KSEBOA - KSEB Officers' Association

Tuesday
May 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സ്വപ്നങ്ങള്‍ ബാക്കിയാക്കി മെറിന്‍ യാത്രയായി

സ്വപ്നങ്ങള്‍ ബാക്കിയാക്കി മെറിന്‍ യാത്രയായി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Merinമൂലമറ്റം പവര്‍ഹൌസിലുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റു മരിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ മെറിന്‍ ഐസക്കിനു മൂലമറ്റം എച്ച്ആര്‍സി ഹാളില്‍ വൈദ്യുതിബോര്‍ഡിന്റേയും വിവിധ സംഘടനകളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി അര്‍പ്പിച്ചു. വിവാഹം കഴിഞ്ഞ് അന്‍പത്തിനാലാം ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ മെറിന്‍ ഐസക് മരണത്തിനും ജീവിതത്തിനും ഇടയില്‍ കഴിഞ്ഞത് അഞ്ചുദിവസം. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സഹപ്രര്‍ത്തകരുടെയും പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി അസി. എന്‍ജിനിയര്‍ മെറിന്‍ ഐസക് (26) യാത്രയായി.

ഒന്നരമാസംമുമ്പ് ഏപ്രില്‍ 28നായിരുന്നു മെറിനും തിരുവനന്തപുരത്ത് എസ്ബിഐയില്‍ ക്ലാര്‍ക്കായ മേലുകാവ് വാളകം സ്വദേശി കൂവക്കണ്ടത്ത് റോയിയും വിവാഹിതരായത്. 25-06-2011നു രാവിലെ 11.15ന് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു ദിവസമായി ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. മെറിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. മെറിന്‍ ഐസക്കിന്റെ കുടുംബത്തെ വൈദ്യുതി ബോര്‍ഡ് സംരക്ഷിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. . ജോലിക്കിടെയുണ്ടായ അപകടത്തിലാണ് മെറിന് അപകടം പറ്റിയത്. ഇത് സംസ്ഥാനത്തിന്റെ നഷ്ടമായി വൈദ്യുതി ബോര്‍ഡ് കാണുമെന്നും കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. മെറിന്റെ മൃതദേഹം 26-06-2011നു ഉച്ചകഴിഞ്ഞു മൂന്നിലവ്‌ വാളകം സെന്റ്‌ ലൂക്ക്‌ സി.എസ്‌.ഐ. പള്ളി സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

ആയിരങ്ങളാണ്‌ തോരാതെ പെയ്‌ത മഴയിലും വാളകമെന്ന മലയോരഗ്രാമത്തിലേക്കൊഴുകിയത്‌. സംസ്കാര ചടങ്ങില്‍ നാനാതുറകളില്‍പെട്ട നൂറുകണക്കിനു ജനങ്ങളാണു മെറിന് യാത്രാമൊഴി ചൊല്ലിയത്. ശക്തമായ മഴയെ അവഗണിച്ചു വന്‍ ജനക്കൂട്ടമാണു മെറിനെ അവസാനമായി ഒരുനോക്കു കാണാന്‍ എത്തിയത്.പൂമാല സിഎസ്ഐ പള്ളിയോടനുബന്ധിച്ചുള്ള വീട്ടില്‍ വച്ചിരുന്ന മൃതദേഹത്തില്‍ അതിരാവിലെ മുതല്‍തന്നെ നൂറുകണക്കിനു ജനങ്ങളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. മന്ത്രി പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അലക്സ് കോഴിമല തുടങ്ങിയവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Merinഫ്രീസറിനു സമീപംവച്ച വിവാഹ വസ്ത്രത്തിലുള്ള മെറിന്റെ ചിത്രത്തില്‍ റോസാപ്പൂക്കള്‍ അര്‍പ്പിച്ചിരുന്നു. രാവിലെ പള്ളിയിലെ ആരാധനയ്ക്കുശേഷം സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. വെട്ടിമറ്റം സിഎസ്ഐ പള്ളിവികാരി റവ. കെ.ഡി. ദേവസ്യ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലിയാണു രാവിലെതന്നെ വീട്ടിലെത്തിയത്.പതിനൊന്നരയോടെ പൂമാലയില്‍നിന്നും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അനവധി വാഹനങ്ങളുടെ അകമ്പടിയോടെ മെറിന്റെ പ്രവര്‍ത്തന മേഖലയായിരുന്ന മൂലമറ്റത്തേക്കു നീങ്ങി.

