KSEBOA - KSEB Officers' Association

Wednesday
Oct 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ "സരസ്''

സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ "സരസ്''

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Linuxവൈദ്യുത ബോര്‍ഡിലെ 138 അക്കൌണ്ട് റെന്‍ഡറിംഗ് യൂണിറ്റുകളുടെ (എ.ആര്‍ .യു.) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായുള്ള അക്കൌണ്ടിംഗ് സോഫ്റ്റ് വെയര്‍ "സരസ്'' വിന്യാസത്തിനായി തയ്യാറായിക്കഴിഞ്ഞു. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ തന്നെ പൂര്‍ണ്ണമായും രൂപകല്പന ചെയ്ത് നിര്‍മ്മിച്ചിട്ടുള്ള "സരസ്'' സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തിലാണ് വികസിപ്പിച്ചിട്ടുള്ളത്. "സരസ്''-ന്റെ വിന്യാസത്തോടുകൂടി വൈദ്യുതി ബോര്‍ഡിലെ വിവിധ എ.ആര്‍ .യു.കളില്‍ അക്കൌണ്ട്സ് തയ്യാറാക്കാനായി ഇപ്പോള്‍ അനുഭവപ്പെടുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയും; എന്നു മാത്രമല്ല വൈദ്യുതി ബോര്‍ഡിന്റെ കോര്‍പ്പറേറ്റ് അക്കൌണ്ടുകളും അതതുസമയം വിരല്‍തുമ്പില്‍ ലഭ്യമാവും.

പ്രധാന സവിശേഷതകള്‍

"സരസ്''-ന്റെ വിന്യാസത്തോടുകൂടി എ.ആര്‍ .യു.കളില്‍ അക്കൌണ്ട്സ് തയ്യാറാക്കുന്നതിനുള്ള പ്രക്രിയ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെടുകയാണ്. പലവിധ ആവശ്യങ്ങള്‍ക്കായി ഏകദേശം മുപ്പതോളം ഡേ ബുക്കുകള്‍ വൈദ്യുത ബോര്‍ഡിലെ വിവിധ എ.ആര്‍.യു.കളില്‍ ഉപയോഗിച്ചുവരുന്നു. ഇവയില്‍ പതിനഞ്ചോളം ഡേ ബുക്കുകള്‍ ഓരോ എ.ആര്‍.യു. വിലും ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ഒരു മേശയുടെ വലിപ്പത്തിലുള്ള ഇത്തരം ഡേ ബുക്കുകള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നു മാത്രമല്ല ഇവയുടെ സൂക്ഷിപ്പ് ഡിവിഷന്‍, സര്‍ക്കിള്‍ തുടങ്ങിയ ഓഫീസുകളുടെ സ്റോറേജ് ഏരിയ വലിയ തോതില്‍ അപഹരിക്കുന്നുമുണ്ട്. ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകം ഡേ ബുക്കുകളാണ് ഉപയോഗിക്കേണ്ടിവരുന്നത്. ഉദാഹരണത്തിന് ഓഫീസര്‍മാരുടെ ശമ്പള ബില്‍ തയ്യാറാക്കുന്നതിന് പെര്‍മനെന്റ് ഓഫീസര്‍മാര്‍ക്കും ടെമ്പററി ഓഫീസര്‍മാര്‍ക്കും പ്രത്യേകം ഡേ ബുക്കുകള്‍ നിലവിലുണ്ട്. കൂടാതെ ഏണ്‍ഡ് ലീവ് സറണ്ടര്‍ , ഫെസ്റിവല്‍ അലവന്‍സ്, റ്റി.എ. തുടങ്ങിയവയ്ക്ക് വെവ്വേറെ ഡേ ബുക്കുകളും ഉപയോഗിച്ചുവരുന്നു. കൈകൊണ്ട് എഴുതി തയ്യാറാക്കുന്ന ഇത്തരം ഡേ ബുക്കുകള്‍ക്ക് പകരം ഡിജിറ്റല്‍ ഡേ ബുക്കുകളാണ് "സരസി''-ന്റെ വിന്യാസത്തോടുകൂടി നിലവില്‍ വരുന്നത്.

