KSEBOA - KSEB Officers' Association

Thursday
Jun 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് അവസാനിപ്പിച്ചു

സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് അവസാനിപ്പിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Electrificationപോസ്റ്റും ലൈനും സ്ഥാപിക്കുന്നതിനുള്ള ചെലവിനത്തില്‍ വരുന്ന അധികം തുക ഈടാക്കാതെ തന്നെ സൗജന്യമായി വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നത് കെ.എസ്.ഇ.ബി. അവസാനിപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഒക്ടോബര്‍ 28ന് ബോര്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് പോസ്റ്റിന്റെ എണ്ണമനുസരിച്ച് 1750 മുതല്‍ 54800 വരെ രൂപ ഉപയോക്താവിന് അധികച്ചെലവ് വരും. സൗജന്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന കേന്ദ്ര വൈദ്യുതി നിയമ (2003) വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശമാണ് ഇപ്പോള്‍ ബോര്‍ഡ് നടപ്പാക്കിയിരിക്കുന്നത്. 2006ല്‍ തന്നെ ഈ നിര്‍ദേശം കമ്മീഷന്‍ നല്‍കിയിരുന്നുവെങ്കിലും അതു നടപ്പാക്കുന്നത് ഇടതു മുന്നണി സർക്കാർ ഇടപെട്ട് തടഞ്ഞിരുന്നു.

പോസ്റ്റ്, ലൈന്‍ എന്നിവയ്ക്ക് പണം അടയ്ക്കാതെ ലഭിക്കുന്ന നോര്‍മല്‍ കണക്ഷന്‍, സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായിട്ടുള്ള കണക്ഷന്‍ എന്നിവയിലായി രണ്ടു ലക്ഷത്തോളം സൗജന്യ കണക്ഷനുകളാണ് കഴിഞ്ഞ വര്‍ഷം ബോര്‍ഡ് നല്‍കിയത്. പ്രതിവര്‍ഷം ഒന്നര മുതല്‍ രണ്ടു വരെ ലക്ഷം പേര്‍ക്ക് ഇത്തരത്തില്‍ സൗജന്യമായി കണക്ഷന്‍ നല്‍കി വരുന്നുണ്ട്. ഇതിനു പുറമെ 2011 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാധാരണ നിലയില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള ബോര്‍ഡ് ഉത്തരവും ഇപ്പോള്‍ നിലനില്‍ക്കുകയാണ്.

പോസ്റ്റിനും ലൈനിനുമുള്ള പണം നല്‍കി ഒരു മാസത്തിനകം കണക്ഷന്‍ നേടാനാവുന്ന ഓണ്‍ യുവര്‍ ഇലക്ട്രിക് കണക്ഷന്‍ (ഒ.വൈ.ഇ.സി.) പദ്ധതി നേരത്തേ നിലവിലുണ്ടായിരുന്നു. കാത്തിരിപ്പ് ആവശ്യമില്ലാത്ത ഇവ ഇപ്പോള്‍ റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള അടങ്കല്‍ പ്രകാരം നല്‍കുന്നതിനാല്‍ എസ്റ്റിമേറ്റ് കണക്ഷനുകള്‍ എന്നാണ് അറിയപ്പെടുന്നത്. പുതിയ ഉത്തരവോടെ ബോര്‍ഡില്‍ നിന്നു നല്‍കുന്നതെല്ലാം എസ്റ്റിമേറ്റ് കണക്ഷനുകളായി മാറി.

സാധാരണ രീതിയിലുള്ള ഗാര്‍ഹിക കണക്ഷന്‍ ലഭ്യമാക്കുമ്പോള്‍ 300 മുതല്‍ 500 വരെ രൂപ സര്‍വീസ് ചാര്‍ജ് മാത്രമാണ് ബോര്‍ഡ് ഇതുവരെ ഈടാക്കിയിരുന്നത്. കാര്‍ഷിക, വ്യാവസായിക കണക്ഷനുകള്‍ക്ക് മിനിമം ഗ്യാരന്‍റി പ്രകാരമുള്ള ഇളവുമുണ്ട്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫേസ് കണക്ഷന് 1750 രൂപയാണ് നിരക്ക്. ഒരു പോസ്റ്റ് ആവശ്യമുള്ള സിംഗിള്‍ ഫേസ് കണക്ഷന് 10350 രൂപയും രണ്ടു പോസ്റ്റുകള്‍ക്ക് 14900 രൂപയും മൂന്നു പോസ്റ്റുകള്‍ക്ക് 19750 രൂപയും നാലു പോസ്റ്റുകള്‍ക്ക് 24800 രൂപയും നല്‍കണം.

