KSEBOA - KSEB Officers' Association

Monday
Feb 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഉപഭോക്തൃ സൌഹൃദ വൈദ്യുതിബോര്‍ഡിന് പുതിയ പദ്ധതി

ഉപഭോക്തൃ സൌഹൃദ വൈദ്യുതിബോര്‍ഡിന് പുതിയ പദ്ധതി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEB Chairmanവൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ഉപഭോക്തൃസൌഹൃദവും ആക്കുന്നതിനുള്ള അതിവിപുലമായ പദ്ധതി ഉടന്‍ തുടങ്ങും. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ബോര്‍ഡും ഉപഭോക്താക്കളും ഒരു ശൃംഖലയില്‍ വരുന്ന പദ്ധതി 18 മാസംകൊണ്ട് പൂര്‍ത്തിയാക്കും. റീ സ്ട്രക്ചേര്‍ഡ് ആക്സിലേറേറ്റഡ് പവര്‍ ഡെവലപ്മെന്റ് ആന്‍ഡ് റിഫോംസ് പ്രോഗ്രാം (ആര്‍എപിഡിആര്‍പി) എന്ന പേരിലുള്ള പദ്ധതിക്ക് 239.97 കോടിയാണ് ചെലവഴിക്കുക. പദ്ധതിപ്രവര്‍ത്തനം ജൂലൈ 20ന് ആരംഭിക്കാനാകുമെന്ന് ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ അറിയിച്ചു.

കൊറിയ ഇലക്ട്രിക് പവര്‍ ഡാറ്റാ നെറ്റ് വർക്ക്  ലിമിറ്റഡുമായി (കെ.ഡി.എന്‍. ലിമിറ്റഡ്) ഇതിനായികരാറില്‍ ഒപ്പുവയ്ക്കും. കേന്ദ്ര നിബന്ധനകള്‍ പ്രകാരം കേരളത്തിലെ 43 പട്ടണങ്ങളാണ് പദ്ധതിയില്‍ ആദ്യം ഉള്‍പ്പെട്ടിരുന്നത്. ഇതിനായി 214.4 കോടി രൂപയുടെ സഹായവും ലഭിച്ചു. എന്നാല്‍ , കേരളത്തിന്റെ ബാക്കി പ്രദേശങ്ങളില്‍ കൂടി പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിനാവശ്യമായ 33.24 കോടി രൂപ ബോര്‍ഡ് തന്നെ കണ്ടെത്തും.

ജൂലായ് പകുതിയോടെ കൊറിയന്‍ കമ്പനിയുമായി പദ്ധതി നടപ്പാക്കല്‍ കരാര്‍ ഒപ്പിടാനാവുമെന്നാണ് പ്രതീക്ഷയെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ പറഞ്ഞു. 18 മാസമാണ് പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധി. ഇതിനാവശ്യമായ കേന്ദ്ര സഹായം മുന്‍കൂറായി ലഭിക്കും. സ്വതന്ത്ര സോഫ്ട്‌വേര്‍ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുക. കരാര്‍ ലഭിച്ച കൊറിയന്‍ കമ്പനിയുടെ ഇന്ത്യന്‍ പങ്കാളി പോസ്റ്റ്ഡാറ്റ എന്ന കമ്പനിയാണ്.

പദ്ധതിയുടെ ഭാഗമായി ബോര്‍ഡ് ഓഫീസുകളെ തമ്മിലും തിരുവനന്തപുരത്തുള്ള ഡാറ്റാ സെന്ററുമായും ബന്ധിപ്പിക്കും. ഡാറ്റാ സെന്ററിന് കൊച്ചിയില്‍ ബദല്‍ സംവിധാനവുമുണ്ടാവും. ഉപയോക്താവിന്റെ കണ്‍സ്യൂമര്‍ നമ്പര്‍ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം മനസ്സിലാക്കാന്‍ സാധ്യമാക്കുന്ന ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.) നടപ്പാക്കും. വൈദ്യുതി തടസ്സപ്പെട്ടാല്‍ ഉപയോക്താവിനെ എസ്.എം.എസ്. മുഖേന വിവരമറിയിക്കുക, അറ്റകുറ്റപ്പണിയുടെ പുരോഗതി അറിയുക തുടങ്ങിയ പരിപാടികളുമുണ്ട്.

ഇന്റര്‍നെറ്റ് മുഖേന അപേക്ഷാ ഫോറങ്ങള്‍ സമര്‍പ്പിക്കുക, അതിന്റെ സ്ഥിതി അറിയുക, വൈദ്യുതി ബില്‍ സ്വീകരിക്കുക തുടങ്ങിയ സൗകര്യങ്ങളുമുണ്ടാവും. ഉപയോക്താക്കള്‍ക്കു വിവരങ്ങള്‍ ലഭ്യമാക്കാന്‍ കൊച്ചി കേന്ദ്രമാക്കി കോള്‍ സെന്ററും ഏര്‍പ്പെടുത്തും.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2402
mod_vvisit_counterYesterday3800
mod_vvisit_counterThis Month71541
mod_vvisit_counterLast Month133862

Online Visitors: 61
IP: 54.227.48.147
,
Time: 15 : 08 : 28