KSEBOA - KSEB Officers' Association

Wednesday
Oct 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മൂലമറ്റം അപകടം - പ്രഭയും മരണത്തിനു കീഴടങ്ങി

മൂലമറ്റം അപകടം - പ്രഭയും മരണത്തിനു കീഴടങ്ങി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Prabhaമൂലമറ്റം പവര്‍ ഹൗസിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സബ് എന്‍ജിനിയര്‍ കെ എസ് പ്രഭയും(48) മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ പ്രഭ 29-06-2011നു രാവിലെ പത്തരയോടെയാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം കഴിഞ്ഞു വൈകിട്ട് ആറരയോടെയാണ് മൂലമറ്റം എച്ച്‌.ആര്‍ .സി. ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചത്. നിശബ്ദതയുടെ തേങ്ങലായിരുന്നു എച്ച്ആര്‍സി ഹാളില്‍ ഉയര്‍ന്നത്. അഞ്ചു ദിവസത്തിനിടെ രണ്ടു സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ടതിന്റെ വേദന കടിച്ചമര്‍ത്തി സഹപ്രവര്‍ത്തകര്‍ സബ് എന്‍ജിനീയര്‍ കെ.എസ്. പ്രഭയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. നൂറു കണക്കിന് സഹപ്രവര്‍ത്തകരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. വനിതകളുള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞു.
പവര്‍ ഹൌസിലുണ്ടായ പെട്ടിത്തെറിയില്‍ പരുക്കേറ്റ അസിസ്റ്റന്റ് എന്‍ജിനീയര്‍ മെറിന്‍ ഐസക് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. മെറിന് സഹപ്രവര്‍ത്തകരും നാട്ടുകാരും ഞായറാഴ്ച ഇതേ ഹാളില്‍ വികാരനിര്‍ഭരമായ യാത്രാമൊഴിയാണ് നല്‍കിയത്. ആ വേദന തീരും മുന്‍പേ മറ്റൊരു സഹപ്രവര്‍ത്തകനായ കെ.എസ്. പ്രഭയുടെ മൃതദേഹവും എത്തിയതോടെ ഉദ്യോഗസ്ഥര്‍ ദുഃഖം അടക്കാന്‍ പാടുപെട്ടു. വൈകിട്ട് ആറരയോടെ എത്തിച്ച മൃതദേഹം അര മണിക്കൂറോളം പൊതു ദര്‍ശനത്തിന് വച്ചു.തികഞ്ഞ അര്‍പ്പണ മനോഭാവമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ പവര്‍ഹൗസിലെ ജീവനക്കാര്‍ ഒന്നടങ്കം വിതുമ്പി. ജോലിയില്‍ പ്രഭ പുലര്‍ത്തിയ അര്‍പ്പണ മനോഭാവംതന്നെയാണ് മെറിനെ രക്ഷിക്കുന്നതിനു നടത്തിയ ശ്രമത്തിലും കണ്ടത്- രണ്ടുപേരുടെയും ജീവന്‍ നഷ്ടമായെങ്കിലും.

കെ എസ് പ്രഭയുടെ വേര്‍പാടില്‍ കെഎസ്ഇബി ഓഫീസേര്‍സ് അസോസിയേഷന്‍ അനുശോചിച്ചു. ജീവിതത്തിന്റെ നാനാ Prabhaതുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജനറേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ എം. മുഹമ്മദ് റാവുത്തര്‍ , ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ സിജി ജോസ്, എന്‍.എന്‍.ഷാജി തുടങ്ങി ഒട്ടനവധി ഉദ്യോഗസ്ഥരും സംഘടനകളും സഹപ്രവര്‍ത്തകന് അന്ത്യാജ്ഞലി അര്‍പ്പിച്ചു.

പ്രഭയുടെ മൃതദേഹം മൂലമറ്റം പവര്‍ഹൗസില്‍ ബുധനാഴ്ച വൈകീട്ട് പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മെറിന്റെ മാതാപിതാക്കളും ബന്ധുക്കുളും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. ജീവന്‍ നല്‍കിയും മകളെ രക്ഷിക്കാന്‍ ശ്രമിച്ച പ്രഭയോടുള്ള ആദരവ് അവരുടെ നിശ്ശബ്ദമുഖങ്ങളില്‍ നിഴലിച്ചിരുന്നു.

അറക്കുളം കുടയത്തൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ , വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഏഴ് മണിയോടെ കെ.എസ്. പ്രഭയുടെ മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മൃതദേഹത്തെ നിരവധി സഹപ്രവര്‍ത്തകരും അനുഗമിച്ചു. 