ത്രീ ഫേസ് കണക്ഷനാണ് എടുക്കുന്നതെങ്കില്‍ നിരക്ക് ഇനിയുമുയരും. പോസ്റ്റ് വേണ്ടാത്തതിന് 4150 രൂപ, ഒരു പോസ്റ്റിന് 19900 രൂപ, രണ്ടു പോസ്റ്റുകള്‍ക്ക് 31050 രൂപ, മൂന്നു പോസ്റ്റുകള്‍ക്ക് 43750 രൂപ, നാലു പോസ്റ്റുകള്‍ക്ക് 54800 രൂപ എന്നിങ്ങനെയാണ് ഈ വിഭാഗത്തിലെ നിരക്ക്. പ്രത്യേകം ട്രാന്‍സ്‌ഫോര്‍മര്‍ ആവശ്യമുള്ള വ്യവസായമാണെങ്കില്‍ ഇവയ്ക്കു പുറമെ 6.32 ലക്ഷം രൂപ വേറെ നല്‍കണം.

കണക്ഷന്‍ നല്‍കുന്നതിനുള്ള ചെലവ് എല്ലാ വിഭാഗങ്ങളില്‍ നിന്നും ഈടാക്കണമെന്നാണ് കേന്ദ്ര വൈദ്യുതി നിയമം പറയുന്നത്. ഇതനുസരിച്ച് റെഗുലേറ്ററി കമ്മീഷന്‍ സംസ്ഥാനത്തേക്കുള്ള സപ്ലൈ കോഡ് 2005ല്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കോഡ് നടപ്പാക്കണമെന്ന് 2006ല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ എതിര്‍ത്തു. നിലവിലുള്ള സൗജന്യ, മിനിമം ഗ്യാരന്‍റി കണക്ഷനുകള്‍ അതേപടി നിലനിര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമെന്ന് കമ്മീഷനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിലുള്ള മേല്‍നടപടികള്‍ അതോടെ കമ്മീഷന്‍ നിര്‍ത്തിവെച്ചു. എന്നാല്‍, സപ്ലൈ കോഡില്‍ അവര്‍ മാറ്റം വരുത്തിയില്ല.

ഇളവുകള്‍ നല്‍കുന്നതിനെതിരെ സംസ്ഥാനത്തെ വന്‍കിട വൈദ്യുതി ഉപയോക്താക്കളുടെ സംഘടന 2010ല്‍ കമ്മീഷനെ സമീപിച്ചു. അതു പരിഗണിച്ച കമ്മീഷന്‍ സര്‍വീസ് ചാര്‍ജ് മാത്രം ഈടാക്കി കണക്ഷന്‍ നല്‍കുന്നതിനെതിരെ ഉത്തരവിറക്കി. ഇത് ബോര്‍ഡ് പരിഗണിച്ചുവെങ്കിലും തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിച്ചു.

ഇതോടെ ബോര്‍ഡും കമ്മീഷനും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തങ്ങളുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ബോര്‍ഡ് ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടുണ്ടെന്നും ഇതു പരിഹരിക്കുന്നതിനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും കഴിഞ്ഞ ആഗസ്ത് 26ന് കമ്മീഷന്‍ ഉത്തരവായി. ഇതിന്റെ ഭാഗമായാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നടപടി. സര്‍വീസ് ചാര്‍ജ് മാത്രം വാങ്ങി കണക്ഷന്‍ നല്‍കുന്ന രീതി ബോര്‍ഡിന് തുടരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്. എന്നാല്‍, അത്തരത്തിലുള്ള നീക്കങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല.

Source - Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4215
mod_vvisit_counterYesterday5858
mod_vvisit_counterThis Month147081
mod_vvisit_counterLast Month149108

Online Visitors: 68
IP: 23.20.242.166
,
Time: 19 : 53 : 56