
ആവശ്യത്തിന് വൈദ്യുതി, വില കുറഞ്ഞ വൈദ്യുതി എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു) സെക്രട്ടറിയറ്റിന് മുന്നില്‍ രാപ്പകല്‍ സത്യഗ്രഹം ആരംഭിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനംചെയ്തു. ദീര്‍ഘവീക്ഷണത്തോടെ പുതിയ വൈദ്യുതപദ്ധതികള്‍ ആരംഭിച്ച് പ്രതിസന്ധി മറികടക്കുന്നതിനു പകരം ജനങ്ങളില്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.