KSEBOA - KSEB Officers' Association

Tuesday
Sep 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെമിനാര്‍ കെ.എസ്‌.ഇ.ബി.യുടെ സാന്നിദ്ധ്യം ശ്രദ്ധേയം

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെമിനാര്‍ കെ.എസ്‌.ഇ.ബി.യുടെ സാന്നിദ്ധ്യം ശ്രദ്ധേയം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEB Experience open source software2008 നവംബര്‍ 15, 16 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്ന ഫ്രീ സോഫ്റ്റ്‌വെയറിന്റെ ദേശീയ സെമിനാറില്‍ വൈദ്യുതി ബോര്‍ഡിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഫ്രീ സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ വൈദ്യുതിബോര്‍ഡില്‍ നടപ്പാക്കിയ ബില്ലിംഗ്‌ കംപ്യൂട്ടറൈസേഷന്‍ ദേശീയ സെമിനാറിലെ പ്രതിനിധികളുടെ പ്രശംസ പിടിച്ചുപറ്റി. ഫ്രീ സോഫ്റ്റ്‌വെയര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കെല്‍ട്രോണ്‍ എം.ഡി ശ്രീ. ഒ.പി. ദുവ, കെ.എസ്‌.ഇ.ബി എം.ഐ.എസ്‌ ജോയിന്റ്‌ ഡയറക്ടറും സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. ജെ. സത്യരാജന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ബോര്‍ഡിലെ ബില്ലിംഗ്‌ സോഫ്റ്റ്‌വെയറായ ഒരുമയെക്കുറിച്ച്‌ രണ്ടാം ദിവസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ എം.ഐ.എസിലെ സര്‍വശ്രീ. ജെ. സത്യരാജന്‍ , വി. രമേശ്‌, മുഹമ്മദ്‌ ഉനൈസ്‌ എന്നിവര്‍ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി.

ഫ്രീ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകള്‍ ‍, വര്‍ക്ക്‌ ഷോപ്പുകള്‍ , ഓപ്പണ്‍ ഫോറങ്ങള്‍ എന്നിവ രണ്ടു ദിവസങ്ങളിലായി നടന്നു. ഇന്ത്യയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ഒരു വലിയ കൂട്ടായ്മയായിരുന്നു ഈ ദേശീയ സെമിനാര്‍. ആന്ധ്രാപ്രദേശ്‌, കേരളം, ബംഗാള്‍ ‍, എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തത്‌. കെ.എസ്‌.ഇ.ബി. ഓഫീസേഴ്സ്‌ അസോസിയേഷന്റെ 95 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. സംഘടനയുടെ ജനറല്‍ സെക്രട്ടറി ബി. പ്രദീപ്‌ ദേശീയ സെമിനാറിന്റെ സംഘാടക കമ്മിറ്റിയുടെ ജോയിന്റ്‌ കണ്‍വീനറായും കേന്ദ്ര കമ്മിറ്റി അംഗം സി.എസ്‌. സുനില്‍ സംഘാടക കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1666
mod_vvisit_counterYesterday3945
mod_vvisit_counterThis Month112514
mod_vvisit_counterLast Month148586

Online Visitors: 82
IP: 54.198.54.142
,
Time: 07 : 31 : 45