പന്ത്രണ്ടരയോടെ കെഎസ്ഇബിയുടെ വകയായുള്ള മൂലമറ്റം എച്ച്ആര്‍സി ഹാളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ ഇവിടെ വന്‍ ജനാവലിയാണു മെറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നത്. ഹൈഡല്‍ റിക്രിയേഷന്‍ ഹാളില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരുടെ നിര ഒരു മണിക്കൂറോളം നീണ്ടു. കെഎസ്ഇബിയിലെ സഹപ്രവര്‍ത്തകരായ വനിതാ ഉദ്യോഗസ്ഥര്‍ നിറകണ്ണുകളോടെയാണു സഹപ്രവര്‍ത്തകയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.

KSEBOA pays tributes to merinകറുത്ത ബാഡ്ജ് ധരിച്ച്, മെറിന്റെ ചിത്രവുമായി എത്തിയ സഹപ്രവര്‍ത്തകരില്‍ പലരും പൊട്ടിക്കരഞ്ഞു.കെഎസ്ഇബി ജനറേഷന്‍ ബോര്‍ഡ് മെമ്പര്‍ അന്നമ്മ ജോണ്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സൂസന്‍ ജേക്കബ്, ചീഫ് എന്‍ജിനീയര്‍ (ജനറേഷന്‍) ബാബുരാജ്, ഡിസിസി പ്രസിഡന്റ് റോയി കെ. പൌലോസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഇടുക്കി ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് എ.പി. ഉസ്മാന്‍, പഞ്ചായത്തു പ്രസിഡന്റ് ഉഷ ഗോപിനാഥ്, ബ്ളോക്ക് മെമ്പര്‍ എം. മോനിച്ചന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന് ഒന്നരയോടെ മേലുകാവ് വാളകം സെന്റ് ലൂക്്സ് സിഎസ്ഐ പള്ളിയിലേക്കു വിലാപയാത്ര പുറപ്പെട്ടു. വിലാപയാത്രയില്‍ നൂറുകണക്കിനു നാട്ടുകാരും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.മൂന്നുമണിയോടെ മൃതദേഹം വാളകം പള്ളിയിലെത്തിച്ചു ശുശ്രൂഷകള്‍ ആരംഭിച്ചു. ഇൌസ്റ്റ് കേരള മഹായിടവക ബിഷപ് റവ. ഡോ. കെ.ജി. ദാനിയലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകള്‍. ബിഷപ്പുമാരായ റവ. ഡോ. കെ.ജെ. സാമുവല്‍, റവ. ഡോ. മൈക്കിള്‍ ജോണ്‍ എന്നിവരും റവ. മാമ്മച്ചന്‍ ഐപ്, റവ. കെ.എസ്. ദാനിയല്‍ തുടങ്ങിയ വൈദികരും ശുശ്രൂഷകള്‍ക്കു സഹകാര്‍മികത്വം വഹിച്ചു.

