KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആണവകരാര്‍ - കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു - സീതാറാം യെച്ചൂരി

ആണവകരാര്‍ - കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു - സീതാറാം യെച്ചൂരി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Seminar on Indo-US nuclear agreementഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ ആണവകരാര്‍ റദ്ദാക്കുമെന്ന വിവരങ്ങളടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ വെളിപ്പെടുത്തലുകള്‍ മറച്ചു വച്ചതിലൂടെ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്ന് സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം ശ്രീ. സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ഗുരുതരമായ ഗൂഢാലോചന നടത്തുകയും ചെയ്ത മന്‍മോഹന്‍സിംഗിന് പ്രധാനമന്ത്രിയായി തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ല. രഹസ്യ സ്വഭാവമല്ലാത്ത രേഖയായിരുന്നിട്ടുകൂടി ഒമ്പതു മാസത്തോളം അത് പുറത്തുവിട്ടില്ല. യു.പി.എ. സര്‍ക്കാര്‍ തകര്‍ന്നേക്കാമെന്ന ആശങ്കയിലാണ് ഈ വിവരങ്ങള്‍ രഹസ്യമാക്കി വച്ചത്. ആണവകരാറിനെപ്പറ്റി ഇടതുപക്ഷവും സി.പി.ഐ.(എം)-ഉം ഉയര്‍ത്തിയ ആശങ്കകള്‍ ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനും കേളുവേട്ടന്‍ പഠനകേന്ദ്രവും സംയുക്തമായി കോഴിക്കോട് വച്ച് സംഘടിപ്പിച്ച ‘ആണവ കരാറും വൈദ്യുത മേഖലയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.

First Page

ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വാഷിംഗ്ടണ്‍ പോസ്റ് പുറത്തുവിട്ടിരിക്കുന്നത്. ആണവപരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്നാണു രേഖയില്‍ പറയുന്നത്. ഇത്രയും കാലം ഈ വാര്‍ത്ത പുറത്തു വിടാതിരുന്നതു മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെ വിശ്വാസവോട്ടില്‍ നിന്നു രക്ഷിക്കാനായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പൊതുജനങ്ങളോടും മന്‍മോഹന്‍സിംഗ് പറഞ്ഞതു മുഴുവന്‍ കളവായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പാര്‍ലമെന്റിനെയും പൊതുജനങ്ങളെയും വഞ്ചിച്ച മന്‍മോഹന്‍സിംഗിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല. പുതിയ സാഹചര്യത്തില്‍ ആണവകരാര്‍ സംബന്ധിച്ച തുടര്‍നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം - യെച്ചൂരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സഭയ്ക്ക് നല്‍കിയ ഉറപ്പുകള്‍ തെറ്റാണെന്ന് യു.എസ്. സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നു. അതുകൊണ്ടുതന്നെ അടിയന്തിരമായി പാര്‍ലമെന്റ് സമ്മേളനം വിളിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണം. എന്നാല്‍ സമ്മേളനം നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമം. മഴക്കാല-മഞ്ഞുകാല സമ്മേളനങ്ങള്‍ ഒന്നിച്ച് നടത്താനാണ് പദ്ധതിയിടുന്നത്. ഇത് ഒഴിവാക്കാനാണ് സി.പി.എം. രാഷ്ട്രപതിയെ സമീപിക്കുന്നത്.
ആണവകരാര്‍ പ്രാബല്യത്തിലായാല്‍ 40 വര്‍ഷം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇന്ത്യയെ അധീനത്തില്‍ നിര്‍ത്താന്‍ കഴിയും. ഇന്ത്യയെ അമേരിക്കയുടെ സാമന്ത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ആണവകരാറെന്ന ഇടതുപക്ഷത്തിന്റെ വാദം ശരിവയ്ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയെ രാഷ്ട്രീയ പങ്കാളിയാക്കി ഇറാന്‍ അടക്കമുള്ള രാജ്യങ്ങളെ ആക്രമിക്കാനുള്ള തന്ത്രവും ഇതിന് പിന്നിലുണ്ടെന്ന് യു.എസ്. രേഖ സമ്മതിക്കുന്നു. വാതക പൈപ്പ് ലൈനിലൂടെ ഇന്ത്യ, ഇറാന്‍, ചൈന തുടങ്ങിയ രാഷ്ട്രങ്ങള്‍ ഐക്യപ്പെടുന്നത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ആണവ ഗ്രൂപ്പിലുള്ള അഞ്ച് രാജ്യങ്ങളെയല്ലാതെ മറ്റാരെയും ആണവായുധങ്ങള്‍ കൈവശം വയ്ക്കാനോ ആണവോര്‍ജ്ജം ഉപയോഗിക്കാനോ അമേരിക്ക അനുവദിക്കില്ലെന്നതിന്റെ തെളിവാണ് ബുഷിന്റെ കത്തിലെ വിശദീകരണങ്ങള്‍. അതിനാല്‍ കരാര്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണം. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ ഉടന്‍ വിട്ടു നില്‍ക്കണം. ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകല്ലെന്ന മന്‍മോഹന്‍സിംഗിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.

