
കൂടങ്കുളം ആണവനിലയത്തില്‍ നിന്ന് ഈ മാസം തന്നെ കേരളത്തിന് വൈദ്യുതി കിട്ടിത്തുടങ്ങും. കേരളത്തിനു കിട്ടേണ്ട വിഹിതമായ 133 മെഗാവാട്ടിനു പുറമെ 17 മെഗാവാട്ടുകൂടി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
നിലയത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആദ്യഘട്ടമായി 100 മെഗാവാട്ട് ഈ മാസം തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് കരുതുന്നത്. ഇതില്‍ 15 മെഗാവാട്ട് കേരളത്തിനു ലഭിക്കും. ഇത് ദിവസേന 3.6 ലക്ഷം യൂണിറ്റ് വരും.