പ്രഭയുടെ മരണം ഭാര്യ പ്രേമവല്ലിയെ വളരെ വൈകിയാണ്‌ അറിയിച്ചത്‌. മരണവാര്‍ത്ത അറിഞ്ഞതോടെ പ്രേമവല്ലി ബോധരഹിതയായി. മക്കളായ അശ്വനി, ആര്യ എന്നിവര്‍ അമ്മയെ സാന്ത്വനപ്പെടുത്തുന്നുണ്ടായിരുന്നു. പ്രഭയുടെ മൃതദേഹം ഒരുനോക്ക്‌ കാണാന്‍വേണ്ടി വെള്ളല്ലൂരില്‍ നിരവധിപേര്‍ രാത്രിയിലും ഉറക്കമിളച്ച്‌ കാത്തിരുന്നു. വെളുപ്പി്‌നു മൂന്നു മണിയോടെ എത്തിയ മൃതദേഹത്തില്‍ ജീവിതത്തിന്റെ നനാതുറയില്‍പ്പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അതിനു ശേഷം വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.

ജൂണ്‍ 20ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് പവര്‍ഹൗസിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച് ശരീരത്തിലേക്ക് തീപടര്‍ന്ന അസിസ്റ്റന്റ് എന്‍ജിനിയര്‍ മെറിന്‍ ഐസക്കിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് സബ് എന്‍ജിനിയര്‍ പ്രഭയ്ക്കും പൊള്ളലേറ്റത്. മെറിന്റെ വസ്ത്രത്തില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ പ്രഭ ഓടിയെത്തി അവരെ നിലത്തുകിടത്തി ഉരുട്ടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രഭ കഴിഞ്ഞ ഒരാഴ്ചയായി എറണാകുളം മെഡിക്കല്‍ സെന്ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്‌സയില്‍ കഴിയുകയായിരുന്നു. ബേണ്‍സ് ഐ.സി.യു.വില്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. പി.എം. ചാക്കോയുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്.

വിലവൂര്‍ക്കോണം ജലജാ മന്ദിരത്തില്‍ പരേതനായ കരുണാകരന്റെയും സരസ്വതിയുടെയും നാലു മക്കളില്‍ രണ്ടാമനാണ് പ്രഭ. കഠിനാധ്വാനംകൊണ്ട് വെല്ലുവിളികളെ തരണംചെയ്ത് ജീവിതം നയിച്ചയാളാണ്പ്രഭ. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മസ്ദൂറായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം പടിപടിയായി ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. മൂലമറ്റത്തേക്ക് പോകുന്നതിനുമുമ്പ് നഗരൂര്‍ സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയറായി സേവനം അനുഷ്ഠിച്ചിരുന്നു. സ്വന്തം നാട്ടുകാരുടെ വൈദ്യുതി സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന ഇദ്ദേഹത്തെ സഹപ്രവര്‍ത്തകരും നാട്ടുകാരും ഒരിക്കലും മറക്കില്ല. മരണവാര്‍ത്ത ഇവര്‍ക്ക് കനത്ത ആഘാതമാണ് നല്‍കിയിട്ടുള്ളത്.

പ്രഭയുടെ ഒരുപാട്കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. വായ്പകളിലൂടെയും മറ്റും സംഭരിച്ച തുകകൊണ്ട് വീട് നിര്‍മിച്ചത് ഒരുവര്‍ഷം മുമ്പാണ്. പ്രഭയുടെ വരുമാനംമാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. മകന്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി നല്ലൊരു ജോലിയില്‍ പ്രവേശിക്കുന്നതും മകളുടെ വിവാഹവുമെല്ലാം പ്രഭ താലോലിച്ചിരുന്ന സ്വപ്നങ്ങളാണെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

വെള്ളല്ലൂര്‍ വിളവൂര്‍ക്കോണം ജലജാമന്ദിരത്തില്‍ പരേതനായ കരുണാകരന്റെയും സരസ്വതിയുടെയും മകനാണ് പ്രഭ. കിളിമാനൂരില്‍ പാരലല്‍ കോളേജ് അധ്യാപികയായ പ്രേമവല്ലിയാണ് ഭാര്യ. മക്കള്‍ : അശ്വനി രാജ് (നാഗര്‍കോവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി), ആര്യ (കിളിമാനൂര്‍ ഗവ.എച്ച്എസ്എസ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി).

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1469
mod_vvisit_counterYesterday4839
mod_vvisit_counterThis Month78356
mod_vvisit_counterLast Month134230

Online Visitors: 79
IP: 54.80.10.56
,
Time: 07 : 23 : 12