  • ഡേ ബുക്കുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കാം. അത് യഥേഷ്ടം കാണുവാനും ആവശ്യമായവയുടെ പ്രിന്റ് എടുക്കുവാനും സരസിലൂടെ കഴിയും.
  • ഇംപ്രസ്റ് അക്കൌണ്ടുകളുടെ പ്രോസസിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു.
  • പി.എഫ്. ലോണുകളുടെയും, മറ്റു ലോണുകളുടെയും പ്രോസസിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു.
  • കോട്രാക്റ്റു ബില്ലുകളില്‍ നിന്നും എസ്റാബ്ളിഷ്മെന്റ് ബില്ലുകളില്‍ നിന്നുമുള്ള റിക്കവറി കമ്പ്യൂട്ടര്‍ വഴിയാകും.
  • ഡിവിഷന്‍ ക്യാഷ് ബുക്ക്, ഡിവിഷന്‍ ഡിസ്ബേഴ്സ്മെന്റ് ബുക്ക് തുടങ്ങിയവയും ഡിജിറ്റല്‍ ബുക്കുകളായി മാറുന്നു.
  • എല്ലാ പേയ്മെന്റ് വൌച്ചറുകളും കമ്പ്യൂട്ടറില്‍ നിന്നും ജനറേറ്റു ചെയ്യുന്നു.
  • വര്‍ക്ക് ബില്ലുകളുടെയും പര്‍ച്ചേസ് ബില്ലുകളുടെയും പ്രോസസിംഗ് കമ്പ്യൂട്ടറിലൂടെ.
  • സ്റോര്‍ അക്കൌണ്ടിംഗ് സോഫ്റ്റ് വെയറില്‍ നിന്നും മെറ്റീരിയല്‍ കോസ്റ് നേരിട്ട് ഡൌണ്‍ ലോഡ് ചെയ്യുവാന്‍ സംവിധാനം.
  • എല്ലാത്തരം ബില്ലുകളും പെയ്മെന്റ് വൌച്ചറുകളും പരിശോധിക്കുവാനും, പാസ്സാക്കുവാനും, നിരസിക്കുവാനും, താല്ക്കാലികമായി മാറ്റി വയ്ക്കുവാനും സൌകര്യം.
  • ചാര്‍ട്ട് ഓഫ് അക്കൌണ്ട്സ് "സരസില്‍ '' ലഭ്യമാണ്.
  • ലഡ്ജര്‍ , ട്രയല്‍ ബാലന്‍സ്, ഷെഡ്യൂള്‍ തുടങ്ങിയവക്ക് ഓട്ടോ ജനറേഷന്‍ സംവിധാനം.
കൂടാതെ എ.ആര്‍ .യു കളുടെ ആവശ്യത്തിനും, കോര്‍പ്പറേറ് ആവശ്യത്തിനുമുള്ള വിവിധതരം എം.ഐ.എസ്സ് റിപ്പോര്‍ട്ടുകള്‍, ജീവനക്കാര്‍ക്ക് ഒന്നോ അതിലധികമോ പ്രവൃത്തികള്‍ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള സൌകര്യം, ബില്‍ പ്രോസസിംഗ് സ്റാറ്റസ്, ഫണ്ടിന്റെ നില തുടങ്ങിയവ അതാതുസമയം അറിയുന്നതിനുള്ള സംവിധാനം തുടങ്ങിയവയും സരസില്‍ ലഭ്യമാണ്.

