
ഒരാളെക്കൂടി നിയമിച്ചതോടെ നിലവിലുള്ള ടെക്നിക്കല്‍ അംഗങ്ങളുടെ അധികാരം വെട്ടിച്ചുരുക്കി. ദയാ പ്രദീപിനു വിതരണത്തിന്റെ ചുമതലയാണു നല്‍കിയിട്ടുള്ളത്.
അന്നമ്മ ജോണിനാണു ജനറേഷന് പ്രൊജക്ടിന്റെ ചുമതല. 2008 ല്‍ സ്ഫോടനമുണ്ടായ മൂഴിയാര്‍ പവര്ഹൗസിന്റ നവീകരണച്ചുമതല ഏറ്റെടുക്കുമ്പോള്‍ റാവുത്തര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായിരുന്നു. നവീകരണം പൂര്‍ത്തിയാക്കി ഐ.എസ്.ഒ. നിലവാരത്തിലെത്തിച്ചതിനു ബോര്‍ഡ് കഴിഞ്ഞമാസം അദ്ദേഹത്തെ പുരസ്കാരം നല്കി ആദരിച്ചു.
ചീഫ് എന്‍ജിനീയറായി സ്ഥാനക്കയറ്റം നല്കിയ ഉടനെയാണ്, മൂലമറ്റത്തു പൊട്ടിത്തെറിമൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യാനുള്ള ദൗത്യം ഏല്പിച്ചത്.
പൊട്ടിത്തെറിയെത്തുടര്‍ന്നു നിലച്ച അഞ്ചാം നമ്പര്‍ ജനറേറ്ററര്‍ കമ്മീഷന് ചെയ്യാനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാകാറായി. ചുരുങ്ങിയ കാലത്തിനിടെ ഈ ഭൂഗര്‍ഭ നിലയത്തില്‍ അദ്ദേഹം ഒട്ടേറെ പരിഷ്കാരങ്ങളാണു നടപ്പാക്കിയത്.
ജീവനക്കാരുടെ ഡ്യൂട്ടി സമയം ആറു മണിക്കൂറാക്കി. നവീകരണത്തിനു മുന്നോടിയായുള്ള പഠനം ബംഗളുരുവിലെ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്പിച്ചു. മൂലമറ്റത്തു ഫയര്സ്റ്റേഷന് സ്ഥാപിക്കാന്‍ ശിപാര്‍ശ നല്കി. ഇതിനുള്ള സ്ഥലം കൈമാറാനും നടപടിയായി. പവര്‍ ഹൗസിലേക്ക് ആംബുലന്‍സ് വാങ്ങി. ഇന്നലെ ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണു നിയമന ഉത്തരവ് ലഭിച്ചത്.
തിരുവനന്തപുരം നാവായിക്കുളത്തു താമസിക്കുന്ന റാവുത്തര്‍ അടൂര്‍ ഏനാത്തു സ്വദേശിയാണ്. കൊല്ലം ടി.കെ.എം. കോളജില്‍നിന്ന് എന്‍ജിനീയറിംഗും എം.ബി.എയും പാസായി. അധ്യാപികയായ ഷാനിഫ ബീവിയാണു ഭാര്യ. മക്കള്‍: നിഷ (എന്‍ജിനീയര്‍),നിഖില്‍(എന്‍ജിനീയറിംഗ് വിദ്യാര്‍ഥി).
ആധാരം - മംഗളം - 02-09-2011