Second Page

1 2 3 എഗ്രിമെന്റുമായി ബന്ധപ്പെട്ടതാണ് ഹൈഡ് ആക്ട്. ഹൈഡ് ആക്ടില്‍ പറയുന്ന കാര്യങ്ങളനുസരിച്ചേ കരാര്‍ മുന്നോട്ടു പോകുകയുള്ളൂ. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം, ആണവ പരീക്ഷണം നടത്താനുള്ള അവകാശം, ദേശീയ പരമാധികാരം തുടങ്ങിയവ ആണവകരാര്‍ ധ്വംസിക്കുമെന്ന് തെളിഞ്ഞുകഴിഞ്ഞെന്നും യെച്ചൂരി വിശദീകരിച്ചു.
രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനാണ് ആണവകരാര്‍ ഒപ്പിടുന്നതെന്ന വാദം പൊള്ളയാണ്. ഇന്ന് ആണവ റിയാക്ടര്‍ സ്ഥാപിച്ചാല്‍ പോലും പത്ത് വര്‍ഷത്തിനു ശേഷമേ വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പുതിയൊരു ആണവ റിയാക്ടര്‍ പോലും സ്ഥാപിക്കാതിരുന്ന അമേരിക്ക ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളെ സാമ്പത്തിക കോളനികളാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ തോറിയം സാങ്കേതിക വിദ്യയുടെ വികാസം തടയാനുള്ള ഗൂഢ ശ്രമമാണ് കരാറിലുള്ളത്. 20,000 മെഗാ വാട്ട് വൈദ്യുതി കരാര്‍ മൂലം നമുക്ക് കിട്ടുമെന്നാണ് ഇതിന്റെ നേട്ടമായി പറയുന്നത്. അതിന് പ്രതിഫലമായി 2,20,000 കോടി രൂപ കൊടുക്കണം. എന്നാല്‍ 60,000 കോടി രൂപകൊണ്ട് ജല-താപ നിലയങ്ങളില്‍ നിന്ന് ഇതേ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോറിയം സാങ്കേതികവിദ്യയുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനവുമായി ഇന്ത്യ മുന്നോട്ടുപോകുന്നത് തടയാനാണ് അമേരിക്ക ആണവകരാറിലൂടെ ശ്രമിക്കുന്നതെന്ന് വിഷയമവതരിപ്പിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. എ.എന്‍. പ്രസാദ് പറഞ്ഞു. നമ്മുടെ തനതു സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള ഗവേഷണ പദ്ധതികളാണ് ആവശ്യം. 1974-ലും 98 ലും ഇന്ത്യ ആണവ പരീക്ഷണം നടത്തിയത് അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുമ്പോഴാണ്. ആണവകരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ നാം ഒറ്റപ്പെടുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണിത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ., കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. പ്രദീപ്, കെ. ചന്ദ്രന്‍ മാസ്റര്‍ എന്നിവരും പ്രസംഗിച്ചു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2965
mod_vvisit_counterYesterday4115
mod_vvisit_counterThis Month87455
mod_vvisit_counterLast Month141147

Online Visitors: 68
IP: 54.162.165.158
,
Time: 16 : 56 : 17