സാങ്കേതികവിദ്യ

"ഒരുമ''-യിലെന്നപോലെ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ ലിനക്സ്, വിന്‍ഡോസ് തുടങ്ങി ഏതു പ്ളാറ്റ് ഫോമിലും പ്രവര്‍ത്തിപ്പിക്കത്തക്ക രീതിയിലാണ് "സരസ്'' നിര്‍മ്മിച്ചിട്ടുള്ളത്. "ഒരുമ''യില്‍ നിന്നും വ്യത്യസ്തമായി തുടക്കത്തില്‍ തന്നെ വൈഡ് ഏരിയ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് "സരസ്'' രൂപകല്പന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് കോഴിക്കോട് വൈദ്യുതിഭവനിലെ നാല് എ.ആര്‍ .യു.-കള്‍ ഐ.റ്റി. റീജീയണല്‍ യൂണിറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഒറ്റ സര്‍വ്വര്‍ മെഷിനീല്‍ ലോഗ് ചെയ്തുകൊണ്ടാണ് പ്രവൃത്തികള്‍ നിര്‍വ്വഹിച്ചുവരുന്നത്. എല്ലാ എ.ആര്‍ .യു.കളും തമ്മില്‍ നെറ്റ്വര്‍ക്ക് ചെയ്യുന്നതോടുകൂടി "സരസില്‍'' ഒരു മാറ്റവും വരുത്താതെ തന്നെ ഡാറ്റാ സെന്ററില്‍ വിന്യസിക്കുവാനും എല്ലാ എ.ആര്‍.യു.കള്‍ക്കും ഉപയോഗിക്കുവാനും കഴിയും. സരസ്-ന്റെ നിര്‍മ്മാണത്തിന് താഴെപ്പറയുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
സര്‍വ്വര്‍ കമ്പ്യൂട്ടര്‍ -    ഡെബിയന്‍ ലിനക്സ്
ഓപ്പറ്റേറ്റിംഗ് സിസ്റം
ക്ളയന്റ് കമ്പ്യൂട്ടര്‍ -    ഉബണ്ടു ലിനക്സ്
ഓപ്പറേറ്റിംഗ് സിസ്റം
ഡാറ്റാ ബേസ് സോഫ്റ്റ് വെയര്‍ - പോസ്റ് ഗ്രസ്
പ്രോഗ്രാമിംഗ് ലാംഗ്വേജ് - പി.എച്ച്.പി.

പരിശീലനം

വൈദ്യുത ബോര്‍ഡില്‍ 2009 ആഗസ്റ് 31-ലെ കണക്കുപ്രകാരം ആകെ 138 എ.ആര്‍ .യു. കളാണ് നിലവിലുള്ളത്. അവ താഴെ പറയും പ്രകാരമാണ്.

ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ - 23, ഇലക്ട്രിക്കല്‍ ഡിവിഷന്‍ - 65, ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ - 12, സിവിള്‍ സര്‍ക്കിള്‍ - 10, ജനറേഷന്‍ സര്‍ക്കിള്‍ - 7, സിസ്റം ഓപ്പറേഷന്‍ സര്‍ക്കിള്‍ - 3, സ്റോര്‍ ഡിവിഷന്‍ - 5, ഹെഡ് ഓഫീസ് യൂണിറ്റ് - 13

ഒരു എ.ആര്‍ .യു.-വില്‍ നിന്നും ഓഫീസര്‍മാരും ജീവനക്കാരും അടക്കം ഏകദേശം പതിനഞ്ചോളം പേര്‍ക്ക് സ്വതന്ത്ര സോഫ്റ്റ് വെയറിലും സരസിലും രണ്ടു ദിവസത്തെ പരിശീലനം ആര്‍ .പി.റ്റി.ഐ.-കള്‍ വഴി നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരത്തില്‍ ആകെ രണ്ടായിരത്തോളം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കേണ്ടിവരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. "ഒരുമ'' സോഫ്റ്റ് വെയറിന്റെ വിന്യാസത്തിനുശേഷം വൈദ്യുതബോര്‍ഡ് ഏറ്റെടുത്തിരിക്കുന്ന ബ്രഹത്തായ കമ്പ്യൂട്ടര്‍ പരിശീലന പരിപാടിയായാണ് ഇത് മാറിയിട്ടുള്ളത്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് സിസ്റം അഡ്മിനിസ്ട്രേറ്റര്‍മാര്‍ , സിസ്റം സൂപ്പര്‍ വൈസര്‍മാര്‍ , റീജിയണല്‍ ഐ.റ്റി. യൂണിറ്റുകളില്‍ ഹെല്‍പ്പ് ഡെസ്ക് ആയി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമര്‍മാര്‍ , അക്കൌണ്ടന്‍സിയില്‍ പ്രാവീണ്യമുള്ള തിരഞ്ഞെടുക്കപ്പെട്ട ഫാക്കല്‍റ്റി അംഗങ്ങള്‍ ഇവര്‍ അടങ്ങുന്ന ഏകദേശം 80 ഓളം ജീവനക്കാര്‍ക്ക് "ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് (റ്റി.ഒ.റ്റി) പ്രോഗ്രാം 2010 ഫെബ്രുവരി മാസത്തില്‍ വിവിധ ആര്‍ .പി.റ്റി.ഐ കളിലായി നടത്തുകയുണ്ടായി. പരിശീലനത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് നല്‍കുന്നതിനായി സോഫ്റ്റ് വെയറിന്റെ മള്‍ട്ടി കളര്‍ സ്ക്രീന്‍ ഷോട്ടോടുകൂടിയ യൂസര്‍ മാന്വലും തയ്യാറായിക്കഴിഞ്ഞു.

