KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പി. പരമേശ്വരന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗം

പി. പരമേശ്വരന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
P Parameswaranകേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ പുതിയ അംഗമായി വൈദ്യുതിബോര്‍ഡിലെ മുന്‍ ചീഫ്എന്‍ജിനീയറും നിലവില്‍ വൈദ്യുതി ഓംബുഡ്‌സ്മാനുമായ പി. പരമേശ്വരന്‍ സ്ഥാനമേറ്റു. കമ്മീഷന്‍ അംഗമായിരുന്ന സി.അബ്ദുള്ള സപ്തംബറില്‍ വിരമിച്ച ഒഴിവിലാണ് പരമേശ്വരന്റെ നിയമനം. നിലവില്‍ അംഗമായ എം.പി.അയ്യപ്പന്‍ അടുത്ത മാസം വിരമിക്കുന്ന മുറയ്ക്ക് ഇപ്പോള്‍ വൈദ്യുതിബോര്‍ഡിലെ ഫിനാന്‍സ് മെമ്പറായ മാത്യു ജോര്‍ജ് സ്ഥാനമേല്‍ക്കും എന്നറിയുന്നു. മുന്‍ ചീഫ്‌സെക്രട്ടറി കെ.ജെ.മാത്യുവാണ് ഇപ്പോഴത്തെ റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍. ചെയര്‍മാനടക്കം ആകെ മൂന്നംഗങ്ങളാണ് കമ്മീഷനിലുള്ളത്.

ജസ്റ്റിസ് രാജേന്ദ്രബാബു, ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്‍, കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രമോദ് ദേവ് എന്നിവര്‍ ചേര്‍ന്നാണ് സംസ്ഥാന റെഗുലേറ്ററികമ്മീഷന്‍ അംഗങ്ങളെ നിശ്ചയിച്ചത്. ഇവര്‍ നാലുപേരടങ്ങുന്ന പാനല്‍ തയ്യാറാക്കി സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചു. അതില്‍ നിന്നാണ് രണ്ടുപേരെ മന്ത്രിസഭ നിശ്ചയിച്ചത്.

റെഗുലേറ്ററി കമ്മീഷന്‍ അംഗമായി പരമേശ്വരന്‍ 25-11-2010നു സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ ഹാളില്‍ ചീഫ്‌സെക്രട്ടറിയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. പി. പരമേശ്വരന്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ മുന്‍ സംസ്ഥാന പ്രസിഡന്റാണു്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday399
mod_vvisit_counterYesterday4839
mod_vvisit_counterThis Month77286
mod_vvisit_counterLast Month134230

Online Visitors: 64
IP: 54.81.73.2
,
Time: 01 : 54 : 52