ് ട്രാന്‍സ്മിഷന്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. ലൈന്‍ നിര്‍മാണത്തിനുള്ള ചെലവുമായി ബന്ധപ്പെട്ടാണ് ട്രാന്‍സ്മിഷന്‍ ചാര്‍ജ് തീരുമാനിക്കുന്നത്. ഈ ലൈനില്‍നിന്ന് ആനുകൂല്യം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിന്റെ ചെലവ് വഹിക്കുന്നതാണ്. ഇപ്പോള്‍ കേരളം ചെലവിന്റെ 14 ശതമാനമാണ് വഹിക്കേണ്ടിവരുന്നതെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1793
mod_vvisit_counterYesterday4293
mod_vvisit_counterThis Month105240
mod_vvisit_counterLast Month157088

Online Visitors: 63
IP: 54.198.2.110
,
Time: 11 : 08 : 23