ഇംപ്ളിമെന്റേഷന്‍ സ്ട്രാറ്റജി

വൈദ്യുത ബോര്‍ഡിലെ വിവിധ വിഭാഗത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് എ.ആര്‍ .യു. കളില്‍ സോഫ്റ്റ് വെയര്‍ ഇതിനകം പൈലറ്റ് ഇംപ്ളിമെന്റേഷന്‍ നടത്തിക്കഴിഞ്ഞു. ഇവ താഴെപ്പറയുന്നവയാണ്.

ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ - കോഴിക്കോട് & ഷൊര്‍ണ്ണൂര്‍ , ഇലക്ട്രിക്കല്‍ ഡിവിഷന്‍ - വടകര, ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത്, ട്രാന്‍സ്മിഷന്‍ നോര്‍ത്ത് & സിവിള്‍ കണ്‍സ്ട്രക്ഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍മാരുടെ ഓഫീസ് - കോഴിക്കോട്, ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ - കോഴിക്കോട്, കെ.ഡി.പി.പി. - കോഴിക്കോട്, സിവിള്‍ സര്‍ക്കിള്‍ - കക്കയം, ജനറേഷന്‍ സര്‍ക്കിള്‍ - തൃശൂര്‍ , ഫിനാന്‍സ് അഡ്വൈസറുടെ ഓഫീസ് - വൈദ്യുതി ഭവനം, തിരുവനന്തപുരം

തുടര്‍ന്ന് 2010 ജനുവരിയില്‍ ഫിനാന്‍സ് അഡ്വൈസറുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന അവലോകന യോഗം മേല്പ്പറഞ്ഞ എ.ആര്‍ .യു.കളില്‍ സോഫ്റ്റ് വെയര്‍ തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി വിലയിരുത്തി. 2010 ജനുവരി മാസം മുതല്‍ തന്നെ സോഫ്റ്റ് വെയര്‍ വിന്യാസത്തിനായി തയ്യാറായിരുന്നുവെങ്കിലും കമ്പ്യൂട്ടറുകളുടെ അഭാവമാണ് അതിന് തടസമായി വരുന്നത്. ഒരു സര്‍വ്വര്‍ കമ്പ്യൂട്ടറും, 6 ക്ളയന്റ് കമ്പ്യൂട്ടറുകളും, രണ്ട് യു.പി.എസ്സുകളും (1 കെ.വി.എ), ഒരു ഡോട്ട്മാട്രിക്സ് പ്രിന്ററും, ഒരു ലേസര്‍ പ്രിന്ററും നെറ്റ്വര്‍ക്ക് കേബിളും അടങ്ങുന്നതാണ് ഹാര്‍ഡ്വെയര്‍ സിസ്റം. 2009 ജൂലൈ മാസത്തില്‍ തന്നെ ഈ പദ്ധതിക്കാവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സമയബന്ധിതമായി ഇവ ലഭ്യമാകാതിരുന്നതാണ് പുതിയ സോഫ്ട്വെയറിന്റെ വിന്ന്യാസത്തില്‍ കാലതാമസം നേരിടാന്‍ ഇടയാക്കിയത്.

ഇപ്പോഴത്തെ നിലയനുസരിച്ച് 2010 മെയ് 1 മുതല്‍ മൂന്നു മാസംകൊണ്ട് പൈലറ്റ് ഇംപ്ളിമെന്റേഷന്‍ നടത്തിയവ ഒഴികെയുള്ള 127 എ.ആര്‍ .യു.കളും താഴെപ്പറയും പ്രകാരം കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്.

