KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍

വാര്‍ത്തകളും ലേഖനങ്ങളും

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മലയാളം വാര്‍ത്തകളും  ലേഖനങ്ങളും

അഴിമതിനിറഞ്ഞ കൂട്ടസ്ഥലംമാറ്റം - 28ന് എല്ലാ ജില്ലയിലും പ്രതിഷേധ മാര്‍ച്ച്

അഴിമതിനിറഞ്ഞ കൂട്ടസ്ഥലംമാറ്റം  - 28ന് എല്ലാ ജില്ലയിലും  പ്രതിഷേധ  മാര്‍ച്ച്

2013 ജൂണ്‍ 28 -തസ്തികകള്‍ വെട്ടിക്കുറക്കുന്നതിനും അഴിമതിനിറഞ്ഞ കൂട്ടസ്ഥലംമാറ്റങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും - തിരുവനന്തപുരം വൈദ്യുതി ഭവനിലും ജില്ലാകേന്ദ്രങ്ങളിലെ വൈദ്യുതി ഓഫീസുകളിലും

വൈദ്യുതി ബോര്‍ഡില്‍ വലിയ തോതിലുള്ള തസ്തിക വെട്ടിക്കുറക്കലും അനാവശ്യമായ കൂട്ട സ്ഥലമാറ്റങ്ങളും നടക്കുകയാണ്. വിതരണ ഓഫീസുകളിലെ ഒഴിവുകള്‍ നികത്താനെന്ന പേരില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍) വിഭാഗത്തില്‍ അറുന്നൂറോളം തസ്തികള്‍ വെട്ടിക്കുറക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള പ്രമോഷനുകളും മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. സബ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് നടക്കേണ്ട നൂറോളം പ്രമോഷനുകളും തടസ്സപ്പെട്ടിരിക്കുന്നു. ഒഴിവുകള്‍ നികത്തുന്നതിന് പകരം സബ്സ്റ്റേഷനുകളില്‍ ഓപ്പറേറ്റര്‍ തസ്തികളില്‍ ആളുവേണ്ട എന്നാണ് തീരുമാനിച്ചിട്ടുള്ളത്. 66കെവി സബ്സ്റ്റേഷനുകളില്‍ ഓപ്പറേറ്റര്‍മാരേ വേണ്ട എന്നും 110 കെവി സബ്സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ എഞ്ചിനീയര്‍ക്ക് പുറമെ ഒരാള്‍ കൂടി മതിയെന്നുമുള്ള തീരുമാനത്തിലൂടെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ വലിയൊരു വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്.

 

സോളാര്‍ തട്ടിപ്പ്

സോളാര്‍ തട്ടിപ്പ്

സരിത എം നായരെ അറസ്റ്റ് ചെയ്തത് സോളാര്‍ തട്ടിപ്പിനാണ്. സോളാര്‍, വിന്റ് എന്നൊക്കെപ്പറഞ്ഞ് നാട്ടിലാകെ നടന്ന് പണം പിരിച്ച സരിതയുടെ ടീം സോളാറിന് ഈ രംഗത്തൊന്നും യാതൊരു ബന്ധവുമില്ലത്രേ. തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും, പാവം പയ്യന്‍മാരുമടക്കം പലരുമുണ്ടെന്നാണ് ടെലഫോണ്‍ സംഭാഷണങ്ങളടക്കം നിരവ...

വീണ്ടും പൊതു സ്ഥലം മാറ്റങ്ങളെക്കുറിച്ചു തന്നെ

വീണ്ടും പൊതു സ്ഥലം മാറ്റങ്ങളെക്കുറിച്ചു തന്നെ

പൊതു സ്ഥലംമാറ്റ ഉത്തരവുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. ബോര്‍ഡ് ചെയര്‍മാന്‍ തന്റെ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്ന ഇ-ട്രാന്‍സ്ഫര്‍ അട്ടിമറിക്കപ്പെടുമെന്ന് അതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയ സമയത്തു തന്നെ നമ്മള്‍ സംശയം പ്രകടിപ്പിച്ചതാണ്. അതുതന്നെ സംഭവിച്ചിരിക്കുന്നു. നെറ്റ് മുഖാന്തിരം അപേക്ഷ സമര്‍...

ലാവ്ലിന്‍: കേസ് വിഭജിച്ച് വിചാരണ നടത്താം

ലാവ്ലിന്‍: കേസ് വിഭജിച്ച് വിചാരണ നടത്താം

നീണ്ടുപോകുന്ന എസ്എന്‍സി ലാവ്ലിന്‍ കേസ് വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയില്‍ ഹാജരാവാത്തവരെ ഒഴിവാക്കി കേസ് വിഭജിക്കണമെന്ന ആവശ്യം നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്ന്് ജസ്റ്റിസ് സി ടി രവികുമാര്‍ വിധിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ്...

അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന് അഭിപ്രായ സര്‍വേ

അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന് അഭിപ്രായ സര്‍വേ

കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്കിടയില്‍ വൈദ്യുതി വികസനം പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ അധികരിച്ച് ഒരു സാമ്പിള്‍ സര്‍വേ നടത്തുകയുണ്ടായി. വൈദ്യുതി സെക്ഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഈ സര്‍വേയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ കേരളത്തിന്റെ വൈദ്യുതി വികസനത്തില്‍ ഏറ...

സര്‍ക്കാര്‍ സബ്‌സിഡി ഒരു വഞ്ചനയായി മാറുന്നോ?

സര്‍ക്കാര്‍ സബ്‌സിഡി ഒരു വഞ്ചനയായി മാറുന്നോ?

120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച വൈദ്യുതി നിരക്ക് കെ.എസ്.ഇ.ബി ക്ക് സബ്‌സിഡിയായി നല്‍കാമെന്ന് മെയ് 15 ന്റെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രഖ്യാപനം കടലാസില്‍ മാത്രമുള്ള ഒന്നായാണ് അനുഭവത്തില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്. 2012 ജൂലൈ മാസത്ത...

നമ്മള്‍ പരിസ്ഥിതി വാദികളാകണം

നമ്മള്‍ പരിസ്ഥിതി വാദികളാകണം

വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എന്താകണം എന്നതില്‍ ആര്‍ക്കും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടാകില്ല. പരിസ്ഥിതി സംരക്ഷിക്കപ്പെടണം, വികസനവും വേണം. കടുത്ത പരിസ്ഥിതി വാദികള്‍ പോലും സ്വീകരിക്കുന്ന നിലപാട് ഇതാണ്. വികസനം മതി, പരിസ്ഥിതി സംരക്ഷിക്കേണ്ടതില്ല എന്ന് പറയുന്ന വികസന വാദികളും ഇല്ല. പിന്നെ എന്താണ് ...

രാപ്പകല്‍ സത്യാഗ്രഹം

രാപ്പകല്‍ സത്യാഗ്രഹം

'ആവശ്യത്തിന് വൈദ്യുതി കുറഞ്ഞ നിരക്കില്‍ വൈദ്യുതി ' എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച നാലുദിന രാപ്പകല്‍ സത്യാഗ്രഹം ഏറെ ശ്രദ്ധേയമായി. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ മെയ് ഏഴുമുതല്‍ പത്തുവരെ നടന്ന പരിപാടിയില്‍ അയ്യായിരത്തിലേറെ വൈദ്യുതി ജീവനക്കാര്‍ പങ്കെടുത്തു....

പദ്ധതിക്കും പരിസ്ഥിതിക്കും വേണ്ടി

പദ്ധതിക്കും പരിസ്ഥിതിക്കും വേണ്ടി

മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. മഴലഭ്യതയിലുള്ള വലിയ കുറവാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. എന്നാല്‍ കൃത്യമായി മഴ ലഭിച്ചിരുന്നുവെങ്കിലും നമ്മുടെ നില ഭദ്രമാകുമായിരുന്നു എന്ന് പറയാന്‍  കഴിയില്ല. മാത്രമല്ല അടുത്ത മണ്‍സൂണോടെ പ്രശ്‌നങ്ങള്‍ അവസ...

ലാഭപ്രഭയും നഷ്ടപ്പെരുമയും

ലാഭപ്രഭയും  നഷ്ടപ്പെരുമയും

ലാഭപ്രഭയുടെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചിട്ട് മീറ്റര്‍ കേടായാല്‍ എന്തു ചെയ്യണമെന്നന്വേഷിച്ചപ്പോള്‍ അക്കാര്യം സെക്ഷന്‍ ഓഫീസില്‍ പറഞ്ഞാല്‍ മതിയെന്ന ഒഴുക്കന്‍ മറുപടി. അത്ര എളുപ്പമാണോ കാര്യം? 13 ലക്ഷത്തോളം ഉപഭോക്താക്കളുടെ  മീറ്റര്‍ കേടായിക്കിടക്കുന്ന ഒരു വൈദ്യുതി വിതരണ സ്ഥാപനത്തില്‍ ലാഭപ്രഭപോലുള്...

അമ്പരപ്പുളവാക്കുന്ന കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ്

അമ്പരപ്പുളവാക്കുന്ന  കേന്ദ്ര റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ്

അദാനി പവര്‍ ലിമിറ്റഡിന്റെ മുന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നഷ്ടപരിഹാര താരിഫ് (കോമ്പന്‍സേറ്ററി താരിഫ്) അനുവദിച്ചുകൊണ്ട് കേന്ദ്രവൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ ഏപ്രില്‍ രണ്ടിനു പുറപ്പെടുവിച്ച ഉത്തരവ്, വൈദ്യുതി മേഖലയില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതും അമ്പരപ്പിക...

Page 7 of 38

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday439
mod_vvisit_counterYesterday3873
mod_vvisit_counterThis Month124295
mod_vvisit_counterLast Month142377

Online Visitors: 57
IP: 54.161.15.35
,
Time: 02 : 36 : 39