KSEBOA - KSEB Officers' Association

Saturday
Apr 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം കേരളത്തിന് നാണക്കേട്

സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം കേരളത്തിന് നാണക്കേട്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Nurses strikeആതുര ശുശ്രൂഷാ രംഗത്ത് കേരളത്തിന് തനതായ സ്ഥാനം ഇതിനോടകം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയത് ഒരു മലയാളി നേഴ്സ് എങ്കിലും ഇല്ലാത്ത ആതുരാലയങ്ങള്‍ ലോകത്തൊരിടത്തും കാണാന്‍ കഴിയില്ല. ആതുര ശുശ്രൂഷാ രംഗത്തുള്ള വമ്പിച്ച തൊഴില്‍ സാധ്യതയും അതില്‍ തന്നെ കേരളത്തില്‍ നിന്നുള്ളവര്‍ക്കുള്ള സ്വീകാര്യതയും കാരണം നഴ്സിംഗ് വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും സ്വാശ്രയ മേഖല വിഴുങ്ങുന്നതാണ് കേരളം തുടര്‍ന്ന് കണ്ടത്. അതോടുകൂടി വിദ്യാഭ്യാസച്ചെലവ് കുത്തനെ ഉയര്‍ന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് കൂടുതലായി നഴ്സിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് പഠന ചെലവുകള്‍ക്കായി ബാങ്ക് വായ്പകളെ ആശ്രയിക്കേണ്ടി വരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ഈ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും വലിയ കടക്കെണിയിലേക്കാണ് തള്ളപ്പെടുന്നത്. പഠനം കഴിഞ്ഞ് ജോലി ചെയ്ത് ബാങ്ക് വായ് തിരിച്ചടയ്ക്കാമെന്ന പ്രതീക്ഷയാണ് പലര്‍ക്കും ഉള്ളത്. പക്ഷേ അത്തരം പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നതിന്റെ ചിത്രമാണ് കേരള സംസ്ഥാനത്ത് ഇപ്പോള്‍ കാണുന്നത്. വന്‍കിട സ്വകാര്യ 'പഞ്ചനക്ഷത്ര' ആശുപത്രികളിലെ നഴ്സിംഗ് മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പളം ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ പോലും തികയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ സമരത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചത്.
വളരെ തുച്ഛമായ ശമ്പളം വാങ്ങിക്കൊണ്ട് അഹോരാത്രം വിശ്രമമില്ലാതെ പണിയെടുക്കേണ്ട ഗതികേടാണ് പല വന്‍കിട സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഉള്ളത്. ചുരുക്കം ചില ആശുപത്രികള്‍ മാത്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം നല്‍കാന്‍ പോലും തയ്യാറായിട്ടുള്ളത്. അമിതമായ ജോലി ഭാരത്തിന്റെയും കടക്കെണിയുടേയും സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ തങ്ങളുടെ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറായവരും ഉണ്ട്. നേഴ്സ്മാരേയും ഇതര ജീവനക്കാരെയും അടിമപ്പണി ചെയ്യിച്ച് വന്‍ലാഭം കൊയ്തെടുക്കുന്ന കാര്യത്തില്‍ ഏതാണ്ടെല്ലാ സ്വകാര്യ ആശുപത്രി നടത്തിപ്പുകാര്‍ക്കും ഒരേ നിലപാടാണുള്ളത്. ഈ രംഗത്തെ വന്‍ സാമ്പത്തിക ലാഭം മനസ്സിലാക്കിക്കൊണ്ട് ദിനംപ്രതിയെന്നവണ്ണം പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ കൂണുപോലെ മുളച്ചുവരുന്നുണ്ട്.
നേഴ്സുമാരുടെ സമരം ന്യായമാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട് - സ്വകാര്യ ആശുപത്രി മാനേജ്മെന്റ് ഒഴികെ. ഗുണ്ടകളെ ഉപയോഗിച്ച് സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ തുടക്കത്തില്‍ തന്നെ ശ്രമമുണ്ടായി. സമരം ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതുള്‍പ്പടെയുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുകാണുന്നത്. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുന്നതുള്‍പ്പടെയുള്ള കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇപ്പോഴത്തെ ഭീഷണി.
ആരോഗ്യ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ പല പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ച് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങള്‍ കേരളത്തിന് തികച്ചും അപമാനകരമാണ്. നേഴ്സിംഗ് ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്നതിന് ആശുപത്രി മാനേജ്മെന്റ് തയ്യാറാകാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇതില്‍ ഇടപെട്ടുകൊണ്ട് തൃപ്തികരമായ പോംവഴി കണ്ടെത്തേണ്ടതുണ്ട്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday213
mod_vvisit_counterYesterday5986
mod_vvisit_counterThis Month93911
mod_vvisit_counterLast Month123110

Online Visitors: 80
IP: 54.161.108.58
,
Time: 00 : 55 : 36