2010 മെയ് 1 മുതല്‍ 21 ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലും, ജൂണ്‍ 1 മുതല്‍ 64 ഇലക്ട്രിക്കല്‍ ഡിവിഷനുകളിലും, ജൂലൈ 1 മുതല്‍  ബാക്കിവരുന്ന 42 വിവിധ എ.ആര്‍ .യു.-കളിലും സരസ് മൂന്നു ഘട്ടമായിട്ടാണ് വിന്ന്യസിക്കുന്നത്.

ഇവയില്‍ 1-ാം ഘട്ടത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കേണ്ട 21 ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിക്കഴിഞ്ഞു. ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സോഫ്റ്റ് വെയര്‍ ഈ ഓഫീസുകളില്‍ വിന്യസിച്ചു വരികയാണ്. ജൂലായ് 2010-ഓടുകൂടി വൈദ്യുതി ബോര്‍ഡിലെ 138 എ.ആര്‍.യു. കളിലെയും അക്കൌണ്ടിംഗ് സംബന്ധമായ ജോലികള്‍ പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെടുകയാണ്. ഇതോടുകൂടി ഇപ്പോള്‍ എ.ആര്‍.യു. കളില്‍ അനുഭവപ്പെടുന്ന ജോലിഭാരം കുറയുകയും കോര്‍പ്പറേറ്റ് അക്കൌണ്ടുകള്‍ ലഭ്യമാവുന്നതിലുള്ള കാലതാമസം ഒഴിവാക്കുകയും ചെയ്യും.

വൈദ്യുത ബോര്‍ഡിന് അഭിമാനകരമായ നേട്ടം

കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തി "ഒരുമ''യിലൂടെ വൈദ്യുതി ബോര്‍ഡ് കൈവരിച്ച നേട്ടം നിലനിര്‍ത്താനും അത് കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്തിക്കുവാനും "സരസി'' - ന്റെ വിന്യാസത്തിലൂടെ കഴിയും. വൈദ്യുതിബോര്‍ഡിന് അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് കോഴിക്കോട് റീജിയണല്‍ ഐ.റ്റി. യൂണിറ്റിലെ പ്രോഗ്രാമര്‍മാരുടെ ആത്മാര്‍ത്ഥമായ പ്രയത്നത്തിന്റെ ഫലമായാണ്. അവര്‍ക്ക് പിന്തുണ നല്‍കി മികച്ച രീതിയില്‍ സോഫ്റ്റ് വെയര്‍ റിക്വയര്‍മെന്റ് സ്പെസിഫിക്കേഷന്‍ (എസ്സ്.ആര്‍ .എസ്സ്) തയ്യാറാക്കുവാന്‍ എ.ആര്‍.യു കമ്പ്യൂട്ടര്‍വത്കരണത്തിനായി രൂപം കൊടുത്ത ഫങ്ഷണല്‍ കമ്മിറ്റിക്കും കഴിഞ്ഞിട്ടുണ്ട്. ജീവനക്കാര്‍ക്ക് ആവശ്യമായ പിന്തുണയും പരിശീലനവും നല്‍കിയാല്‍ മിന്നുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും എന്നതിന് ഒരു ഉദാഹരണം കൂടിയാണ് "സരസ്''-ന്റെ  പൂര്‍ത്തീകരണം. കോഴിക്കോട് റീജിയണല്‍ ഐ.റ്റി. യൂണിറ്റിലെ ജീവനക്കാര്‍ അര്‍പ്പണ മനോഭാവത്തോടെ പൂര്‍ത്തിയാക്കിയ "സരസ്'' എല്ലാ എ.ആര്‍.യുകളിലും വിജയകരമായി വിന്യസിച്ച് മറ്റൊരു വിജയഗാഥ കൂടി രചിക്കുവാന്‍ വൈദ്യുതി ബോര്‍ഡിലെ എല്ലാ ഓഫീസര്‍മാരും ജീവനക്കാരും ആത്മാര്‍ത്ഥമായി സഹകരിക്കണം എന്നഭ്യര്‍ത്ഥിക്കുകയാണ്.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3277
mod_vvisit_counterYesterday4839
mod_vvisit_counterThis Month80164
mod_vvisit_counterLast Month134230

Online Visitors: 45
IP: 54.81.73.2
,
Time: 16 : 33 : 26