KSEBOA - KSEB Officers' Association

Tuesday
Mar 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതപദ്ധതികളില്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷ മങ്ങുന്നു

വൈദ്യുതപദ്ധതികളില്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷ മങ്ങുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Crisisവൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുന്നു. ചീമേനി താപവൈദ്യുത നിലയത്തിനുള്ള അനുമതി പുനഃപരിശോധനയ്ക്ക് മാറ്റിവച്ച കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം സംസ്ഥാനത്തിന്റെ വികസന മോഹങ്ങള്‍ക്കും കനത്ത തിരിച്ചടിയാകും. കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിയില്‍ അടിക്കടി കുറവു വരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ , പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കാതെയും കേരളത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുകയാണ്.

മലബാര്‍ മേഖലയുടെ വൈദ്യുതിക്ഷാമത്തിന് പരിഹാരം കാണാന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് രണ്ടു വര്‍ഷം മുമ്പ് ചീമേനി താപനിലയം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2000 ഏക്കര്‍ ഭൂമി ഇവിടെ ലഭ്യമാണെന്നതാണ് പദ്ധതിക്ക് ചീമേനിയെ തെരഞ്ഞെടുക്കാന്‍ കാരണം. കല്‍ക്കരി ഇന്ധനമായുള്ള നിലയത്തിനാണ് ആദ്യം ആലോചിച്ചതെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഗണിച്ച് വാതകാധിഷ്ഠിത നിലയത്തിനാണ് തീരുമാനിച്ചത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിനും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നില്ല.

കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷനും(കെഎസ്ഐഡിസി) ചേര്‍ന്ന് തുല്യപങ്കാളിത്തത്തോടെ കമ്പനി രൂപീകരിച്ച് താപനിലയം തുടങ്ങാനാണ് തീരുമാനിച്ചത്. 2009 ഫെബ്രുവരി ഏഴിന് താപനിലയം തുടങ്ങാന്‍ തീരുമാനിച്ച സര്‍ക്കാര്‍ 2010 ഡിസംബര്‍ ഒന്നിന് ഇതിന് ഭരണാനുമതി നല്‍കി. നോഡല്‍ ഏജന്‍സിയായി കെഎസ്ഐഡിസിയെ നിശ്ചയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ രാംകി എന്‍വയറോ എന്‍ജിനിയേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചത്. 4756 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ പദ്ധതിക്ക് അംഗീകാരം നല്‍കൂവെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. ആദ്യമായാണ് മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കേരളത്തിലെ ഒരു പദ്ധതിക്ക് ബാധകമാക്കുന്നത്. മലബാര്‍മേഖലയുടെ വൈദ്യുതിക്ഷാമത്തിന് പരിഹാരം കാണാന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് രണ്ടു വര്‍ഷം മുമ്പ് ചീമേനി താപനിലയം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആയിരത്തിയിരുനൂറ് മെഗാവാട്ട് പദ്ധതിക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ പല സുപ്രധാന വിവരങ്ങളും ഇല്ലെന്നാണ് വിദഗ്ധസമിതി തടസ്സമായി ഉന്നയിച്ചത്.

വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന മിശ്രിതത്തിന്റെ അനുപാതം സംബന്ധിച്ച വിവരങ്ങള്‍ കേരളം സമര്‍പ്പിച്ച അപേക്ഷയില്‍ ഇല്ല. ഇവ അടിയന്തരമായി സമര്‍പ്പിക്കണം. താപവൈദ്യുത നിലയത്തിന് പ്രകൃതിവാതകം നല്‍കുന്ന കമ്പനിയുമായുള്ള ധാരണാപത്രവും ഹാജരാക്കിയിട്ടില്ല-വിദഗ്ധ സമിതി പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന കേരള വ്യവസായ വികസന കോര്‍പറേഷന്‍ സമര്‍പ്പിച്ച പദ്ധതി പരിശോധിച്ച ശേഷമാണ് വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയത്. 4,750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ചീമേനിയിലേത്.


ഇതോടെ താപനിലയ നിര്‍മാണം അനിശ്ചിതമായി നീളും. കൊച്ചി- മംഗളൂരു വാതക ലൈനിലൂടെ ഇതിനാവശ്യമായ പ്രകൃതിവാതകം കൊണ്ടുവരാനാണ് പദ്ധതിയില്‍ നിര്‍ദേശിച്ചത്. മടക്കര തുറമുഖവും ദേശീയപാതയും സമീപത്തായതിനാല്‍ അതുപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരമാവധി കുറഞ്ഞ രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. വാതകാധിഷ്ഠിത നിലയം സ്ഥാപിക്കാന്‍ മുന്നൂറോളം ഏക്കര്‍ സ്ഥലമേ ആവശ്യമുള്ളൂ. 1100 മെഗാവാട്ട് ശേഷിയാണ് വിഭാവനം ചെയ്തത്. കേരളത്തിന്റ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയായിരുന്നു ഇത്.

ജലവൈദ്യുത പദ്ധതികളുടെ സാധ്യത മങ്ങിയതോടെയാണ് താപനിലയത്തെക്കുറിച്ച് സംസ്ഥാനം ആലോചിച്ചത്. ഇതിനുമുമ്പ് തീരുമാനിച്ച സൈലന്റ്വാലി പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചപ്പോള്‍ കേരളം പൂയംകൂട്ടി പദ്ധതിക്ക് ചോദിച്ചു. അതും അതിരപ്പള്ളിയും ചീമേനിയുംകൂടി തള്ളിയതോടെ പുതിയ വൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ പറ്റില്ലെന്ന നിലയിലാണ് കേരളം. സംസ്ഥാനം ഇരുട്ടിലേക്ക് പോകുന്നതോടൊപ്പം കാര്‍ഷിക- വ്യാവസായിക വികസനത്തിലും വലിയ തിരിച്ചടി നേരിടും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.

Source- Deshabhimani

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2805
mod_vvisit_counterYesterday4192
mod_vvisit_counterThis Month127947
mod_vvisit_counterLast Month108586

Online Visitors: 67
IP: 54.205.251.237
,
Time: 19 : 23 : 08