
വൈദ്യുതി ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും തലതിരിഞ്ഞ നയങ്ങളും നിഷ്ക്രിയത്വവും വൈദ്യുതി വിതരണ മേഖലയില്‍ സ്തംഭനാവസ്ഥയും സംഘര്‍ഷവും സൃഷ്ടിക്കുകയാണ്. പ്രഖ്യാപിതവും അല്ലാത്തതുമായ വൈദ്യുതി നിയന്ത്രണങ്ങള്‍, പുതിയ സപ്ലൈക്കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥ എന്നിങ്ങനെ വൈദ്യുതി വിതരണ രംഗത്ത് ജനരോഷം ക്ഷണിച്ചുവരുത്തുന്ന നടപടികളാണ് ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും ഭാഗത്തുനിന്നുണ്ടാകുന്നത്. ഫീല്‍ഡ് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും സമാധാനപൂര്‍ണ്ണമായി തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.