തുടര്‍ന്നു നാലരയോടെയാണു സംസ്കാരം നടത്തിയത്. പള്ളിയിലേക്കുള്ള വഴിയില്‍ വാഹനങ്ങളുടെ തിരക്കു കൂടിയതിനെ തുടര്‍ന്ന് വഴി ബ്ളോക്കായി പലരും രണ്ടു കിലോമീറ്ററോളം നടന്നാണു പള്ളിയിലെത്തിയത്. സംസ്കാര ചടങ്ങില്‍ പി.ടി. തോമസ് എംപി, ജോസ് കെ. മാണി എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ദക്ഷിണ റയില്‍വേ ചീഫ് എന്‍ജിനീയര്‍ ജോര്‍ജ് ജോണ്‍, ഡിഐജി: ടി.ജെ. ജോസ് തുടങ്ങി ഒട്ടനവധിപേര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

അസിസ്റ്റന്റ് എന്‍ജിനിയര്‍ മെറിന്‍ ഐസകിന്റെ വേര്‍പാടില്‍ കെഎസ്ഇബി ഓഫീസേര്‍സ് അസോസിയേഷന്‍ അനുശോചിച്ചു. വൈദ്യുതി ബോര്‍ഡില്‍ ജോലി ലഭിക്കുംമുമ്പ് തൊടുപുഴ താലുക്ക് വ്യവസായ കേന്ദ്രത്തില്‍ കുറച്ചുകാലം ജോലി നോക്കിയിരുന്നു. 2009 നവംബറിലാണ് മൂലമറ്റം പവര്‍ഹൗസില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിയില്‍ Merin and husbandപ്രവേശിച്ചത്. അതിനുമുമ്പ് തൊടുപുഴ കെഎസ്ഇബി ഓഫീസില്‍ മൂന്നുമാസം ട്രെയിനിയായിരുന്നു. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സിഎസ്ഐ പള്ളിയില്‍ നടന്ന വിവാഹത്തില്‍ മൂലമറ്റത്തുനിന്നും പൂമാലയില്‍നിന്നും നിരവധി പേര്‍ പങ്കെടുത്തിരുന്നു. എസ്ബിഐ (തിരുവനന്തപുരം) ഉദ്യോഗസ്ഥനായ പാലാ മേലുകാവ് കുടിയാറ്റില്‍ റോയിയുമായി ഏപ്രില്‍ 28നായിരുന്നു മെറിന്റെ വിവാഹം. തൊടുപുഴ പൂമാല തെക്കോലിക്കല്‍ ടി.ജെ. ഐസക്കിന്റെ മകളാണ് മെറിന്‍. മേലുകാവ് വാളകം സ്വദേശിയായ ഐസക് പൂമാല സിഎസ്ഐ പള്ളിയിലെ സഭാ ശുശ്രൂഷകനാണ്.

ഇതേസമയം, മെറിനൊപ്പം പരുക്കേറ്റ സബ് എന്‍ജിനീയര്‍ കെ.എസ്. പ്രഭയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ് ബേണ്‍സ് ഐസിയുവില്‍ കഴിയുന്ന പ്രഭ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് 5.40നാണ് മൂലമറ്റം പവര്‍ ഹൌസിലെ ജനറേറ്റിങ് സിസ്റ്റത്തിലെ കണ്‍ട്രോള്‍ പാനലില്‍ പൊട്ടിത്തെറിയുണ്ടായത്. രണ്ടാം ഷിഫ്റ്റ് ഡ്യൂട്ടിയായിരുന്നു മെറിനും പ്രഭയ്ക്കും.

സാധാരണകുടുംബത്തില്‍ പിറന്ന മെറിന്‍ പഠനത്തിലും മിടുക്കിയായിരുന്നു. എല്‍പി സ്കൂളില്‍ പഠിച്ചതു അമ്മ മേരി ഐസക്കിന്റെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തുള്ള വീട്ടില്‍ നിന്നാണ്. പാമ്പാടി കെജി കോളജിലും പാമ്പാടി എന്‍ജിനിയറിംഗ് കോളജിലുമായിരുന്നു തുടര്‍ പഠനം. ഏക സഹോദരി ആന്‍സി (ഗ്രീഷ്മ) കെഎസ്ഇ ബോര്‍ഡില്‍ കാഷ്യറാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1533
mod_vvisit_counterYesterday4799
mod_vvisit_counterThis Month97849
mod_vvisit_counterLast Month132633

Online Visitors: 79
IP: 23.20.7.34
,
Time: 07 : 38 : 12